ഖലാനാം കണ്ടകാനാം ച
ദ്വിവിധൈവ പ്രതിക്രിയ
ഉപാനന്‍മുഖഭംഗോ വ
ദൂരതോ വ വിസര്‍ജ്ജനം
മുള്ളിനേയും മുള്ളിന്റെ സ്വഭാവമുള്ള മനുഷ്യരേയും ഒഴിവാക്കാന്‍; ഒന്നുകില്‍ ചെരുപ്പിനാല് ചവിട്ടി അരയ്ക്കുക അല്ലെങ്കില്‍ വഴിമാറി പോവുക.
കുചൈലീനംദന്തലോപ സൃഷ്ടം
ബഹാശിനം നിഷ്ഠൂര ഭാഷിണം ച
സൂര്യോദയേ ച അസ്തമിതേ ശയാനം
വിമുഞ്ചതി ശ്രീര്യദി ചക്രപാണി:
വൃത്തിഹീനമായ വസ്ത്രങ്ങളും, നാറുന്ന വായും, മോശപ്പെട്ട വാക്കുകളും, വൈകി ഉണരലും കൂടി ചേര്‍ന്ന ഒരാളെ നന്നാക്കാന്‍ ഈശ്വരനു പോലും കഴിയില്ല.
ത്യജന്തി മിത്രാണി ധനൈര്‍ വിഹീനം
ദാരാശ്ച ഭൃത്യാശ്ച സുഹൃത്ജനാശ്ച
തം ചാര്‍ത്ഥവന്തം പുനരാശ്രയന്തേ
അര്‍ത്ഥാഹി ലോകേ പുരുഷസ്യ ബന്ധു
ഒരുവന്റെ ധനം നഷ്ടമായാല്‍ ഭാര്യ, സുഹൃത്ത്, ബന്ധു, ഭൃത്യന് ഇവരേയും നഷ്ടമാവും. ധനം വീണ്ടെടുത്താല്‍ ഇവരെ വീണ്ടെടുക്കാം.
അന്യായോപാര്‍ജ്ജിതം ദ്രവ്യം
ദശ വര്‍ഷാണി തിഷ്ഠതി
പ്രാപ്തേചൈകാദശേ വര്‍ഷം
സമൂലം തദ് വിനശ്യതി
അഴിമതിയിലൂടെയും അക്രമത്തിലൂടെയും സമ്പാദിക്കുന്ന പണം അധികകാലം നിലനില്‍ക്കില്ല. ഏറിയാല്‍ പത്ത് കൊല്ലം, പതിനൊന്നാം കൊല്ലം ആ ധനം അയാളോടൊപ്പം നശിക്കും.
തദ്രോജനം യദ് ദ്വിജഭുക്തശേഷം
തത്സൌഹൃദം യത് ക്രിയതേ പരസ്മിന്‍
സാ പ്രാജ്ഞതാ യാ ന കരോതി പാപം
ദംഭം വിനാ യ: ക്രിയതേ സധര്‍മ്മ:
ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്തെ ഉത്തമ ഭക്ഷണമായി കരുതണം, അപരിചതനോട് കാട്ടുന്ന അനുകമ്പയാണ് യഥാര്‍ത്ഥ സ്നേഹം, അഹങ്കാരമില്ലാതെ നടത്തുന്ന ഈശ്വരപൂജയാണ് യഥാര്‍ത്ഥ കര്‍മ്മം.
ദുരാഗതം പഥി ശ്രാന്തം
വൃഥാച ഗൃഹം ആഗതം
അനര്‍ച്ചയിത്വ യോ ഭുക്തേ
സ വൈ ചണ്ഡാള ഉച്ചതേ
ക്ഷീണിതനായ വഴിയാത്രക്കാരന് ഭക്ഷണത്തിനും വിശ്രമത്തിനുമായി വീടുപടിക്കലെത്തുമ്പോള്‍ അയാളെ ഗൌനിക്കാതെ അകത്തിരുന്ന് സദ്യയുണ്ണുന്ന ഗൃഹനാഥന് ചണ്ഡാളനാണ്.
