Saturday, August 23, 2008

അദ്ധ്യായം 9

മുക്തിമിച്ഛസി ചേത്താത
വിഷയാന്‍ വിഷവല്‍ ത്യജ
ക്ഷമാ//ര്‍ജ്ജവം ദയാ ശൌചം
സത്യം പീയുഷവദ് ഭജ


നിങ്ങള്‍ക്ക് അധ:പതിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദുശീലങ്ങളെ കൂട്ടുപിടിക്കുക, ഉയര്‍ച്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ക്ഷമയും, സഹിഷ്ണുതയും, സത്യവും, സമഭാവനയും അമൃതമായി സ്വീകരിക്കുക.

പരസ്പരസ്യ മര്‍മ്മാണി
യേ ഭാഷന്തേ നരാധമ:
ത ഏവം വിലയം യാന്തി
വാല്‌മീകോദര സര്‍പ്പവല്‍

പരദൂഷണക്കാരെ, മാളത്തിലകപെട്ട പാമ്പിനെപ്പോലെ നശിപ്പിക്കേണ്ടതാണ്.

ഗന്ധ: സുവര്‍ണ്ണേ, ഫലമിക്ഷുദണ്ഡേ,
നാ/കാരി പുഷ്പം ഖലു ചന്ദനസ്യ,
വിദ്വാന്‍ ധനാഢ്യശ്ച, നൃപശ്ചിരായു:
ധാതു: പുരോ: കോ/പി ന ബുദ്ധിതോ/ഭൂല്‍

ബ്രഹ്മാവ് സ്വര്‍ണ്ണത്തിന് സുഗന്ധവും, കരിമ്പിന് മധുരമുള്ള പഴങ്ങളും, ചന്ദനമരത്തിന് മണമുള്ള പൂക്കളും, പണ്ഡിതന് സമ്പത്തും, സമുദായ സ്നേഹിക്ക് ദീര്‍ഘായുസും നല്‌കിയില്ല. ഈ വക കാര്യങ്ങളില്‍ ബ്രഹ്മാവിന് ഉപദേശം നല്‍‌കാന്‍ ആളില്ലായിരുന്നു.

സര്‍വ്വൌഷധീനാമമൃത പ്രധാനാ
സര്‍വ്വേഷു സൌഖ്യേഷ്വശനം പ്രധാനം
സര്‍വ്വേന്ത്രിയാണാം നയനം പ്രധാനം
സര്‍വ്വേഷു ഗാത്രേഷു ശിര: പ്രധാനം

ഔഷധങ്ങളില്‍ വിശിഷ്ടം അമൃതാണ്, സുഖാനുഭവങ്ങളില്‍ മെച്ചം ഭോജനമാണ്, ജ്ഞാനേന്ദ്രിയങ്ങളില്‍ ഉത്തമം നേത്രങ്ങളാണ്, ശരീരത്തില്‍ ഉത്കൃഷ്ടം ശിരസ്സാണ്.

“ ദുതോ ന സഞ്ചരതി ഖേ ച ചലേച്ച വാര്‍ത്താ
പൂര്‍വ്വം ന ജല്പിതമിദം ന ച സംഗമോ/സ്തി
വ്യോമനി സ്ഥിതം രവി ശശിഗ്രഹണം പ്രശസ്തം
ജാനാതി യോ ദ്വിജവര: സ കഥം ന വിദ്വാന്‍

ആകാശത്തിലേക്ക് ആളെ അയക്കാന്‍ സാധ്യമല്ല, വിദൂര അന്തരീക്ഷത്തില്‍ നിന്നും എന്തെങ്കിലും സന്ദേശം ഭൂമിയിലെത്താനും സാധ്യമല്ല, അപ്പോള്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കൃത്യമായി പ്രവചിക്കുന്ന ബ്രാഹ്മണന്‍ എന്ത് കൊണ്ട് ആദരിക്കപ്പെടുന്നില്ല?

വിദ്യാര്‍ത്ഥി സേവക: പാന്ഥ:
ക്ഷുധാ//ര്‍തോ ഭയകാതര:
ഭാ‍ണ്‌ഡാരി പ്രതിഹാരി ച
സപ്ത സുപ്താന്‍ പ്രബോധയേല്‍

വിദ്യാര്‍ത്ഥി, ഭൃത്യന്‍, വഴിപോക്കന്‍, വിശപ്പുള്ളവന്‍, പേടിച്ചരണ്ടവന്‍, കാവല്‍‌ക്കാരന്‍, ഖജനാവ് സംരക്ഷകന്‍ ഇവര്‍ ഏഴുപേരും ഉറങ്ങാന്‍ പാടില്ല, ഇവര്‍ ഉറങ്ങുന്നത് കണ്ടാല്‍ ഉണര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.

