Monday, January 5, 2009

അദ്ധ്യായം 16

ഗുണൈരുത്തമതാം യാതി
നോച്ചൈരാസന്ന സംസ്ഥിതാ:
പ്രാസാദശിഖരസ്യോ/പി
കക കിം ഗരുഡായതേ

ഏണിയില്‍ കയറി മറ്റുള്ളവരില്‍ നിന്നും ഉയരത്തിലാവുന്നതിനേക്കാള്‍ ഉത്തമം സദ് പ്രവൃത്തികള്‍ ചെയ്ത് പൊതുജനമദ്ധ്യത്തില്‍ ബഹുമാന്യനും ആരാധിക്കപ്പെടുന്നവനുമാവുകയാണ്. കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ കയറി ഇരുന്നതുകൊണ്ട് കാക്ക, ഗരുഡനാവില്ല. സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര്‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ് ഗരുഡനല്ല. അച്ഛന്റെ തോളിലിരിന്നിട്ട് കുഞ്ഞ്, ഞാന്‍ മുത്തച്ചനാണ് എന്ന് അഹങ്കരിക്കുന്നതും താഴികക്കുടത്തിലെ കാക്കക്ക് സമമാണ്. ഇന്‍ഡ്യാ പൈതൃക വക്താവാകാന്‍ വേണ്ടത് മുന്‍‌ജന്മ പുണ്യമല്ല മറിച്ച് പ്രായം സമ്മാനിക്കുന്ന അറിവാണ്.....വാക്കില്‍ പൈതൃകം അവകാശപ്പെടുന്നവര്‍ താഴികക്കുടത്തിലെ കാക്കയാണ്......

യോ മോഹാന്മന്യതേ മൂഢോ
രക്തേയം മയികാമിനി
സ തസ്യ വശഗോ ഭൂത്വാ
നൃത്ത്യേല്‍ ക്രീഡാ ശകുന്തവല്‍

വേശ്യ, തന്നെ മാത്രം സ്നേഹിക്കുന്നു എന്ന് കരുതുന്ന വിഡ്ഡി അവളുടെ കയ്യിലെ കളിപ്പാട്ടമാണ്.

ഗുണാ: സര്‍വ്വത്ര പൂജ്യന്തേ
ന മഹത്യോ/പി സമ്പദ:
പൂര്‍ ണ്ണേന്ദു കിം തഥാ വന്ദ്യോ
നിഷകളങ്കോ യഥാ കൃശ:

പണക്കാരനാണെന്ന കാരണത്താല്‍ നിര്‍ഗുണനെ ആരും പൂജിക്കുകയില്ല, പൂര്‍ണ്ണ ചന്ദ്രനേക്കാള്‍ ആരാധിക്കപ്പെടുന്നത് ചന്ദ്രക്കലയാണ്.

പരപ്രോക്ത ഗുണോ യസ്തു
നിര്‍ഗ്ഗുണോ/പി ഗുണി ഭവേല്‍
ഇന്ദ്രോ/പി ലഘുതാം യാതി
സ്വയം പ്രഖ്യാപിതൈര്‍ ഗുണൈ:

ആത്മപ്രശംസ അത്യന്തം നിന്ദ്യമാണ്..സ്വന്തം ഗുണങ്ങള്‍ സ്വയം വിളിച്ച് കൂവുന്നത് ആത്മഹത്യക്ക് തുല്യമാണ്. പ്രശംസ മറ്റുള്ളവരാല്‍ ഉണ്ടാവേണ്ടതാണ്. ചാണക്യന്‍ വലിയൊരു പാഠമാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. ഞാന്‍ അതാണ് ഇതാണ് എന്ന് സ്വയം വിളിച്ച് കൂവുകയല്ല വേണ്ടത്. മറ്റുള്ളവര്‍ പ്രശംസിക്കുമ്പോഴാണ് വ്യക്തി പൂര്‍ണ്ണനാവുന്നത്(പുറം ചൊറിയലല്ല) ഞാന്‍ ഒരു പ്രത്യേക സംഭവത്തിന്റെ അല്ലെങ്കില്‍ സംസ്കാരത്തിന്റെ അല്ലെങ്കില്‍ പൈതൃകത്തിന്റെ ആളാണെന്ന് സ്വയം വിളിച്ച് കൂവുന്നത് അത്യന്തം നിന്ദ്യമാണ്. ഞാനീ ഭയങ്കര സംഭവത്തിന്റെ വക്താവായത് മുജന്മ പുണ്യം കൊണ്ടാണെന്ന് വിളിച്ച് കൂവുന്നത് അതി വിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ സീല്‍ക്കാരമാണ്. മൂര്‍ഖന് വിഷമുണ്ടെന്ന കാര്യം മൂര്‍ഖന്‍ സ്വയം വിളിച്ച് കൂവേണ്ട കാര്യമുണ്ടോ?