പഠന്തി ചതുരോ വേദാന്‍
ധര്‍മ്മശാസ്ത്രാണ്യനേകശ:
ആത്മാനം നൈവ ജാനന്തി
ദര്‍വ്വീ പാകരസം യഥാ
വേദഗ്രന്ഥങ്ങള്‍ പഠിച്ചു കഴിഞ്ഞിട്ടും ഈശ്വരനെന്താണെന്ന് മനസിലാക്കാത്തവന് വിഭവ സമൃദ്ധമായ സദ്യയുണ്ടിട്ടും സ്വാദറിയാത്ത കുട്ടിക്ക് സമനാണ്.
അലിരയം നളിനീദള മദ്ധ്യക:
കമലിനീ മകരന്തം മദാലസ:
വിധിവശാത്പരദേശമുപാഗത:
കുടജ പുഷ്പരസം ബഹുമാന്യതേ
സൌഭാഗ്യം നിറഞ്ഞ താമരപ്പൂവിലെ തേന്‍ മതിയാവാതെ വിദേശത്തേക്ക് തേനീച്ചകള്‍ തേനന്വേഷിച്ചു പോകുന്നു, അവിടെ എത്തുമ്പോഴാണ് അറിയുന്നത് അവിടുത്തെ പൂവിന്റെ കൂടെ മുള്ളുണ്ടെന്ന കാര്യം.
ഛിന്നോ/പി ചന്ദന തരുര്‍ണ ജഹാതി ഗന്ധം
വൃദ്ധോ/പി വാരണപതിര്‍ ന ജഹാതി ലീലാം
യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു:
ക്ഷീണോ/പി ന ത്യജതി ശീലഗുണാന്‍ കുലീന:
കഷണങ്ങളാക്കി മുറിച്ചാലും ചന്ദനത്തിന്റെ സുഗന്ധം മാറില്ല, എത്ര വൃദ്ധനായാലും കൊമ്പനാന ഇണചേരുന്നു, എത്ര ചതച്ചാലും ചൂരലിന് ബലക്ഷയം സംഭവിക്കില്ല, ഇതു പോലെ എത്ര ദാരിദ്ര്യമുണ്ടായാലും തറവാടികള് അഭിമാനം കൈവെടിയില്ല.
Tuesday, November 11, 2008
Subscribe to:
Post Comments (Atom)
30 comments:
“ മുള്ളിനേയും മുള്ളിന്റെ സ്വഭാവമുള്ള മനുഷ്യരേയും ഒഴിവാക്കാന്‍; ഒന്നുകില്‍ ചെരുപ്പിനാല് ചവിട്ടി അരയ്ക്കുക അല്ലെങ്കില്‍ വഴിമാറി പോവുക. “
"ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്തെ ഉത്തമ ഭക്ഷണമായി കരുതണം,"
{{{{{ഠേ}}}}}}
തേങ്ങയല്ല ചാണക്യാ,ബോബു പൊട്ടിച്ചതാണ്,ഒറിജിനൽ ചാണക്യന്റെ തലക്ക്.
ചാണക്യന്,
“ഖലാനാം കണ്ടകാനാം ച
ദ്വിവിധൈവ പ്രതിക്രിയ
ഉപാനന്‍മുഖഭംഗോ വ
ദൂരതോ വ വിസര്‍ജ്ജനം”
നല്ല ആശയം.
എന്നാലും ആ “ബ്രാഹ്മണന്റെ ഉച്ചിഷ്ഠം”, ഒരു മനംപുരട്ടല്‍ !!
അഴിമതിയിലൂടെയും അക്രമത്തിലൂടെയും സമ്പാദിക്കുന്ന പണം അധികകാലം നിലനില്‍ക്കില്ല. ഏറിയാല്‍ പത്ത് കൊല്ലം, പതിനൊന്നാം കൊല്ലം ആ ധനം അയാളോടൊപ്പം നശിക്കും
എന്നിട്ടും ആളുകള്‍ എന്തിന് അഴിമതി വീരന്മാരും വീരത്തികളും ആകുന്നു ??
