പൃഥിവ്യാം ത്രിണി രത്നാനി
ജലം, അന്നം, സുഭാഷിതം
മൂഢൈ: പാഷാണഖണ്ഡേഷു
രത്നസംജ്ഞാ വിധീയതേ
ഭൂമിയില്‍ വിലമതിക്കാനാവാത്ത മൂന്നു രത്നങ്ങളുണ്ട്; ജലം, ആഹാരം, സുഭാഷിതം എന്നിവയാണ് ആ രത്നങ്ങള്‍. എന്നാല്‍ വിഡ്ഢികള്‍ കല്ലിന്‍കഷണങ്ങളെ രത്നങ്ങളായി തെറ്റിദ്ധരിക്കുന്നു.
ആത്മാ/പരാധ വൃക്ഷസ്യ
ഫലാന്യേതാനി ദേഹീനാം
ദാരിദ്ര്യരോഗ ദു:ഖാനി:
ബന്ധന വ്യസനാനി ച
ദാരിദ്ര്യം, രോഗം, കലഹം, ദു:ഖം, ബന്ധനങ്ങള്‍- ഇവ മനുഷ്യന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലമാണ്.
പുനര്‍വിത്തം പുനര്‍ മിത്രം
പുനര്‍ഭാര്യ പുനര്‍മഹി
ഏതത്സര്‍വ്വം പുനര്‍ലഭ്യം
ന ശരീരം പുന: പുന:
നഷ്ടപ്പെട്ട പണം, നഷ്ടപ്പെട്ട സുഹൃത്ത്, നഷ്ടപ്പെട്ട ഭാര്യ, നഷ്ടപ്പെട്ട ഭൂമി ഇവയൊക്കെ തിരിച്ചു പിടിക്കാം, എന്നാല്‍ ശരീരം നഷ്ടമായാല്‍ വീണ്ടെടുക്കാന്‍ കഴിയില്ല.
ബഹൂനാം ചൈവ സത്വാനാം
സമവായോ രിപുഞ്ജയ:
വര്‍ഷധാരാധരോ മേഘ:
തൃണൈരപി നിവാര്യതേ
ജനം ഒന്നിക്കുമ്പോള്‍ സൈന്യമുണ്ടാവുന്നു, അത് ശത്രുവിനെ നശിപ്പിക്കുന്നു. വക്കോല് നാരുകള്‍ മേയുമ്പോള്‍ മേല്പുരയുണ്ടാകുന്നു, അത് മഴയുടെ ആക്രമണത്തെ ചെറുക്കുന്നു.
ജലേ തൈലം ഖലേഗുഹ്യം
പാത്രേ ദാനം മനാഗപി
പ്രാജ്ഞേ ശാസ്ത്രം സ്വയം യാതി
വിസ്താരം വസ്തു ശക്തിത:
ജലം, എണ്ണ, രഹസ്യം, ദുശീലം, സംഭാവന, വിജ്ഞാനം ഇവക്ക് ഒരു പൊതു സ്വഭാവമുണ്ട്. ഇവ ഉദയം ചെയ്യുന്ന കേന്ദ്രത്തില്‍ നിന്നും നാനാ ഭാഗത്തേക്കും പരക്കുന്നു.
യസ്യ ചാപ്രിയമിച്ഛേത
തസ്യ ബ്രൂയാല്‍ സദാ പ്രിയം
വ്യാധോ മൃഗവധം കര്‍ത്യം
ഗീതം ഗായതി സുസ്വരം
നിങ്ങള്‍ക്ക് അരോടെങ്കിലും പക തീര്‍ക്കാനുണ്ടെങ്കില്‍ അയാളെ നല്ല രീതിയില്‍ സല്‍ക്കരിക്കുക...എങ്ങനെയെന്നാല്‍ നായാട്ടുകാരന് മൃഗത്തെ അതിന്റെ തന്നെ ശബ്ദം അനുകരിച്ച് വിളിച്ചു വരുത്തി വധിക്കുന്നതു പോലെ!
അത്യാസന്നാ വിനാശായ
ദൂരസ്ഥാ ന ഫലപ്രദാ
സേവിതം മദ്ധ്യഭാഗേന
രാജാ വഹ്നിര്‍ഗുരു: സ്ത്രീയം
രാജാവ്, അഗ്നി, ഗുരു, സ്ത്രീ- ഇവ നാലിന്റേയും തൊട്ടരുകില്‍ പോകരുത്. എന്നാല്‍ ഇവയെ ഉപേക്ഷിക്കാനും പാടില്ല, സുരക്ഷിതമായ അകലം പാലിക്കുക.