വിവേകിനാമനുപ്രാപ്തേ
ഗുണാ യാന്തി മനോജ്ഞതാം
സുതരാം രത്നമാഭാതി
ചാമികരനിയോജിതം

ഗുണവിശേഷങ്ങള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് മിഴിവേറ്റുന്നു, സ്വര്‍ണ്ണത്തില്‍ പതിച്ച രത്നം പോലെ.... നല്ല ഗുണങ്ങളുടെ ആകെ തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം എന്ന് പറയുന്നത്. നിരവധി ഗുണങ്ങള്‍ക്കിടയില്‍ ഒരു ചീത്ത ഗുണം മതിയാവും ആ വ്യക്തിത്വത്തെ ഹനിക്കാന്‍. പണ്ഡിതനാണ്, പ്രായം കൂടുതലുണ്ടെങ്കിലും സൌന്ദര്യമുണ്ട് ആരോഗ്യമുണ്ട്, യേശുദാസിനെ പോലെ പാടിയില്ലേലും പാടാനുള്ള കഴിവുണ്ട്,ത്രിദോഷങ്ങള്‍ക്കുള്ള ഒറ്റമൂലിയുണ്ട് അങ്ങനെയങ്ങനെ നിരവധി ഗുണങ്ങളുണ്ടെങ്കിലും അഹങ്കാരമുണ്ടെങ്കില്‍ മറ്റ് ഗുണങ്ങള്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമോ? നാക്കിലയില്‍ നൂറ്റൊന്ന് കൂട്ടം കറി വിളമ്പിയശേഷം ഒരറ്റത്ത് അല്പം അമേദ്യം കൂടി വിളമ്പിയാല്‍ ആ സദ്യ എങ്ങനെയിരിക്കും..?

പ്രിയവാക്യ പ്രദാനേന
സര്‍വ്വേ തുഷ്യന്തി ജന്തവ:
തസ്മാദ് തദേവ വക്തവ്യം
വചനേ കാ ദരിദ്രതാ

ഇഷ്ടപ്പെട്ട സംഭാഷണം ആരേയും വശീകരിക്കും, സത്യമിതായിരിക്കെ എന്തിനാണ് വാക്കില്‍ പിശുക്ക് കാണിക്കുന്നത്..

ധനേഷു ജീവിതവ്യേഷു
സ്ത്രീഷു ചാഹാര കര്‍മ്മസു
അതൃപ്താ: പ്രാണിന: സര്‍വ്വേ
യാതാ യാസ്യന്തി യാന്തി ച

പൂര്‍ണ്ണ സംതൃപ്തി ലോകത്തിലാര്‍ക്കും ലഭിക്കില്ല. പണം പോര, സുഖങ്ങള്‍ പോര, സ്ത്രീ സുഖം പോര, ഭക്ഷ്യവസ്തുക്കള്‍ പോര എന്നൊക്കെ അവര്‍ ചിന്തിക്കുന്നു.....കിട്ടുന്തോറും കൂടുതല്‍ വേണമെന്ന് തോന്നും....ജീവിതമെന്നത് പ്രാകൃതമായ വിശപ്പും ദാഹവുമാണ്....

