ദാക്ഷിണ്യം സ്വജനേ, ദയാ പരജനേ, ശാഠ്യം സദാ ദുര്‍ജ്ജനേ
പ്രീതി: സാധുജനേ, സ്മയ: ഖലജനേ, വിദ്വജ്ജനേ ചാര്‍ജ്ജവം,
ശൌര്യം ശത്രുജനേ, ക്ഷമാ ഗുരുജനേ, നാരീജനേ ധൃഷ്ടതാ
ഇത്ഥം യേ പുരുഷാ: കലാസു കുശലാസ്ത്വേഷേവ ലോകസാസ്ഥിതി:
സ്വജനത്തോട് ദയയും, അന്യരോട് അനുകമ്പയും, ദുര്‍ജ്ജനങ്ങളോട് ശാഠ്യവും, സാധുക്കളോട് ഇഷ്ടവും, ക്രൂരന്മാരോട് ക്രൌര്യവും, വിദ്വാന്‍മരോട് സത്യസന്ധതയും, ശത്രുക്കളോട് ശൌര്യവും, ഗുരുനാഥന്റെ മുന്നില്‍ വിനയവും, സ്ത്രീകളോട് പൌരുഷവും പ്രകടിപ്പിക്കുന്ന പുരുഷന് സകലകലാവല്ലഭനും പ്രപഞ്ചത്തിന്റെ സംരക്ഷകനുമാണ്.
ആര്‍ത്തേഷു വിപ്രേഷു ദയാന്വിതശ്ച
യല്‍ ശ്രദ്ധയാ സ്വല്പം ഉപൈതി ദാനം
അനന്തപാരം സമുപൈതി രാജന്
യദ്ദിയതേ തന്ന ലാഭേല്‍ ദ്വിജേഭ്യ:
ഹൃദയപൂര്‍വ്വം മഹാന്മാരായ ബ്രാഹ്മണര്‍ക്ക് ദാനധര്‍മ്മം അനുഷ്ടിക്കുന്ന രാജാവിന് ഇരട്ടി ഈശ്വരാനുഗ്രഹം ലഭിക്കും.
പത്രം നൈവ കരീരവിടപേ ദോഷോ വസന്തസ്യ കിം
നോ ലുകോപ്യവലോകതേ യദി ദിവാ സൂര്യസ്യ കിം
ദൂഷണം വര്‍ഷൈനൈവ പതന്തി ചാതക മുഖേ
മേഘസ്യ കിം ദൂഷണം യത്പൂര്‍വ്വം വിധിനാ
ലലാടലിഖിതം തന്മാര്‍ജ്ജിതും ക: ക്ഷമ:
കണിക്കൊന്ന പൂക്കാത്തതിന് വസന്തത്തെ കുറ്റപ്പെടുത്താമോ? പകല്‍ സമയം മൂങ്ങക്ക് കാഴ്ച്ചയില്ലാത്തതിന് സൂര്യനെ പഴിചാരാമോ? വേഴാമ്പലിന്റെ തുറന്ന വായില്‍ മഴത്തുള്ളി വീഴാത്തതിന് മേഘത്തെ കുറ്റപ്പെടുത്താമോ? ഇതൊക്കെ വിധികളാണ് വിധിയെ തടുക്കന്‍ ആര്‍ക്കുമാവില്ല.
“വിപ്രാസ്മിന്നഗരേ മഹാന് കഥയ ക:താല ദ്രൂമാണം ഗണ:!
കോ ദാതാ? രജകോ ദദാതി വസനം പ്രാതഗൃഹിത്വാ നിശി!
കോ ദക്ഷ: പരദാരവിത്ത ഹരണേ സര്‍വ്വപി ദക്ഷേ ജന:
കസ്മാജ്ജീവസി ഹേ സഖേ വിഷകൃമിന്യായേന ജീവാമ്യഹം”
ഒരു യാത്രക്കാരന് ഒരു ബ്രാഹ്മണനോട് ചോദിച്ചു- ഈ നാട്ടിലെ ഏറ്റവും ഉയരമുള്ള ആളുകള്‍ ആരാണ്?
ബ്രാഹ്മണന് മറുപടി പറഞ്ഞു- കള്ള് ചെത്തുന്ന പനകള്‍
ഈ നാട്ടിലെ ഏറ്റവും വലിയ ദാതാവാരാണ്?
അലക്കുകാരന്
ഇവിടുത്തെ അതിസമര്‍ത്ഥന്‍ ആരാണ്?