വായിച്ചു. നല്ലത് പക്ഷെ..
“ബ്രാഹ്മണന്റെ ഉച്ചിഷ്ഠം” :(
ഇതൊന്ന് വിവരിക്കേണ്ടി വരും
ചാണക്യ ,
വായിച്ചു പലതും ജീവിത സത്യങ്ങള്‍ ആയി തോന്നുന്നു .പിന്നെ ഈ ഗോമന്‍ തോമസിന്റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടികുഴച്ച് നാല് നേരം വെട്ടി വിഴുങ്ങുന്ന ഇവര്‍ക്കറിയില്ല ബ്രാഹ്മണന് ആരാണ് എന്ന് :)ബ്രഹ്മനനെകുറിച്ച് മനസിലാക്കുവാന്‍ ആദ്യം ഇന്ത്യ എന്താണെന്നറിയണം .അതിനുള്ള സെന്‍സ് ഉണ്ടാകണം ,സെന്സിടി ഉണ്ടായിരിക്കണം ,സെന്സിബിളിടി ഉണ്ടായിരിക്കണം .ഒന്ന് പറഞ്ഞുകൊടുക്കു ചാണക്യ .
വികടശിരോമണി,അനില്‍@ബ്ലോഗ്, ബഷീര്‍ വെള്ളറക്കാട് / pb,കാപ്പിലാന്,
പ്രതികരണങ്ങള്‍ക്ക് നന്ദി,
“ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്തെ ഉത്തമ ഭക്ഷണമായി കരുതണം,"
ഇത് പറഞ്ഞ ചാണക്യന് (ഞാനല്ല) ഒരു ബ്രാഹ്മണനായിരുന്നു എന്ന് ഓര്‍ക്കുക. ബ്രാഹ്മണന്റെ ഔന്യത്യം വിളിച്ചോതുന്ന പല പ്രമാണങ്ങളും മുന്‍പും ഇതില്‍ പറഞ്ഞിട്ടുണ്ട്. പ്രാചീനകാലങ്ങളില്‍ ബ്രാഹ്മണന് ആരാധിക്കപ്പെട്ടവാനായിരുന്നു. അക്കാലത്ത് ബ്രാഹ്മണഭോജനത്തിന് ശേഷമുള്ള ഉച്ചിഷ്ടത്തിന് ദിവ്യത്വം കല്പിച്ചിരുന്നു. ബ്രാഹ്മണ മേധാവിത്വം നടമാടിയിരുന്ന മൌര്യകാല സമൂഹം ഇതിനെ അംഗീകരിച്ചിരുന്നിരിക്കാം.
പക്ഷെ ഇതിനെ സൂചിപ്പിക്കുന്ന ഒരു ചടങ്ങ് ഇന്നും നിലനില്ക്കുന്നു, ബ്രാഹ്മണര്‍ക്കുള്ള “കാല്‍കഴുകിച്ചൂട്ട്” എന്നാണ് അത് അറിയപ്പെടുന്നത്.
ഇക്കാലത്ത് ആരും ഉച്ചിഷ്ടം ഭക്ഷിക്കാന്‍ തയ്യാറാവില്ല എന്ന് മനസ്സിലാക്കിയ അഭിനവ ബ്രാഹ്മണന് കാല്കഴുകിച്ചെങ്കിലും മേധാവിത്വം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ്...
കാന്താരിക്കുട്ടി,
അഴിമതിക്കും അക്രമത്തിനും മനുഷ്യരാശിയോളം പഴക്കമുണ്ട്,
എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍..
ആരും ശുദ്ധരല്ല, അവനവന്റെ കാര്യം വരുമ്പോള്‍ ഓരോരുത്തരും അഴിമതിക്കാരനും അക്രമിയുമായിമാറുന്നു...