ക്ഷീയന്തേ സര്‍വ്വ ദാനാനി
യജ്ഞഹോമ ബലിക്രിയ:
ന ക്ഷിയതേ പാത്രദാനം
അഭയം സര്‍വ്വ ദേഹിനാം

യജ്ഞം, ഹോമം, ബലി എന്നിവയിലൂടെ നമുക്ക് നേടാന്‍ കഴിയുന്ന പുണ്യം വളരെക്കുറച്ച് മാത്രമാണ്. അത് കാലക്രമേണ ക്ഷയിക്കാനും ഇടയുണ്ട്. എന്നാല്‍ സാധു ജനങ്ങളെ തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമുള്ളത് നല്‍കി, അവര്‍ക്ക് അഭയം കൊടുത്താല്‍ ലഭിക്കുന്ന പുണ്യം ഒരിക്കലും ക്ഷയിക്കില്ല.

പുസ്തകേഷു ച യാ വിദ്യ
പരഹസ്തേഷു യ ധനം
ഉല്പന്നേഷ ഉ ച കാര്യേഷു
നസാ വിദ്യാ ന തദ്ധനം

ഗ്രന്ഥത്തിലെ വിജ്ഞാനവും അന്യന്റെ പണപ്പെട്ടിയിലെ പണവും ഉപയോഗശൂന്യമാണ്. ആവശ്യം വരുമ്പോള്‍ രണ്ടും പ്രയോജനപ്പെടില്ല. ഗ്രന്ഥത്തിലെ അറിവുകള്‍ നാമെത്ര ഹൃദിസ്ഥമാക്കിയിരുന്നാലും ചില അവസരങ്ങളില്‍ അത് ഓര്‍മ്മിക്കാന്‍ കഴിയില്ല, അതു പോലെ നമുക്ക് പണത്തിന് ആവശ്യമുണ്ടെന്ന് വച്ച് അന്യന്റെ ധനം നമുക്ക് ഉപകരിക്കില്ല.

കാവ്യശാസ്ത്ര വിനോദേന
കാലോ ഗച്ഛതി ധീമതാം
വ്യസനേന ച മൂര്‍ഖാണാം
നിദ്രയാ കലഹേന വ

ബുദ്ധിമാന്മാര്‍ കാവ്യശാസ്ത്ര വിനോദങ്ങളില്‍ കൂടി ദിവസം കഴിക്കുന്നു, മൂര്‍ഖന്മാര്‍ ഉറങ്ങിയും വഴക്കിട്ടും സ്വയം നശിക്കുന്നു.

ഗുണൈ: സര്‍വ്വജ്ഞ തുല്യോ/പി
സീദത്യേഗോ നിരാശ്രയ:
അനര്‍ഘ്യമപി മാണിക്യം
ഹേമാശ്രയം അപേക്ഷതേ

വിദ്വാന്മാര്‍ തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമ്പന്നന്മാരെ തേടി പോവുന്നു, എങ്ങനെയെന്നാല്‍ വിലകൂടിയ രത്നം തന്നാല്‍ അലങ്കരിക്കപ്പെടേണ്ട സ്വര്‍ണ്ണഹാരത്തെ തിരയുന്നതുപോലെ.

വരം പ്രാണ പരിത്യാഗോ
മാനഭംഗേന ജീവനാല്‍
പ്രാണത്യാഗോ ക്ഷണം ദു:ഖം
മാനഭംഗേ ദിനേ ദിനേ

അപമാനിക്കപെട്ട ജീവിതത്തിനേക്കാള്‍ അവസാനിപ്പിക്കപ്പെട്ട ജീവിതമാണ് നല്ലത്. ആദ്യത്തേത് മരിച്ചു കൊണ്ട് ജീവിക്കുന്നു. രണ്ടാമത്തേതില്‍ ജീവിച്ചിട്ട് മരിക്കുന്നു....

55 comments:

ചാണക്യന്‍ said...

പരിമിതമായ അറിവുവെച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതാണ്....തെറ്റുകള്‍ ഉണ്ടാവാം..സദയം ക്ഷമിക്കുക....

കാപ്പിലാന്‍ said...

ചാണക്യ ..

ആദ്യ ഘണ്ടികയില്‍ പറഞ്ഞ കാര്യം അച്ചിട്ട കാര്യമാണ് .അതിന്റെ ആവശ്യം ഉണ്ട് .പിന്നെ മൂര്‍ഖനെ പറ്റി പറഞ്ഞത് എന്നെ കുറിച്ചാണോ ?