ഒരാളല്ല, ഈ നാട്ടിലുള്ളവരെല്ലാം അന്യന്റെ ധനത്തേയും ഭാര്യയേയും കവര്‍ന്നെടുക്കുന്നതില്‍ അതിസമര്‍ത്ഥരാണ്!
അതിശയത്തോടെ യാത്രക്കാരന് അവസാന ചോദ്യം ചോദിച്ചു-എന്നിട്ടും താങ്കള്‍ എങ്ങനെ ഇവിടെ ജീവിക്കുന്നു?
വികാരഭേദമന്യേ ബ്രാഹ്മണന് മറുപടി പറഞ്ഞു- ഞാനൊരു പുഴുവാണ്. ചെളിയില്‍ ജനിച്ച് ചെളിയില്‍ ജീവിച്ച് ചെളിയില്‍ മരിക്കുന്ന പുഴു.
സത്യം മാതാ പിതാ ജ്ഞാനം
ധര്‍മ്മോ ഭ്രാതാ ദയാ സ്വസാ
ശാന്തി പത്നി ക്ഷമാ പുത്ര:
ഷഡേതേ മമ ബാന്ധവാ:
ഒരു ഋഷിയോട് ഒരാള്‍ ചോദിച്ചു- അങ്ങേക്ക് കുടുംബമുണ്ടോ? ആരൊക്കെയാണ് കുടുംബാംഗങ്ങള്‍?
അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു-സത്യമാണ് എന്റെ അമ്മ, ജ്ഞാനമാണ് എന്റെ അച്ഛന്, ധര്‍മ്മമാണ് എന്റെ സഹോദരന്, ദയ എന്റെ സഹോദരിയാണ്, സമാധാനമാണ് എന്റെ ഭാര്യ, എനിക്കൊരു മകനുമുണ്ട്, അവനാണ് സഹിഷ്ണുത..ഈ ആറുപേരാണ് എന്റെ കുടുംബാംഗങ്ങള്‍!
അനിത്യാനി ശരീരാണി
വിഭവോ നൈവ ശാശ്വത:
നിത്യം സന്നിഹിതോ മൃത്യു:
കര്‍ത്തവ്യോ ധര്‍മ്മ സംഗ്രഹ:
ശരീരം ശാശ്വതമല്ല, ധനം സ്ഥിരമല്ല. മരണം അരുകില്‍ തന്നെയുണ്ട്, ഇതോര്‍മ്മിച്ച് സദാ സല് പ്രവര്‍ത്തികള്‍ ചെയ്യുക.
ആമന്ത്രോണോത്സവാ വിപ്രാ
ഗാവോ നവ തൃണോത്സവാ:
പത്യുത്സാഹയുതാ നാര്യ:
അഹം കൃഷ്ണരണോത്സവ:
ബ്രാഹ്മണന് സദ്യകണ്ടാല്‍ ആഹ്ലാദിക്കും, പശു പുല്‍മേടുകണ്ടാല്‍ ആഹ്ലാദിക്കും, ഭര്‍ത്താവിന്റെ പൌരുഷ്യത്തില്‍ ഭാര്യ ആഹ്ലാദിക്കും, ഈശ്വരവിശ്വാസം ആത്മാവിന്റെ ആഹ്ലാദമാണ്..
മാതൃവല്‍ പരദാരാംശ്ച
പരദ്രവാണി ലോഷ്ഠവല്‍
ആത്മവല്‍ സര്‍വ്വഭൂതാനി
യ: പശ്യതി സ പശ്യതി
അന്യ സ്ത്രീകളെ അമ്മയെപ്പോലെ കാണുക, അന്യന്റെ ധനത്തെ കല്ലും മണലുമായി കണക്കാക്കുക, സ്വന്തം ആത്മാവിനെ എല്ലാ ജീവികളിലും ദര്‍ശിക്കുക.
വിനയം രാജപുത്രേഭ്യ:
പണ്ഡിതേഭ്യ: സുഭാഷിതം
അനൃതം ദ്യുതകാരേഭ്യ:
സ്ത്രീഭ്യ: ശിക്ഷേല് ച കൈതവം
രാജാവില്‍ നിന്ന് വിനയവും, പണ്ഡിതന്മാരില് നിന്ന് വാഗ്സാമര്‍ത്ഥ്യവും, ചൂതുകളിക്കാരനില്‍ നിന്ന് അസത്യവും, സ്ത്രീകളില്‍ നിന്ന് കൌശലവും സ്വായത്തമാക്കാം.