അഹിം നൃപം ച ശാര്‍ദ്ദൂലം
കിഢിം ച ബാലകം തഥാ
പരശ്വാനം ച മൂര്‍ഖം ച
സപ്ത സുപ്താന്‍ ന ബോധയേല്‍

ഉറങ്ങുന്ന പാമ്പ്, സിംഹം, പുലി, രാജാവ്, ബാലകന്‍, ദുഷ്ടന്‍, നായ ‌- ഇവരെ ഏഴുപേരേയും ഉണര്‍ത്തരുത്, അവര്‍ ഉറങ്ങിക്കോട്ടെ.

“ അര്‍ത്ഥാ/ധീതാശ്ച യൈര്‍‌വേദാ
സ്തഥാ ശൂദ്രാന്നഭോജിനാ:
തേ ദ്വിജാ: കിം കരിഷ്യന്തി
നിര്‍വിഷാ ഇവ പന്നഗ:“

ബ്രാഹ്മണന്‍ വേദാദ്ധ്യായനം നടത്തുന്നത് പണമുണ്ടാക്കാനും, താഴ്ന്നവരെ ആശ്രയിക്കുന്നത് ജീവിക്കാനും വേണ്ടിയാണ്. ഇത് കാണുന്ന ജനത്തിന് ബ്രാഹ്മണരോടുള്ള വിശ്വാസവും ബഹുമാനവും നഷ്ടമാവുന്നു.

യസ്മിന്‍ രുഷ്ഠേ ഭയം നാസ്തി
തുഷ്ഠേ നൈവ ധനാ//ഗമ:
നിഗ്രഹോ//നുഗ്രഹോ നാസ്തി
സ രുഷ്ഠേ: കിം കരിഷ്യതി

ആരുടെ കോപമാണൊ ഭയം ജനിപ്പിക്കാത്തത്, ആരുടെ സന്തുഷ്ടിയാണോ ലാഭമുണ്ടാക്കാത്തത്, ആരുടെ അധികാരത്തില്‍ ശിക്ഷിക്കപ്പെടുന്നില്ലയോ, ആരുടെ ഔദാര്യത്തില്‍ പ്രതിഫലം നല്‍കുന്നില്ലയോ- അയാളുടെ കോപത്തെ ആര് പേടിക്കും.

നിര്‍വിഷേണാ/പി സര്‍പ്പേണ
കര്‍ത്തവ്യാ മഹതീ ഫണാ
വിഷമസ്തു ന ചാപ്യസ്തു
ഘടാടോപോ ഭയങ്കര:

വിഷമില്ലാത്ത പാമ്പും ശത്രുക്കളെ കണ്ടാല്‍ പത്തിവിടര്‍ത്തി ആഞ്ഞു കൊത്തും, ശത്രുക്കള്‍ക്കറിയില്ലല്ലോ ഈ പാമ്പിന് വിഷമില്ലായെന്ന കാര്യം.

സ്വഹസ്ത ഗ്രഥീതാ മാലാ
സ്വഹസ്ത ഘൃഷ്ഠ ചന്ദനം
സ്വഹസ്ത ലിഖിതം സ്തോത്രം
ശക്രസ്യാപി ശ്രിയം ഹരേല്‍

ഈശ്വരപൂജ സ്വയം ചെയ്യേണ്ടതാണ്, മാല സ്വയം നിര്‍മ്മിക്കേണ്ടതാണ്, ചന്ദനം സ്വയം അരച്ച് കുറി തൊടണം, പ്രാര്‍ത്ഥനയ്ക്ക് സ്വയം എഴുതിയ ഭജന പാടേണ്ടതാണ്- ഇതിലേതെങ്കിലും ഒരു പ്രവര്‍ത്തി നമ്മെ സ്വര്‍ഗ്ഗത്തിലെത്തിക്കും.

ഇക്ഷുദണ്ഡാസ്തിലാ: ക്ഷുദ്രാ:
കാന്താ ഹേമ ച മേദിനി
ചന്ദനം ദധി താംബൂലം
മര്‍ദ്ദനം ഗുണവര്‍ധനം

കരിമ്പ്, എള്ള്, ബുദ്ധിശൂന്യത, സ്ത്രീ, സ്വര്‍ണ്ണം, ഭൂമി, ചന്ദനം, തൈര്, താംബൂലം ഇവകളില്‍ നിന്നും കൂടുതല്‍ ഗുണം ലഭിക്കാന്‍ നാം അവയെ വീണ്ടും വീണ്ടും തിരുമ്മുകയോ മര്‍ദ്ദിക്കുകയോ വേണം.

ദരിദ്രതാ ധീരതയാ വിരാജതേ
കുവസ്ത്രതാ ശുഭതയാ വിരാജതേ
കൌന്നതാ ചോഷണുതയാ വിരാജതേ
കുരുപതാ ശീലതയാ വിരാജതേ

ക്ഷമയുണ്ടെങ്കില്‍ ദാരിദ്ര്യം സഹിക്കാം, വൃത്തിയുണ്ടെങ്കില്‍ സാധാരണ വസ്ത്രവും ഈടുറ്റതാണ്, ചൂടുള്ളതാണെങ്കില്‍ മോശപ്പെട്ട ഭക്ഷണവും നമുക്ക് ഇഷ്ടപ്പെടും, സ്വഭാവശുദ്ധിയുണ്ടെങ്കില്‍ ഏത് വൈരൂപ്യവും നിസ്സാരമാണ്.