:):)

അനില്‍@ബ്ലോഗ് // anil said...

"സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര്‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ്, ഗരുഡനല്ല."

എന്തായാലും ഞാന്‍ പെടില്ല, ഞമ്മക്ക് ഹിന്ദിപോലും അറിയില്ല. :)

ചേര്‍ത്തുവായിക്കേണ്ടത്

"പ്രിയവാക്യ പ്രദാനേന
സര്‍വ്വേ തുഷ്യന്തി ജന്തവ:
തസ്മാദ് തദേവ വക്തവ്യം
വചനേ കാ ദരിദ്രതാ
"

ആശംസകള്‍

ഗീത said...

ഒരിക്കലും ക്ഷയിക്കാത്ത പുണ്യം കിട്ടുന്ന പ്രവൃത്തി - ഏറ്റവുമിഷ്ടപ്പെട്ടത് ഇത്.
എല്ലാ സൂത്രങ്ങളും നല്ലതു തന്നെ.

വികടശിരോമണി said...

ഹിഹിഹിഹിഹിഹിഹി...
ഇതു ചാണക്യൻ പലയിടത്തും ചിരിച്ചുകണ്ടിട്ടുള്ള ഒരുതരം ചിരിയാണ്,തൽക്കാലത്തേക്കു കടം.ക്ഷമിച്ചാലും.

smitha adharsh said...

ഇഷ്ടപ്പെടുന്നു..ഇത്തരം പോസ്റ്റുകള്‍..

പ്രയാസി said...

“കാവ്യശാസ്ത്ര വിനോദേന
കാലോ ഗച്ഛതി ധീമതാം
വ്യസനേന ച മൂര്‍ഖാണാം
നിദ്രയാ കലഹേന വ

ബുദ്ധിമാന്മാര്‍ കാവ്യശാസ്ത്ര വിനോദങ്ങളില്‍ കൂടി ദിവസം കഴിക്കുന്നു, മൂര്‍ഖന്മാര്‍ ഉറങ്ങിയും വഴക്കിട്ടും സ്വയം നശിക്കുന്നു.“

ഇതു കൊള്ളാം.:)

ഇതൊക്കെ എവിടുന്നാ മാഷെ!?

ജിജ സുബ്രഹ്മണ്യൻ said...

അപമാനിക്കപെട്ട ജീവിതത്തിനേക്കാള്‍ അവസാനിപ്പിക്കപ്പെട്ട ജീവിതമാണ് നല്ലത്. ആദ്യത്തേത് മരിച്ചു കൊണ്ട് ജീവിക്കുന്നു. രണ്ടാമത്തേതില്‍ ജീവിച്ചിട്ട് മരിക്കുന്നു

ഹോ ! അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി.എന്തു ചെയ്യണം എന്നോർത്തിരിക്കുകയായിരുന്നു !

മാണിക്യം said...

“ഗുണാ: സര്‍വ്വത്ര പൂജ്യന്തേ
ന മഹത്യോ/പി സമ്പദ:
പൂര്‍ ണ്ണേന്ദു കിം തഥാ വന്ദ്യോ
നിഷകളങ്കോ യഥാ കൃശ:”

ഒരു സത്യം !പലരും ഇന്ന് മറക്കുന്നത്,
നന്ദി ചാണക്യ..

ഹരീഷ് തൊടുപുഴ said...

വേശ്യ, തന്നെ മാത്രം സ്നേഹിക്കുന്നു എന്ന് കരുതുന്ന വിഡ്ഡി അവളുടെ കയ്യിലെ കളിപ്പാട്ടമാണ്

സത്യം!!!

ഈ ചാണക്യസൂത്രങ്ങളെല്ലാം ഞാനൊരു ബുക്കില്‍ എഴുതിവക്കുന്നുണ്ട്..
ജീവിതവഴിയില്‍ ഉപകരിച്ചേക്കാം...
നന്ദി...

ഗൗരി നന്ദന said...