അനാലോക്യ വ്യയം കര്താ
ഹ്യനാഥ: കലഹപ്രിയ:
ആതുര: സര്‍വ്വക്ഷേത്രേഷു
നര:ശീഘ്രം വിനശ്യതി
പണം ധൂര്‍ത്തടിക്കുന്നവന്‍, വഴക്കുണ്ടാക്കുന്നവന്, എപ്പോഴും പരാതിപ്പെടുന്നവന്, വ്യഭിചരിക്കുന്നവന്- ഇവര്‍ വേഗത്തില്‍ നശിക്കുന്നു.
വയസ: പരിണാമേ/പി
യ: ഖല: ഖല: ഏവ സ:
സുപക്വമപി മാധുര്യ
നോപയാതിന്ദ്രവാരുണം
ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല.
Saturday, October 25, 2008
Subscribe to:
Post Comments (Atom)
22 comments:
“ ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല.“
കസ്മാജ്ജീവസി ഹേ സഖേ ?
വിഷകൃമിന്യായേന ജീവാമ്യഹം !!!!!
"മാതൃവല്‍ പരദാരാംശ്ച
പരദ്രവാണി ലോഷ്ഠവല്‍
ആത്മവല്‍ സര്‍വ്വഭൂതാനി
യ: പശ്യതി സ പശ്യതി"
അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്.
ആശംസകള്‍
ഇപ്പോഴാ ഇതെല്ലാം വായിക്കാന്‍ പറ്റിയത്..എല്ലാം നോക്കി..വിശദീകരണങ്ങള്‍ എല്ലാം നന്നായിരിക്കുന്നു.എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതപ്പെട്ട ഈ ചാണക്യ സൂത്രം പലതും കാലാഹരണപ്പെടാതെ ഇപ്പോഴും നിലനില്ക്കുന്നു എന്നതില്‍ അതിശയം..പലതും,പലപ്പോഴും,പലരും പാലിക്കുന്നില്ലെങ്കിലും..
അന്യ സ്ത്രീകളെ അമ്മയെപ്പോലെ കാണുക, അന്യന്റെ ധനത്തെ കല്ലും മണലുമായി കണക്കാക്കുക, സ്വന്തം ആത്മാവിനെ എല്ലാ ജീവികളിലും ദര്‍ശിക്കുക.
ചാണക്യ സൂത്രങ്ങൾ ഇഷ്ടപ്പെട്ടു. എല്ലാം ഒന്നിരുത്തി വായിക്കട്ടേ..
ചാണക്യ സൂത്രങ്ങള്‍ ലളിതവല്‍ക്കരിച്ച് എഴുതുന്നതിനു നന്ദി.
ഒരു ഋഷിയോട് ഒരാള്‍ ചോദിച്ചു- അങ്ങേക്ക് കുടുംബമുണ്ടോ? ആരൊക്കെയാണ് കുടുംബാംഗങ്ങള്‍?
അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു-സത്യമാണ് എന്റെ അമ്മ, ജ്ഞാനമാണ് എന്റെ അച്ഛന്, ധര്‍മ്മമാണ് എന്റെ സഹോദരന്, ദയ എന്റെ സഹോദരിയാണ്, സമാധാനമാണ് എന്റെ ഭാര്യ, എനിക്കൊരു മകനുമുണ്ട്, അവനാണ് സഹിഷ്ണുത..ഈ ആറുപേരാണ് എന്റെ കുടുംബാംഗങ്ങള്‍!
ഇഷ്ടപ്പെട്ട സൂത്രം ഇതാണ്..പക്ഷേ ....
ജീവിതത്തില്‍ പകര്‍ത്തുന്ന കാര്യം അല്പം ബുദ്ധിമുട്ടിലാ !!
ചാണക്യ കുറേശ്ശേ വായിക്കാം കുറെ ലക്കങ്ങൾ വിട്ടു പോയി
തീരെ സമയമില്ല അതു കൊണ്ടാ
വായിച്ചു.
നന്ദി!
ഹെന്റമ്മോ!ഞാനൊരു പാവമാണേ...
വായിക്കുന്നുണ്ട്.വിവരം കമ്മിയായതിനാൽ മിണ്ടാതെ പോകുന്നതാവില്ലേ ബുദ്ധി?
"വികാരഭേദമന്യേ ബ്രാഹ്മണന് മറുപടി പറഞ്ഞു- ഞാനൊരു പുഴുവാണ്. ചെളിയില്‍ ജനിച്ച് ചെളിയില്‍ ജീവിച്ച് ചെളിയില്‍ മരിക്കുന്ന പുഴു."