ഒരു കാര്യം കൂടി സൂചിപ്പിക്കാം ഈ സമൂഹമാണ് ഒരു അഴിമതിക്കാരനേയും ഒരു അക്രമിയേയും സൃഷ്ടിക്കുന്നത്..
"ദ്വിജഭുക്തശേഷം" എന്നതിന് ഉച്ഛിഷ്ടം എന്ന് എങ്ങിനെയാണ് അർത്ഥം വരുന്നത്.
ഉച്ഛിഷ്ടത്തിന് - മലയാളത്തിൽ = ഭക്ഷിച്ചതിന്റെ ശേഷിപ്പ്, എച്ചിൽ, തേൻ - എന്ന് അർത്ഥം കാണുന്നു. ബൂലോക പാണിനികൾ അർത്ഥം പറഞ്ഞു തരുമോ????
(ബ്രാഹ്മണന് കൊടുത്തതിനുശേഷം എന്നാണ് എനിയ്ക്കു തോന്നിയ അർത്ഥം. ജാതിബ്രാഹ്മണനല്ല.)
കൊള്ളാം..വിഗ്രഹം കഴുകിയ ജലം പുണ്യാഹം എന്ന പേരില്‍ കുടിക്കാറുണ്ട്..അതുപോലെ ബ്രാഹ്മാണന്റെ ഉചിഷ്ടത്തെ വെറും ഭക്ഷണമായി കാണാതെ ദിവ്യമായി കണ്ടു കഴിക്കുക എന്ന് വ്യന്ഗ്യം.. അതെഴുതിയ കാലം കൂടി ഓര്‍ക്കുക.
ആ നിര്‍വചനത്തെ അതേപോലെ മനസ്സിലാക്കാന്‍ ആ നൂറ്റാണ്ടില്‍ (സഹസ്രാബ്ദതിലോ ) നിന്നു ചിന്തിക്കുക.
പരേതന്റെ വിനീതമായ അഭിപ്രായം ഇതാണേ..
പാര്ത്ഥന്,
ദ്വിജഭുക്തശേഷം, എന്നാല്‍ ബ്രാഹ്മണന് ഭക്ഷിച്ചതിനു ശേഷമുള്ളത് എന്നല്ലെ അര്‍ത്ഥം..
പരേതന്,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...
മുള്ളിനേയും മുള്ളിന്റെ സ്വഭാവമുള്ള മനുഷ്യരേയും ഒഴിവാക്കാന്‍; ഒന്നുകില്‍ ചെരുപ്പിനാല് ചവിട്ടി അരയ്ക്കുക അല്ലെങ്കില്‍ വഴിമാറി പോവുക.
നല്ല ചിന്തകൾ തന്നെ ചാണക്യൻ
ചാണക്യൻ പറഞ്ഞത് :
ദ്വിജഭുക്തശേഷം, എന്നാല്‍ ബ്രാഹ്മണന് ഭക്ഷിച്ചതിനു ശേഷമുള്ളത് എന്നല്ലെ അര്‍ത്ഥം.
ഈ പറഞ്ഞത്, ഇലയിൽ ബാക്കിയുള്ള ഉച്ഛിഷ്ടം അല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അകത്തിരിക്കുന്ന പാത്രത്തിലെയും ബാക്കി തന്നെയല്ലെ (ശേഷമുള്ളത്).
“യാതയാമം ഗതരസം പൂതിപര്യുഷിതം ച യത്
ഉച്ഛിഷ്ടമപിചാമേധ്യം ഭോജനം താമസപ്രിയം.” (ഭ.ഗീ.17:10)
ഇത് ചില താമസന്മാർക്ക് തല്പര്യമുള്ള ഭക്ഷണങ്ങളാണെന്നു പറയുന്നു.
ആരോഗ്യപ്രദമായതും ആരോഗ്യപ്രദമായതുമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും യോജിച്ചതല്ല ഈ ആഹാരം.