വരം പ്രാണ പരിത്യാഗോ
മാനഭംഗേന ജീവനാല്‍
പ്രാണത്യാഗോ ക്ഷണം ദു:ഖം
മാനഭംഗേ ദിനേ ദിനേ

അപമാനിക്കപെട്ട ജീവിതത്തിനേക്കാള്‍ അവസാനിപ്പിക്കപ്പെട്ട ജീവിതമാണ് നല്ലത്. ആദ്യത്തേത് മരിച്ചു കൊണ്ട് ജീവിക്കുന്നു. രണ്ടാമത്തേതില്‍ ജീവിച്ചിട്ട് മരിക്കുന്നു..

അതിഷ്ടായീ.....

അരുണ്‍ ശശിധരന്‍....... said...

chaanakyan aarennu polum ariyaatha puthu thalamurakalkku thaangalude ee blog sahaayakaramaakatte ennu aasamsikkunnu.

ചങ്കരന്‍ said...

കൊള്ളാമല്ലോ..

ജീവിതമെന്നത് പ്രാകൃതമായ വിശപ്പും ദാഹവുമാണ്
ഇതു കയ്യീന്ന് ഇട്ടതാണോ? കിടിലമായ സത്യം :)

അരുണ്‍ കായംകുളം said...

പരിമിതമായ അറിവാണന്ന് താങ്കള്‍ പറയുന്നു,അത് വിനയം കൊണ്ടല്ലേ?എന്തായാലും വിവരണം ഗംഭീരം

PIN said...

അർത്ഥശാസ്ത്രവും, കൗടല്യ സൂക്തങ്ങളും ബൂലോകത്തിന്‌ പരിചയപ്പെടുത്തിതരുന്നതിന്‌, താങ്കൾ തീർച്ചയായും അഭിന്ദനം അർഹിക്കുന്നു.

നന്ദി..ആശംസകൾ....

Rose Bastin said...

അറിവുകൾ പങ്കുവെക്കുന്നത്
ഉത്തമമായ കർമ്മമാണ്, അഭിനന്ദനങ്ങൾ!!

Suraj K said...
This comment has been removed by the author.
ജ്വാല said...

സന്ധ്യക്കു തുളസിത്തറയില്‍ വിളക്കു കാണുന്ന സുഖം....
enlightening..thanks

ജ്വാല said...

സന്ധ്യക്കു തുളസിത്തറയില്‍ വിളക്കു കാണുന്ന സുഖം....
enlightening..thanks

yousufpa said...

:)

Mr. X said...

ഈ മഹദ്വചനങ്ങള്‍ ഞങ്ങള്‍ക്ക് തരുന്നതിന്... നന്ദി...

ചില കൂട്ടിചെര്കലുകള്‍ ഒഴിവാക്കിയാണ് ഞാന്‍ വായിച്ചതെങ്കിലും :-)

Lathika subhash said...

ചാണക്യാ,
സമയക്കുറവു കാരണമാ വൈകിയത്.
നന്ദി!

കുട്ടു | Kuttu said...

പുസ്തകേഷു ച യാ വിദ്യ
പരഹസ്തേഷു യ ധനം
ഉല്പന്നേഷ ഉ ച കാര്യേഷു
നസാ വിദ്യാ ന തദ്ധനം

പുസ്തകത്തിലിരിക്കുന്ന അറിവ്, മറ്റുള്ളവരുടെ കൈയിലെ പണം - ഇത് രണ്ടുകൊണ്ടും നമുക്ക് പ്രയോജനമില്ല.

അറിവ് പുസ്തകത്തില്‍ ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം? നമ്മള്‍ അത് സ്വാംശീകരിച്ചില്ലെങ്കില്‍ ഉപയോഗശൂന്യമാണ്. അതേ പോലെ പണവും.

മറ്റുള്ളവന്റെ കൈയില്‍ പണമുള്ളതുകൊണ്ട് നമുക്ക് കാര്യമൊന്നുമില്ല. നമ്മുടെ കൈയില്‍ ഉണ്ടോ എന്നതാണ് പ്രശ്നം.

