Sunday, November 2, 2008

അദ്ധ്യായം 13

മുഹൂര്‍ത്തമപിജീവേച്ച
നര:ശുക്ലേന കര്‍മ്മണാ
ന കല്പമപി കഷ്ടേന
ലോകദ്വയ വിരോധിനാ

ഏറ്റവും കുറഞ്ഞ സമയം മാത്രമേ ജീവിച്ചിരിക്കിലും നന്മ ചെയ്യുക, ആയിരം കൊല്ലം ജീവിച്ചിരിക്കുകയാണെങ്കില്‍ അത്രയും കാലം പാപം ചെയ്ത് ജീവിക്കരുത്.

ഗതേശോകോ നകര്‍ത്തവ്യോ
ഭവിഷ്യം നൈവ ചിന്തയേല്‍
വര്‍ത്തമാനേന കലേന
പ്രവര്‍ത്തന്തേവിചക്ഷണ:

കഴിഞ്ഞതു കഴിഞ്ഞു അതേകുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടരുത്, വരാന്‍ പോകുന്ന കാര്യത്തെകുറിച്ച് അറിയില്ല അതിനാല്‍ ഭാവിയെകുറിച്ച് ഓര്‍ത്തും വേവലാതി വേണ്ട.

സ്വഭാവേന ഹി തുഷ്യന്തി
ദേവാ സത്‌പുരുഷാ: പിതാ
ജ്ഞാതയാ സ്നാന പാനാഭ്യാം
വാക്യദാനേന പണ്ഡിതാ:

ദേവന്‍‌മാരും സജ്ജനങ്ങളും മാതാപിതാക്കളും നല്ല പെരുമാറ്റത്തില്‍ സന്തോഷിക്കുന്നു. ബന്ധുക്കള്‍ നല്ല ഭക്ഷണത്താലും പണ്ഡിതന്‍‌മാര്‍ നല്ല സംസര്‍ഗം കൊണ്ടും തൃപ്തരാവുന്നു.

അഹോ ബത വിചിത്രാണി
ചരിതാനിമഹാ//ത്മനാം
ലക്ഷ്മിം തൃണായമന്യന്തേ
തദ്വാരേണനമന്തി ച

മഹാന്‍‌മാര്‍ ധനത്താല്‍ ആകര്‍ഷിക്കപ്പെടുന്നില്ല, മഹാലക്ഷ്മിയെ അവര്‍ തൃണത്തിന് സമമായാണ് കാണുന്നത്. പക്ഷെ പെട്ടെന്ന് ധനാഭിവൃദ്ധിയുണ്ടായാല്‍ അവര്‍ വിനയാന്വിതരാവും.

യസ്യസ്നേഹോ ഭയം തസ്യ
സ്നേഹോ ദു:ഖ്യസ്യ ഭാജനം
സ്നേഹമൂലാനി ദു:ഖാനി
താനിത്യക്ത്വാ വസേത്സുഖം:

ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള്‍ അത് നേടാനുള്ള മോഹം നമ്മുടെ ദൌര്‍ബല്യമായിത്തീരുന്നു. അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള്‍ നമ്മെ പിടികൂടുന്നു. ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില്‍ നിന്നും രക്ഷനേടാനുള്ള വഴി.

അനാഗത വിധാതാ ച
പ്രത്യുല്പന്നമതി സ്തഥാ
ദ്വാവേതൌ സുഖമേധേതേ
യദഭവിഷ്യോ വിനശ്യതി

അപകട സന്ധികളില്‍ ആത്മധൈര്യം കൈവെടിയാതെ പ്രശ്നങ്ങളെ നേരിടാനും മന:സാന്നിദ്ധ്യം നഷ്ടപ്പെടാതെ ചിന്തിക്കാനും കഴിയുന്നവന്‍ രക്ഷപ്പെടുന്നു, പക്ഷെ എല്ലാം വിധിയെന്നോര്‍ത്ത് നിഷ്ക്രിയനായാല്‍ അവന്‍ നാശമടയും.