ഇനി ആയുർവേദത്തിന്റെ പ്രമാണ ശാസ്ത്രമായ അഷ്ടാംഗഹൃദയത്തിലും ആയുസിനെക്കുറിച്ചും ശരീര പരിപാലനത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. അവിടെയും എച്ചിൽ കഴിക്കാൻ ഉപദേശിക്കുമെന്ന് തോന്നുന്നില്ല.
പിന്നെ എങ്ങിനെയുണ്ടായി ഈ ആധുനിക ശൂദ്ര വ്യാഖ്യാനം എന്നു മനസ്സിലാവുന്നില്ല.
അന്ന് ബ്രാഹ്മണന്റെ ഭുക്തശേഷം കഴിക്കാന്‍ നിര്‍ദ്ദേശം. ഇന്ന് രാഷ്ട്രീയക്കാരന്റെ കഴിക്കാന്‍ മടിയില്ലല്ലോ ആര്‍ക്കും.
കാര്യം കാണാന്‍ കഴുതക്കാലും പിടിയ്ക്കണം.
എന്റെ മുകളിലത്തെ കമന്റിൽ ഒരു തിരുത്ത്:
ആരോഗ്യപ്രദമായതും ആരോഗ്യപ്രദമായതുമായ ജീവിതം
‘ആരോഗ്യപ്രദമായതും, പ്രയോജനകരവുമായ ജീവിതം’ എന്നു തിരുത്തി വായിക്കുക.
"ദ്വിജഭുക്തശേഷം" വല്ലാതെ വളച്ചൊടിക്കപ്പെട്ടതായി തോന്നുന്നു. ഇതു വിവര്‍ത്തനത്തില്‍ വന്ന പാളിച്ചയായി കരുതുന്നതല്ലേ ശരി..
ബ്രാഹ്മണര്‍ക്കു ഭക്ഷണം നല്‍കുന്നത് പുണ്യകര്‍മ്മമായി കരുതിയിരുന്നു ഒരു കാലത്ത്.
ബ്രാഹ്മണനെ ഊട്ടിയ ശേഷം കഴിക്കുന്ന ഭക്ഷണത്തിന്റെ മാഹാത്മ്യം അതു ബ്രാഹ്മണോച്ഛിഷ്ടമാക്കിയതു അരോചകമായി തോന്നി...ഒരു കാലത്ത് അന്യഗൃഹങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചും ഭിക്ഷയെടുത്തും കഴിഞ്ഞിരുന്നു ബ്രാഹ്മണവൃന്ദം. കുചേലന്റെ കഥ പറയുന്നതും ഇതല്ലേ?
ബ്രാഹ്മണനു നല്കിയതിനുശേഷം വരുന്ന ഭക്ഷണം കഴിക്കുന്നതു ബ്രാഹ്മണോച്ഛിഷ്ടമാകുവതെങ്ങനെ? സ്വന്തം 'കുലീനത്വ' ത്തിന്റെ വീമ്പെഴുതാന് ശ്രീമതി ദേവകി നിലയങ്ങോടും ഇങ്ങനെ ഇതരജാതികളുടെ ദൈന്യതയെ ആഘോഷിക്കുന്നതു കണ്ടിട്ടുണ്ട് .
ഏതു ദശാസന്ധിയിലാണ് ബ്രാഹ്മണ്യം സമൂഹത്തില്‍ മേയ്ക്കൈ നേടിയതെന്നു നമുക്കു ചില സാമൂഹ്യചരിത്രം പഠിച്ചാല്‍ അറിയുന്നതല്ലേ ഉള്ളൂ.. ആദിശങ്കരന്റെ കാലത്തെ ബ്രാഹ്മണര്‍ ഭിക്ഷയെടുത്തു ജീവിച്ചിരുന്നവരായിരുന്നു...പക്ഷേ ബുദ്ധമതത്തിലൂടെ കൈവിട്ടുപോയ ബ്രാഹ്മണ്യത്തെ ആദിശങ്കരന് തിരികെ കൊണ്ടുവന്ന നാള് മുതല്‍ ബ്രാഹ്മണന് ഭിക്ഷയെടുപ്പു നിര്‍ത്തി...അറയിലും പുരയിലും നാലുകെട്ടിലും താമസമാക്കി..