ചാണക്യ ,ആ ബ്രഹ്മണന് ഞാന്‍ ആയിരുന്നു .എനിക്ക് പറയാന്‍ ഉള്ളതാണ് അയാള്‍ പറഞ്ഞത് .
ആശംസകള്‍ .
ഞാന്‍ വൈകി ഇത് വായിക്കാന്‍...
ഈ തത്വങ്ങളിലൊക്കെ അധിഷ്ഠിതമായ ഒരു ജീവിതം ഇവിടെ ഉണ്ടായാല്‍ എത്ര നന്നായേനേ...
അനിത്യാനി ശരീരാണി
വിഭവോ നൈവ ശാശ്വത:
നിത്യം സന്നിഹിതോ മൃത്യു:
കര്‍ത്തവ്യോ ധര്‍മ്മ സംഗ്രഹ:
ചാണക്യാ ലളിതമായിവിവരിച്ച്
അര്‍ത്ഥം പറഞ്ഞു തരുന്നതിനു നന്ദി ...
രാജാവില്‍ നിന്ന് വിനയവും, പണ്ഡിതന്മാരില് നിന്ന് വാഗ്സാമര്‍ത്ഥ്യവും, ചൂതുകളിക്കാരനില്‍ നിന്ന് അസത്യവും, സ്ത്രീകളില്‍ നിന്ന് കൌശലവും സ്വായത്തമാക്കാം - ഇതാണ് കാര്യം.
ഭർത്താവിന്റെ പൌരുഷ്യത്തിൽ...
പൌരുഷ്യം-പൌരുഷം?
ആദ്യമായാണ് ചാണക്യസൂത്രങ്ങളിലൂടെ. വിജ്ഞാനപ്രദം. വളരേ നന്ദി
വ്യവസ്താപിതന്‍, അനില്‍@ബ്ലോഗ്, smitha adharsh, നരിക്കുന്നന്‍,കാന്താരിക്കുട്ടി,അനൂപ് കോതനല്ലൂര്‍,കനല്,കാപ്പിലാന്,ശിവ,മാണിക്യം,കുറുമാന്, lakshmy- സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...വീണ്ടും വരിക.
വികടശിരോമണി-പൌരുഷം വീണ്ടെടുത്തിട്ടുണ്ട്.
അക്ഷരതെറ്റ് ചൂണ്ടികാണിച്ചതിനും സന്ദര്‍ശനത്തിനും നന്ദി....വീണ്ടും വരിക.
എല്ലാം വര്‍ത്തമാനകാലത്തില്‍ പ്രസക്തിയുള്ളത് തന്നെ !
എനിയ്ക്കേറ്റവുമിഷ്ടപ്പെട്ടത് ‘കണിക്കൊന്നപൂക്കാത്തതിനു..’എന്നു തുടങ്ങുന്ന സൂക്തമാൺ
മുസാഫിര്‍, ഭൂമിപുത്രി- വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..
വീണ്ടും വരിക...
ഒരു കുഞ്ഞ് കാട്ടിൽ ഒറ്റയ്ക്ക് വളർന്നു് വലുതായാൽ നാട്ടിൽ കിട്ടുന്ന മതപഠനവും കുറു ബാനയും നിസ്കാരവും അർച്ചനയും ഇല്ലാതെ ദൈവം അവനെ അനുഗ്രഹിക്കുകയില്ലേ..
അവന്റെ സൃഷ്ടിയെക്കുറിച്ച് സ്വയം ചിന്തിച്ചാൽ ദൈവം എന്ന വിശ്വാസത്തിലേക്ക് എത്തിച്ചേർന്നേക്കും; പക്ഷെ ഏതെങ്കിലും ഒരു മതത്തിലേക്ക് എത്തിച്ചേരുമെന്ന് ഞാൻ കരുതുന്നില്ല!
മതം എന്ന മറയെ അല്ല, ജീവിതം എന്ന സത്യത്തിലാണ് വിശ്വസിക്കേണ്ടത്!
അല്ലാതെ കുറച്ച് ആളുകൾ ബീഫ് ഇറച്ചിയു ടെ പിന്നാലെയും വെറും ബൊമ്മയിൽ നിന്നും വരുന്ന അത് ഭുത കണ്ണുനീരിന്റെ പിന്നിലും ആശയ ഗ്രൂപീകരണത്തിന്റെയും ഇടയിൽ സുഹിച്ചു കഴിയുന്നുണ്ട്!