അഗ്നിരാപ: സ്ത്രീയോ മൂര്ഖ:
സര്‍പ്പോ രാജ കുലാനി ച
നിത്യം യത്നേന സേവ്യാനി
സദ്യ: പ്രാണഹരാണി ഷഡ്
അഗ്നി, ജലം, സ്ത്രീ, ദുഷ്ടന്, പാമ്പ്, രാജകുടുംബാംഗം- ഇവ ചിലപ്പോള്‍ മരണകാരണമായിത്തീരാം.
പ്രസ്താവ സദൃശം വാക്യം
പ്രഭാവ സദൃശം പ്രിയം
ആത്മശക്തി സമം കോപം
യോ ജാനാതി സപണ്ഡിത:
തന്നത്താനറിയുന്നവന്‍ തനിക്ക് യോജിച്ച വാക്കുകളേ പറയൂ, യോജിച്ച വിധത്തിലേ കോപിക്കൂ, സംസ്കാരത്തിന് അനുയോജ്യമായേ പെരുമാറൂ, തന്മൂലം അയാള്‍ ഒരിക്കലും പരാജയപ്പെടില്ല.
Thursday, November 6, 2008
Subscribe to:
Post Comments (Atom)
12 comments:
“ രാജാവ്, അഗ്നി, ഗുരു, സ്ത്രീ- ഇവ നാലിന്റേയും തൊട്ടരുകില്‍ പോകരുത്. എന്നാല്‍ ഇവയെ ഉപേക്ഷിക്കാനും പാടില്ല, സുരക്ഷിതമായ അകലം പാലിക്കുക...”
ഇപ്പൊഴാ ഇത് കാണുന്നത്..
വിജ്ഞാനപ്രദം മാഷേ
പ്രസ്താവ സദൃശം വാക്യം
പ്രഭാവ സദൃശം പ്രിയം
ആത്മശക്തി സമം കോപം
യോ ജാനാതി സപണ്ഡിത
ഏവരും ഇതു ശ്രദ്ധിച്ചിരുന്നെങ്കില്‍ !
ദാരിദ്ര്യം, രോഗം, കലഹം, ദു:ഖം, ബന്ധനങ്ങള്‍- ഇവ മനുഷ്യന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലമാണ്.
മുകളില്‍ കൊടുത്തത് മനസിലായി .ഈ സ്ത്രീകളുമായി അകലം പാലിക്കണം എന്ന് പറഞ്ഞത് മനസിലായില്ല .കാന്തപുരത്തിന് പഠിക്കുകയാണോ :)
അഗ്നി, ജലം, സ്ത്രീ, ദുഷ്ടന്, പാമ്പ്, രാജകുടുംബാംഗം- ഇവ ചിലപ്പോള്‍ മരണകാരണമായിത്തീരാം
ഇതില്‍ എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു..സ്ത്രീകളേ പോലെ തന്നെ പുരുഷന്മാരുടെ അടുത്തും സുരക്ഷിതമായ അകലത്തില്‍ നില്കണം
തന്നത്താനറിയുന്നവന്‍ തനിക്ക് യോജിച്ച വാക്കുകളേ പറയൂ, യോജിച്ച വിധത്തിലേ കോപിക്കൂ, സംസ്കാരത്തിന് അനുയോജ്യമായേ പെരുമാറൂ, തന്മൂലം അയാള്‍ ഒരിക്കലും പരാജയപ്പെടില്ല.
ബ്ലോഗേഴ്സ് ഓർത്തുവെക്കേണ്ട കാര്യങ്ങൾ.ഭൂമീപുത്രിയുടെ പത്തു(പന്ത്രണ്ട്)നിയമങ്ങൾക്കൊപ്പം കൂട്ടാം.
ആശംസകൾ...
കാപ്പിലാന്,കാന്താരിക്കുട്ടി,
എന്നെ തല്ലല്ലെ, ഇതൊന്നും എന്റെ അഭിപ്രായമല്ല..ചാണക്യന്റെ അഭിപ്രായമാണ്..