"തദ്രോജനം യദ് ദ്വിജഭുക്തശേഷം
തത്സൌഹൃദം യത് ക്രിയതേ പരസ്മിന്‍
സാ പ്രാജ്ഞതാ യാ ന കരോതി പാപം
ദംഭം വിനാ യ: ക്രിയതേ സധര്‍മ്മ:"
ഏതൊരുവനാണോ ബ്രാഹ്മണനെ ഊട്ടിയതിനു ശേഷം ഭക്ഷിക്കുന്നത്, ഏതൊരുവനാണോ അപരിചതനോട് അനുകമ്പ കാട്ടുന്നത്, ഏതൊരുവനാണോ പാപം ചെയ്യാതെയും ദംഭം (അറിഞ്ഞുകൊണ്ടു ചെയ്യുന്ന ചതി, അഹങ്കാരം) ദഭം =ചതി, ദംഭം = ചതിയിലൂടെ ചെയ്യുന്ന അഹങ്കാരം)കാട്ടാതെയും ജീവിക്കുന്നുവോ അവര്‍ ആത്മസംയമനത്തിലൂടെ സ്വധര്‍മ്മം അനുഷ്ഠിക്കുന്നു. (പ്രാജ്ഞ = Self Control)
ചാണക്യാ, ഞാന്‍ ഇത്രയുമെഴുതിയതു വിമര്‍ശിക്കാനല്ല കേട്ടോ..ബ്രാഹ്മണോച്ഛിഷ്ടം എന്നതു തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നു കരുതി എഴുതിയതാണു...
to track
സ്വധര്‍മ്മമെന്നത് സത്കര്‍മ്മമെന്നു തിരുത്തി വായിക്കാനപേക്ഷ..
Thank you for enlightening me
കൊള്ളേണ്ടതു കൊണ്ടു. തള്ളേണ്ടതു തള്ളി.
നന്ദി ചാണക്യാ.
ഗീതച്ചേച്ചി പറഞ്ഞതാണ് അതിന്റെ ശരി.
'കഷണങ്ങളാക്കി മുറിച്ചാലും ചന്ദനത്തിന്റെ സുഗന്ധം മാറില്ല, എത്ര വൃദ്ധനായാലും കൊമ്പനാന ഇണചേരുന്നു, എത്ര ചതച്ചാലും ചൂരലിന് ബലക്ഷയം സംഭവിക്കില്ല, ഇതു പോലെ എത്ര ദാരിദ്ര്യമുണ്ടായാലും തറവാടികള് അഭിമാനം കൈവെടിയില്ല.'
ഈ നല്ല വിവരണങ്ങൾക്ക് നന്ദി.
ആ ഉച്ഛിഷ്ട കാര്യത്തിൽ മാത്രമേ തർക്കമുണ്ടായിരുന്നുള്ളൂ..
ചാണക്യസൂത്രങ്ങൾ ഒരു റെർ മിക്സ്ചറാൺ.
ചിലത് ചിരകാലസത്യങ്ങളാകുമ്പോൾ ചിലത് കാലമാത്രപ്രസക്തം.
ചാണക്യാ പുതിയ സൂത്രങ്ങളിറക്കൂൂൂൂ....
കുറേത്തവണയായി വന്നു നോക്കുമ്പോഴെല്ലാം ആദ്യം മുള്ളും അവസാനം ചന്ദനോം തന്നെ കാണുന്നു.....
മുള്ളിന് മുന ഇല്ലാതായി, ചന്ദനത്തിന് മണവും ഇല്ലാതായി......
പുതിയ സാധനങ്ങള്‍ വരട്ടേ.
അറിവിന്റെ ഭണ്ഡാരമാവുന്നു
ഇതിലെ പോസ്റ്റുകള്‍....
ആശംസകള്‍ ചാണക്യാ...
Good
Post a Comment