രാജ്ഞി ധര്‍മ്മിണി ധര്‍മ്മിഷ്ഠാ:
പാപേ പാപ: സമേ സമാ:
രാജാനമനുവല്‍‌ത്തന്തേ
യഥാരാജാ തഥാ പ്രജാ

രാജാവ് വിശാല ഹൃദയനും ധര്‍മ്മിഷ്ടനുമാണെങ്കില്‍ പ്രജകളും അതുപോലെയിരിക്കും. എന്നാല്‍ രാജാവ് ദുസ്വഭാവിയാണെങ്കില്‍ പ്രജകളും അങ്ങനെയാവുന്നു. രാജാവെങ്ങനെയോ പ്രജകളും അങ്ങനെതന്നെ.

ജീവന്തം മൃതവന്മന്യേ
ദേഹിനം ധര്‍മ്മ വര്‍ജ്ജിതം
മൃതോ ധര്‍മ്മേണ സംയുക്തോ
ദീര്‍ഘജീവി ന സംശയ:

ധര്‍മ്മമില്ലാത്തവന്‍ ജീവിച്ചിരിക്കിലും മരിച്ചതിനു തുല്യം, എന്നാല്‍ ധര്‍മ്മത്തെ സംരക്ഷിക്കുന്നവന് മരണമേയില്ല...

ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം
യസൈയകോ/പി ന വിദ്യതേ
അജാഗളാസ്തനസ്യേവ
തസ്യ ജന്മ നിരര്‍ത്ഥകം

ധര്‍മ്മ ബോധമില്ലാത്തവന്‍, സമ്പത്ത് അനുഭവിക്കാത്തവന്‍, സ്നേഹിക്കാന്‍ കഴിയാത്തവന്‍, മോക്ഷം ആഗ്രഹിക്കാത്തവന്‍‌- ഇയാളുടെ ജീവിതം ആടിന്റെ കഴുത്തിലെ മുല പോലെ നിഷ്ഫലം.

ദഹ്യമാന: സുതീവ്രേണ നീചാ:
പര-യശോ/ഗ്നിനാ
അശക്താസ്തപ്തദം ഗന്തും
തതോ നിന്ദാം പ്രകുര്‍വ്വതേ

മഹാന്‍‌മാരുടെ നേട്ടങ്ങളെ നോക്കി അസൂയപ്പെടുന്നവന്‍ നികൃഷ്ടനാണ്, മഹാന്‍‌മാരെ പുച്ഛിക്കുന്നതിലൂടെ ഇവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് ഇവരുടെ നേട്ടം.

ഈപ്സിതം മനസ: സര്‍വ്വം
കസ്യ സമ്പദ്യതേ സുഖം
ദേവാ//യത്തം യത: സര്‍വ്വം
തസ്മാത്സന്തോഷമാശ്രയേല്‍

ആഗ്രഹങ്ങള്‍ക്ക് അന്ത്യമില്ല, എല്ലാ ആഗ്രഹങ്ങളും സഫലമാക്കാന്‍ കഴിയില്ല, അതിരുകടന്ന ആഗ്രഹത്തെ നിയന്ത്രിക്കുക.

യഥാ ധേനു സഹസ്രേഷു
വത്സോ ഗച്ഛന്തി മാതരം
തഥാ യച്ച കൃതം കര്‍മ്മ
കര്‍ത്താരം അനുഗച്ചതി

മൈതാനത്തില്‍ പുല്ലുമേയുന്ന കന്നുകാലികള്‍ക്കിടയില്‍ നിന്ന് പശുക്കുട്ടി തെറ്റാതെ സ്വന്തം അമ്മയെ കണ്ടെത്തുന്നു. അതുപോലെ കര്‍മ്മഫലവും കര്‍മ്മിയെ പിന്തുടരും.

യഥാ ഖാത്വാ ഖനിത്രേണ
ഭൂതലേ വാരി വിന്ദതി
തഥാ ഗുരുഗതാം വിദ്വാം
ശുശ്രൂഷുരധിഗച്ഛതി

ഭൂമിയില്‍ ആഴം കൂടും‌ന്തോറും ജലം ലഭിക്കും, ഗുരുവില്‍ ഭക്തി കൂടും‌ന്തോറും കൂടുതല്‍ ജ്ഞാനം ലഭിക്കും

8 comments:

ചാണക്യന്‍ said...