അറിവും, ധനവും നമ്മുടെ കൈയില്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രയോജനമുള്ളൂ.
അതുകൊണ്ട് അറിവും പണവും സമ്പാദിക്കണം എന്ന പോസിറ്റീവ് ആയ അര്‍ത്ഥമല്ലേ ആ വരികളില്‍?

kadathanadan:കടത്തനാടൻ said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

Sureshkumar Punjhayil said...

Wonderful... Ingine oru udyamathinu nandi... Ashamsakal...!!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഉള്ളിലേക്ക് നോക്കാനും സ്വയം തിരിച്ചറിയാനും തിരുത്താനും പ്രേരണയാകുന്ന ഈ കുറിപ്പുകളുടെ നന്‍മ അതീവം.
നന്ദി.

Unknown said...

ചാണക്യ വീണ്ടും ഒരിക്കൽ കൂടി ഇതു വായിക്കണം

Sabu Kottotty said...

സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര്‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ് ഗരുഡനല്ല

പോസ്റ്റു പഠിയ്ക്കുന്നതേയുള്ളൂ... പക്ഷേ ഈ വരികളില്‍ ഒരു താങ്ങലില്ലേന്നൊരു സംശയം...
ഹിഹി...ഹിഹി...

വരവൂരാൻ said...

നല്ല ഉദ്യമം.. ജീവിതവഴിയിൽ ഗുണകരമാവും വചനങ്ങൾ..
തുടരുക ആശംസകൾ

rajan vengara said...

“ജീവിതമെന്നത് പ്രാകൃതമായ വിശപ്പും ദാഹവുമാണ്....“
ഈ മുടിഞ്ഞ സത്യത്തിനപ്പുറം വേറെ എന്തുണ്ടു...

Akbar said...

ഗുണവിശേഷങ്ങള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് മിഴിവേറ്റുന്നു, സ്വര്‍ണ്ണത്തില്‍ പതിച്ച രത്നം പോലെ....
സംസ്കൃതം പഠിച്ചിട്ടില്ല. അതിനാല്‍ ഈ വിവര്‍ത്തനം ഉപകാരപ്രദം. നന്മയുടെ ഉറവ വറ്റാത്തവര്‍ പാഠം ഉള്‍കൊള്ളാന്‍ ശ്രമിക്കട്ടെ. നന്ദി.

മീര അനിരുദ്ധൻ said...

ചാണക്യ സൂത്രങ്ങൾ വളരെ ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു.ഇതൊക്കെ ആരെങ്കിലും വിശദീകരിച്ചു തരാതെ മനസ്സിലാവുകയുമില്ല.ഹിന്ദി പോലും മര്യാദയ്ക്ക് അറിയില്ല.പിന്നെയാ സംസ്കൃതം.ഈ പോസ്റ്റിനു നന്ദി ചാണക്യൻ

manu chandran said...

പരിമിതമായ അറിവുവെച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതാണ്....തെറ്റുകള്‍ ഉണ്ടാവാം..സദയം ക്ഷമിക്കുക.... തെറ്റുകള്‍ പറ്റാത്തവര്‍ ആരും ഇല്ല. ആര്‍ക്കും പൂര്‍ണം മായി ഒന്നും അറിയില്ല.

manu chandran said...

wish you happy onam

മുരളി I Murali Mudra said...

വളരെ വളരെ നന്നായിട്ടുണ്ട്....
ചാണക്യന്‍ എന്ന പേരു അര്‍ത്ഥവത്താക്കുന്നു...
ഇനിയും അറിവ് പകരുക...

Bijoy said...

Dear Blogge

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://chaanakyasoothrangal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

ഗൗരി said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

bhoolokajalakam said...

വായിക്കുന്നുണ്ട് തുടരുക, ഭാവുകങ്ങള്‍ !

ബയാന്‍ said...

ചാണക്യനു നന്ദി.

shankara said...

"സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര്‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ് ഗരുഡനല്ല"

ഈ വാക്കുകളില്‍ ലേശം കയ്പുരസമുണ്ടെന്നു തോന്നില്ല്ലേ? വിമര്‍ശനത്തെ graceful ആയി ഉള്‍ക്കെള്ളാനുള്ള ഒരു വിസമ്മതമല്ലേ ഇതിനു പുറകില്‍.