അവരെ തിരിച്ചറിഞ്ഞ് വർഗ്ഗീയ വിവേചനത്തെ കാർക്കിച്ചു തുപ്പി ഒറ്റക്കെട്ടായി നിന്നാൽ എല്ലാവർക്കും നല്ലത്!
ഇല്ലെങ്കിൽ....!
ഇതൊരു മുന്നറിയിപ്പാണ്!
ഒരു കുറുക്കൻ ഇടി കൂടുന്ന അടുകളുടെ അടുത്ത് ഇരിക്കുന്നതു പോലെ നിന്റെ പിന്നിൽ നിന്ന് ചെയ്യിപ്പിക്കുന്നവൻ മാരെ തിരിച്ചറിയുക!
മറ്റുള്ളവർക്ക് നന്മ ചെയ്താൽ എനിക്കും നല്ലതു തന്നെ കിട്ടും എന്ന് വിശ്വസിച്ച് മുന്നോട്ടു പോവുമ്പോൾ ഇങ്ങോട്ട് നട്ടെല്ലിന്റെ ഒരറ്റത്ത് ചൊറിയാൻ വന്നാപ്പിന്നെ എന്താ ചെയ്യേണ്ടത്!
പല നല്ല കാര്യങ്ങളും ചെയ്യാൻ ഒരു ഒന്നാമൻ ഇല്ലാത്തതാണ് പ്രോബ്ളം!
ഒരാൾ ഒരു നല്ല കാര്യമെങ്കിലും ചെയ്താൽ അങ്ങിനെ ഒരു കാര്യത്തിനെങ്കിലും ഒന്നാമനായാൽ, ഒറ്റക്കെട്ടായിൽ പിന്നെ ദൈവത്തെ കണ്ടെത്താൻ മതത്തിന്റെയും പുരോഹിതരുടെയും 24 മണിക്കൂറോ ടു കൂടിയ ഹെൽപ്പ് ലൈനുകൾ വേണ്ടി വരില്ല!
ദൈവം മതമല്ല!
ദൈവം ദൈവമാണ്!
അത് തിരിച്ചറിയാൽ വർഗ്ഗീയതയും മതവും വേണോ?
രാജവാഴ്ച, പൗരോഹത്യ വാഴച്ച , ജാതി-വർണ്ണം- തൊഴിൽ- വിവേചനം - അടിച്ചമർത്തൽ!
ഈ കാര്യങ്ങളെ ഉൾപ്പെടുത്തിചരിത്രം പഠിച്ചാൽ എല്ലാ മതങ്ങളും കുറച്ച് ബുദ്ധിമാൻമാർ ജനങ്ങളെ നേർവഴിക്ക് നടത്തുന്ന പോലെ അഭിനയിച്ച് സ്വന്തം നില മെച്ചപ്പെടു ത്തുവാനായി മെനഞ്ഞ് ആറ്റിക്കു റുക്കി, എന്നിട്ട് അതിന്റെ പേരിലും കലഹിച്ച് പുതിയ കഥാപാത്രങ്ങളെയും കൂട്ടി സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് വളച്ചൊടിച്ച് ഉണ്ടാക്കിയെടുത്തതാണ് മനുഷ്യനിർതമായ ഇവയെല്ലാം!
അത് തിരിച്ചറിഞ്ഞ ഒരാളാണ്താങ്കൾ. വളരെ നല്ലതാണ് താങ്കളുടെ ഈ എഴുത്ത്....
ദൈവമില്ലെന്ന് ഞാൻ വാദിക്കുന്നില്ല!
എന്നാൽ മതങ്ങൾ ഉണ്ടാക്കിയത്
മനുഷ്യർ അല്ല എന്ന് വിശ്വസിക്കുന്നുമില്ല!
ബിസിനസ്സിൽ ഒരു നല്ല പ്രൊജക്ട് ചെയ്തവർക്ക് ഒരു പക്ഷെ ചിന്തിക്കുവാനായേക്കും ഒരു മതത്തിന്റെ ഡെപ്തും ഒബ്ജക്ടീവ് സും സ്വീകാര്യതയും റീ- പ്രൊട്യൂസിബിലിറ്റിയും പിന്നെ ......!
മുൻ അദ്ധ്യായങ്ങൾ ലഭ്യമാവുന്നതിന് എന്താ ചെയ്യേണ്ടത്
പൗരുഷം 😂
Post a Comment