യഥാരാജ തഥാ പ്രജാ:

പ്രയാസി said...

ച്യാണക്യന്‍‌‌ജീ...മുടങ്ങാതെ വായിക്കാം, ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു

“ഭൂമിയില്‍ ആഴം കൂടും‌ന്തോറും ജലം ലഭിക്കും, ഗുരുവില്‍ ഭക്തി കൂടും‌ന്തോറും കൂടുതല്‍ ജ്ഞാനം ലഭിക്കും“

ഓടോ: ഞങ്ങള്‍ക്കിവിടെ ഓയിലും ഗ്യാസ്സുമാ കിട്ടുന്നത്..;)

വികടശിരോമണി said...

ചാണക്യാ,
ഞാനൊന്നും തീരെ ശരിയല്ലെന്ന് ഇങ്ങനെ പരസ്യമായി എഴുതണോ?:)

കാപ്പിലാന്‍ said...

ഏറ്റവും കുറഞ്ഞ സമയം മാത്രമേ ജീവിച്ചിരിക്കിലും നന്മ ചെയ്യുക, ആയിരം കൊല്ലം ജീവിച്ചിരിക്കുകയാണെങ്കില്‍ അത്രയും കാലം പാപം ചെയ്ത് ജീവിക്കരുത്.


ചാണക്യ ,

വായിക്കുന്നു .കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ എനിക്ക് ജീവന്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

അനില്‍@ബ്ലോഗ് // anil said...

“ഗതേശോകോ നകര്‍ത്തവ്യോ
ഭവിഷ്യം നൈവ ചിന്തയേല്‍
വര്‍ത്തമാനേന കലേന
പ്രവര്‍ത്തന്തേവിചക്ഷണ:“


ഞാന്‍ ഹാപ്പിയായിരിക്കുന്നത് എന്താണെന്ന് ഇപ്പോള്‍ പിടികിട്ടി.

നന്ദി.

Lathika subhash said...

‘ദീപേ പ്രജ്വലിതേ പ്രണശ്യതി തമ:’
ഒരുപാട് നന്ദി.
അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു.

ചാണക്യന്‍ said...

പ്രയാസി‌- സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
ചാണക്യന്‍ അവിടെ കുഴിക്കുന്ന കാര്യമല്ല ഉദ്ദേശിച്ചത് ഇവിടെ കുഴിക്കുന്ന കാര്യമാ..
വികടശിരോമണി- എന്നെ തല്ലല്ലെ, ഇതൊന്നും എന്റെ അഭിപ്രായങ്ങളല്ല, ചാണക്യന്റെ അഭിപ്രായങ്ങളാണ്. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
കാപ്പിലാന്‍- താങ്കളുടെ ദീര്‍ഘായുസിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
അനില്‍@ബ്ലോഗ്- ഹാപ്പിയായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
ലതി- സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

Unknown said...



ഒരു കുഞ്ഞ് കാട്ടിൽ ഒറ്റയ്ക്ക് വളർന്നു് വലുതായാൽ നാട്ടിൽ കിട്ടുന്ന മതപഠനവും കുറു ബാനയും നിസ്കാരവും അർച്ചനയും ഇല്ലാതെ ദൈവം അവനെ അനുഗ്രഹിക്കുകയില്ലേ..

അവന്റെ സൃഷ്ടിയെക്കുറിച്ച് സ്വയം ചിന്തിച്ചാൽ ദൈവം എന്ന വിശ്വാസത്തിലേക്ക് എത്തിച്ചേർന്നേക്കും; പക്ഷെ ഏതെങ്കിലും ഒരു മതത്തിലേക്ക് എത്തിച്ചേരുമെന്ന് ഞാൻ കരുതുന്നില്ല!

മതം എന്ന മറയെ അല്ല, ജീവിതം എന്ന സത്യത്തിലാണ് വിശ്വസിക്കേണ്ടത്!