ചാണക്യന്റെ സദുദ്യമത്തിനെ ഹാര്‍ദ്ദമായി പ്രശംസിക്കുന്നു. എന്നാല്‍ സംസ്കൃതത്തിലെ തെറ്റുകള്‍ (ഒട്ടും ക്ഷാമമില്ലാതെയുണ്ട്) ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വായനക്കാരില്‍ പലരും തെറ്റ് പഠിക്കുന്നത് ഒഴിവാക്കാനാകുമായിരുന്നു. ഒരിക്കല്‍ പോസ്റ്റ് ചെയ്തിട്ട് പിന്നീട് സൗകര്യം പോലെയെങ്കിലും തിരുത്തിക്കൂടെ?

Deepa Varma said...

just read the blog ....Oru nalla attempt.. keep it up.. and thanks a load..

Thasleem said...

സര്‍,
നന്നായിട്ടുണ്ട്....ആശംസകള്‍..തിരെഞ്ഞെടുത്ത വിഷയം കൊള്ളാം...
തസ്ലീം .പി

ഷിജു said...

കുറെനാൾ ആയി ഇതുവഴി വന്നിട്ട്.
നല്ല കുറെ ചിന്തകൾ. ജീവിതവഴിയിൽ എപ്പോഴെങ്കിലും ഉപകാരപ്പെടുമായിരിക്കും.

ഷിജു said...

സുഖമല്ലേ???
അന്നത്തേതിനുശേഷം ഒന്ന് കോണ്ടാക്ട് ചെയ്യാൻ പറ്റിയില്ല. :).

കുഞ്ചിയമ്മ said...

ചാണക്യസൂത്രങ്ങളെ വ്യാഖ്യാനിക്കാനുള്ള ചാണക്യപ്രയത്നത്തിന്‌ അഭിനന്ദനങ്ങള്‍.
"ഗുണൈരുത്തമതാം യാതി
നോച്ചൈരാസന്ന സംസ്ഥിതാ:
പ്രാസാദശിഖരസ്യോ/പി
കക കിം ഗരുഡായതേ"
:)'ഉത്തരം ചുമന്നീടുന്ന ഗൌളിയാല്‍ സാദ്ധ്യമെന്തതു
ഭാവിക്കയെന്നിയേ'
ഒന്നുരണ്ടു ചെറിയ അഭിപ്രായങ്ങള്‍...
1. സൂത്രവും വ്യാഖ്യാനവും ഒറ്റനോട്ടത്തില്‍ വേര്‍തിരിച്ചറിയുന്നതുപോലെ സെറ്റ്ചെയ്താല്‍ നന്നായിരുന്നു.
2.ചില സൂത്രങ്ങളുടെ വ്യാഖ്യാനം വഴിപാടായിമാറുന്നില്ലേ എന്നൊരു സംശയം.
ഇതൊക്കെ പറയാന്‍ ഈ നവജാതബ്ലോഗിനിക്കെന്തുകാര്യം എന്നാണെങ്കില്‍
"ക്ഷീയന്തേ സര്‍വ്വ ദാനാനി
യജ്ഞഹോമ ബലിക്രിയ:
ന ക്ഷിയതേ പാത്രദാനം
അഭയം സര്‍വ്വ ദേഹിനാം"
എന്നാണല്ലോ ചാണക്യ മതം.
ആശംസകളോടെ
കുഞ്ചിയമ്മ.

പൂതന/pooothana said...

ഹാ‍ജര്‍ വെച്ചു...

poor-me/പാവം-ഞാന്‍ said...

അറിവിന്റെ മുത്തുകള്‍ സമ്മാനിച്ച ഈ പോസ്റ്റിനു നമോവാകം

ഭൂമിപുത്രി said...

ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള പോസ്റ്റാണെങ്കിലും നിത്യസത്യങ്ങളാണല്ലൊ.
ചിന്തിപ്പിയ്ക്കുന്ന ഈ ശകലങ്ങൾക്ക് നന്ദി

jmj godville said...