ഒരു പുരുഷന് സ്ത്രീയെ അവഗണിച്ചുവെന്ന് വയ്ക്കുക . അപമാനിതയായി എന്ന് അവള്‍ക്ക് തോന്നിയാല്‍ പകരംവീട്ടാന്‍ അവളെന്ത് കുടിലതയും പുറത്തെടുക്കും. ഇതേ പുരുഷന് അവളുമായി വളരെ അടുക്കുകയാണെങ്കിലോ...അവള്‍ക്ക് കീഴടങ്ങി അടിമയായി ജീവിക്കേണ്ടി വരും. എനിക്ക് തോന്നുന്നത് ഇതൊക്കെ കൊണ്ടാവാം ചാണക്യന് സ്ത്രീകളോട് സുരക്ഷിതമായ അകലം പാലിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത്!
ചാണക്യന്റെ [ബ്ലോഗർ ചാണക്യന്റെ അല്ല] സ്ത്രീ വിദ്വേഷത്തിൽ പ്രതിഷേധിക്കുന്നു. [കക്ഷി അമ്മയുടെ അടുത്ത് എങ്ങിനെയായിരുന്നോ എന്തോ?
പോസ്റ്റിന് നന്ദി ചാണക്യൻ
എല്ലാ സൂത്രങ്ങളും ഇഷ്ടപ്പെട്ടു, രണ്ടെണ്ണം ഒഴിച്ച്. ഈ സൂത്രങ്ങളൊക്കെ പുരുഷന്മാര്ക്കു വേണ്ടിയാണല്ലേ? സ്ത്രീകളോടൊക്കെ ഇത്ര വിദ്വേഷം എന്താ ചാണക്യാ? പഴയ ചാണക്യനോടല്ല പുതിയ ചാണക്യനോടു തന്നെയാണ് ചോദ്യം. പുരുഷന്മാരും മരണകാരണമാകാറുണ്ട്, പുരുഷന്മാരില് നിന്നും അകലം സൂക്ഷിക്കണം. ( എന്റെ ഒരു സുരക്ഷിതത്വത്തിനു വേണ്ടി : എല്ലാം തമാശയാ. കാര്യമായിട്ടെടുത്ത് വഴക്കിനു വരല്ലേ.)
lakshmy,
ചാണക്യന്റെ ചില ആശയങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. അവയിലൊന്നാണ് അദ്ദേഹത്തിന്റെ അന്ധമായ സ്ത്രീ വിദ്വേഷം...
കമന്റിനു നന്ദി..വീണ്ടും വരിക...
ഗീതാഗീതികള്‍,
ചാണക്യന് പുരുഷമേധാവിത്വ ചിന്തകള്‍ വച്ചു പുലര്‍ത്തിയിരുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളെകുറിച്ച് ചില തെറ്റായ കാഴ്ച്ചപ്പടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് നിദാനമാണ് ഗീതാഗീതികള്‍ ചൂണ്ടിക്കാണിച്ച സൂത്രങ്ങള്‍...
പക്ഷെ ഈ ചാണക്യന് അങ്ങനെയുള്ള കാഴ്ച്ചപ്പാടുകള്‍ ഒട്ടും തന്നെയില്ല.
എന്നെ ഒരു വഴക്കാളിയായിട്ടാണോ ഗീതാഗീതികള്‍ കാണുന്നത്...:((
ചാണക്യ ഇത് ഒരു പുസ്തകം ആക്കണം\
അത്രയ്ക്ക് വിജ്ഞാനപ്രദം
ഇതിനെ ഒരു വെറും ബ്ലോഗായി കാണൂന്നില്ല
അയ്യോ ഇല്ല. ചാണക്യനെ വഴക്കാളിയായിട്ടൊന്നും കണ്ടിട്ടില്ല.
പിന്നെ, ഈയിടെയായി എനിക്കു ശനിദശയാ.
എന്തെങ്കിലും തമാശയ്ക്കു പറഞ്ഞാലും, അതു തമാശയാണെന്നു മനസ്സിലാക്കാതെ ചിലരെന്നോട് വഴക്കിനു വരുന്നു. അതു പേടിച്ച് ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു എന്നുമാത്രം.
എല്ലാരോടും ഇഷ്ടം മാത്രമേ എന്റെ മനസ്സിലുള്ളൂ.
Post a Comment