അല്ലാതെ കുറച്ച് ആളുകൾ ബീഫ് ഇറച്ചിയു ടെ പിന്നാലെയും വെറും ബൊമ്മയിൽ നിന്നും വരുന്ന അത് ഭുത കണ്ണുനീരിന്റെ പിന്നിലും ആശയ ഗ്രൂപീകരണത്തിന്റെയും ഇടയിൽ സുഹിച്ചു കഴിയുന്നുണ്ട്!
അവരെ തിരിച്ചറിഞ്ഞ് വർഗ്ഗീയ വിവേചനത്തെ കാർക്കിച്ചു തുപ്പി ഒറ്റക്കെട്ടായി നിന്നാൽ എല്ലാവർക്കും നല്ലത്!
ഇല്ലെങ്കിൽ....!

ഇതൊരു മുന്നറിയിപ്പാണ്!

ഒരു കുറുക്കൻ ഇടി കൂടുന്ന അടുകളുടെ അടുത്ത് ഇരിക്കുന്നതു പോലെ നിന്റെ പിന്നിൽ നിന്ന് ചെയ്യിപ്പിക്കുന്നവൻ മാരെ തിരിച്ചറിയുക!

മറ്റുള്ളവർക്ക് നന്മ ചെയ്താൽ എനിക്കും നല്ലതു തന്നെ കിട്ടും എന്ന് വിശ്വസിച്ച് മുന്നോട്ടു പോവുമ്പോൾ ഇങ്ങോട്ട് നട്ടെല്ലിന്റെ ഒരറ്റത്ത് ചൊറിയാൻ വന്നാപ്പിന്നെ എന്താ ചെയ്യേണ്ടത്!

പല നല്ല കാര്യങ്ങളും ചെയ്യാൻ ഒരു ഒന്നാമൻ ഇല്ലാത്തതാണ് പ്രോബ്ളം!
ഒരാൾ ഒരു നല്ല കാര്യമെങ്കിലും ചെയ്താൽ അങ്ങിനെ ഒരു കാര്യത്തിനെങ്കിലും ഒന്നാമനായാൽ, ഒറ്റക്കെട്ടായിൽ പിന്നെ ദൈവത്തെ കണ്ടെത്താൻ മതത്തിന്റെയും പുരോഹിതരുടെയും 24 മണിക്കൂറോ ടു കൂടിയ ഹെൽപ്പ് ലൈനുകൾ വേണ്ടി വരില്ല!
ദൈവം മതമല്ല! 
ദൈവം ദൈവമാണ്!


രാജവാഴ്ച, പൗരോഹത്യ വാഴച്ച , ജാതി-വർണ്ണം- തൊഴിൽ- വിവേചനം - അടിച്ചമർത്തൽ!
ഈ കാര്യങ്ങളെ ഉൾപ്പെടുത്തിചരിത്രം പഠിച്ചാൽ എല്ലാ മതങ്ങളും കുറച്ച് ബുദ്ധിമാൻമാർ ജനങ്ങളെ നേർവഴിക്ക്‌ നടത്തുന്ന പോലെ അഭിനയിച്ച് സ്വന്തം നില മെച്ചപ്പെടു ത്തുവാനായി മെനഞ്ഞ് ആറ്റിക്കു റുക്കി, എന്നിട്ട് അതിന്റെ പേരിലും കലഹിച്ച് പുതിയ കഥാപാത്രങ്ങളെയും കൂട്ടി സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് വളച്ചൊടിച്ച് ഉണ്ടാക്കിയെടുത്തതാണ് മനുഷ്യനിർതമായ ഇവയെല്ലാം!

അത് തിരിച്ചറിഞ്ഞ ഒരാളാണ്T താങ്കൾ. വളരെ നല്ലതാണ് താങ്കളുടെ ഈ എഴുത്ത്....
ദൈവമില്ലെന്ന് ഞാൻ വാദിക്കുന്നില്ല!

എന്നാൽ മതങ്ങൾ ഉണ്ടാക്കിയത്
മനുഷ്യർ അല്ല എന്ന് വിശ്വസിക്കുന്നുമില്ല!

ബിസിനസ്സിൽ ഒരു നല്ല പ്രൊജക്ട് ചെയ്തവർക്ക് ഒരു പക്ഷെ ചിന്തിക്കുവാനായേക്കും ഒരു മതത്തിന്റെ ഡെപ്തും ഒബ്ജക്ടീവ് സും സ്വീകാര്യതയും റീ- പ്രൊട്യൂസിബിലിറ്റിയും പിന്നെ ......!