അല്ല ചങ്ങാതി ,
ലോകത്തില്‍ ഏറ്റവും സുഖമുള്ള ഏര്‍പ്പാട് നല്ല ചൊറിച്ചിൽ വരുമ്പോള്‍ കുത്തിയിരുന്ന് ചോറിയുന്നതാണെന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്.
കപ്പക്ക്‌ തടം എടുക്കണമെന്നോ
മീന്‍ പിടിക്കാന്‍ കടലില്‍ പോകണമെന്നോ,
കൊച്ചിനെ ചമിരിപ്പിക്കണമെന്നോ,
സ്കൂളില്‍ വിടണമെന്നോ,
കറിക്കറിയണമെന്നോ,
ചാണകം വാരണമെന്നോ,
പശുവിനെ കുളിപ്പിക്കണമെന്നോ,
ആറ്റും മട്ടയില്‍ വെളിക്കിറങ്ങാന്‍ പോകാനോ ഞാന്‍ പറയുന്നില്ല.
ബഷീറിനെ അനുസരിച്ചൂടെ?

ഡി സി ബുക്സ് (കൌടില്യന്റെ അര്‍ഥശാസ്ത്രം) ,
ദ്രോണാചാര്യ പബ്ലിക്കേഷന്‍സ് കോഴിക്കോട് (ചാണക്യദര്‍ശനം ) ,
വിശ്വഭാരതി പബ്ലിക്കേഷന്‍സ് തിരുവനതപുരം (ചാണക്യസൂത്രം)

എന്നിങ്ങനെ നിരവധി പ്രസാധകര്‍ പ്രസിദ്ധീകരിച്ചതും നന്നായി വിറ്റു പൊയ്ക്കൊണ്ടിരിക്കുന്നതുമായ ഒരു പുസ്തകം കേവലം കമന്റ്‌ അനുഭുതിക്ക് വേണ്ടി വികലമാക്കുകയല്ല
താങ്കളെ പോലെ കവിതയും വായനയും നനഞ്ഞമണ്ണിന്റെ ഗന്ധവും ഹൃദയത്തില്‍ സ്വീകരിച്ച ഒരാള്‍ ചെയ്യേണ്ടത്.

തര്‍ജ്ജിമ അത്രയധികം താല്പര്യമെങ്കിൽ,
ബഷീര്‍ പറഞ്ഞ പോലെ അപ്പോഴും ചെയ്യാന്‍ താല്പര്യം ഇല്ല എങ്കില്‍,
പൊതുജന സുകൃതം കാംഷിക്കുന്ന മേല്‍പ്പടി പുസ്തകങ്ങള്‍ ഭാഷയിലേക്ക് മുതല്‍ കൂട്ടാവുന്നതാണ്.

൧. sutta pitaka of budha
൨. parashuramakalpa suthra of ayurveda
൩. arkkasasthra by ravanan

ഇതൊന്നും പോര എങ്കില്‍ പ്ലേറ്റോയുടെ റിപ്പബ്ലിക് ആവാം.
അതും പറ്റൂല എങ്കില്‍ നെഹ്രുവിന്റെ വിസ്വച്ചരിത്രാവലോകണം
എന്നിട്ടും മനസ്സിലായില്ലേല്‍ അടി അടി അടി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

http://indiaheritage.blogspot.in/2008/11/blog-post_1474.html

ഹ ഹ ഹ ഇവിടെ ഇത്രയൊക്കെ ഉണ്ടായ വിവരം അറിഞ്ഞില്ല. കുറെക്കാലം ഇങ്ങോട്ടു വരാതിരുന്നതിന്റെ കുഴപ്പം.

Unknown said...

ചാണക്യസൂത്രങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിച്ചതിനു വളരെ നന്ദി- തുടര്‍ന്നും ശ്രമിക്കുവാന്‍ വേണ്ടി എല്ലാ ആശംസകളും നേരുന്നു.--എം . രാജന്‍ , പോത്തന്നൂര്‍.

Unknown said...
This comment has been removed by the author.
Unknown said...

ഒരുപാട് നന്ദി

Kader kochi said...
This comment has been removed by the author.
whatsapp plus themes said...

The blog is really good. Thanks for sharing it. english to malayalam typing online