മൂര്‍ഖശ്ചിരായുര്‍ ജതോ/പി
തസ്‌മാജ്ജാതമൃതോ വര:
മൃത: സ ചാ/ല്പദു:ഖായ
യാവജ്ജീവം ജഡോ ദഹേല്‍

വിഡ്ഢിയും ദുഷ്ടനും ദീര്‍ഘായുസ്സുമായ പുത്രന്‍ നമ്മെ അവസാനം വരെ ദു:ഖിപ്പിക്കുന്നു. എന്നാല്‍ അതി സമര്‍ത്ഥനായാലും അല്പായുസായാലും, ആ മകന്‍ താത്കാലിക ദു:ഖം മാത്രമേ നല്‍കുന്നുള്ളൂ.

12 comments:

ചാണക്യന്‍ said...

“ ഉറങ്ങുന്ന പാമ്പ്, സിംഹം, പുലി, രാജാവ്, ബാലകന്‍, ദുഷ്ടന്‍, നായ ‌- ഇവരെ ഏഴുപേരേയും ഉണര്‍ത്തരുത്, അവര്‍ ഉറങ്ങിക്കോട്ടെ...”

siva // ശിവ said...

ഹായ് ചാണക്യന്‍,

ഇവരെ ഏഴു പേരെ മാത്രമല്ല....ഉറങ്ങുന്ന പോലീസുകാരനെയും ഉണര്‍ത്തരുത്....

കുറെ ദിവസമായി ചാണക്യ സൂത്രങ്ങള്‍ ഞാന്‍ മിസ്സ് ചെയ്യുന്നു. ഇന്ന് രാത്രി വേണം ഇതൊക്കെ ഒരിക്കല്‍ കൂടി ഒന്ന് വായിക്കാന്‍...ശരിക്കും ഇത് വായിക്കുമ്പോള്‍ വല്ലാത്ത ആതവിശ്വാസമാണ് കിട്ടുക...

നന്ദിയുണ്ട്...ഇതൊക്കെ മനസ്സിലാക്കിതരുന്നതിന്...

350-275 ബി.സി. യിലെ അതേ ചാണക്യനാവും (പുനര്‍ ജന്മം) താങ്കളും എന്ന് ഞാന്‍ കരുതുന്നു...കാരണം ഞാന്‍ നേരിട്ട് കണ്ടപ്പോഴൊക്കെ താങ്കളുടെ സംസാരവും പ്രവര്‍ത്തിയുമൊക്കെ അതു പോലെയാ...തികച്ചും സുന്ദരം...

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
വായിക്കുന്നുണ്ടു.വിമര്‍ശിക്കപ്പേടേണ്ട ധാരാളം കാണുന്നു, പക്ഷെ അതു മൂലഗ്രന്ധത്തിന്റെ സൃഷ്ടിയായതിനാല്‍ ഒന്നും പറയാണില്ല്.

ഓഫ്ഫ്.

സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു ഞാന്‍ ഏറ്റവും ആദരവോടെ കണ്ടിരുന്നതാണു ചാണക്യന്‍ എന്ന പ്രതിഭാസത്തെ. പ്രധാനമായും എന്റെ അധ്യാപകന്‍ ആ പാഠം പഠിപ്പിച്ച രീതികൊണ്ടാണതു. ചന്ദ്രഗുപ്തമൌര്യന്റെ വിജയശില്‍പ്പിയായി അദ്ദേഹം ഇന്നും മനസ്സില്‍ നില്‍ക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ചാണക്യ സൂത്രങ്ങള്‍ കൊള്ളാമല്ലോ.ഈ സൂത്രങ്ങള്‍ ഒന്നും പഠിക്കാന്‍ എനിക്കു വയ്യ.എന്തൊരു സംസ്കൃതം..പക്ഷേ ആ ശ്ലോകങ്ങളെ ലളിതമായി വിവരിച്ചതു നന്നായി.

അല്ഫോന്‍സക്കുട്ടി said...

“വിദ്യാര്‍ത്ഥി, ഭൃത്യന്‍, വഴിപോക്കന്‍, വിശപ്പുള്ളവന്‍, പേടിച്ചരണ്ടവന്‍, കാവല്‍‌ക്കാരന്‍, ഖജനാവ് സംരക്ഷകന്‍ ഇവര്‍ ഏഴുപേരും ഉറങ്ങാന്‍ പാടില്ല, ഇവര്‍ ഉറങ്ങുന്നത് കണ്ടാല്‍ ഉണര്‍ത്തേണ്ടത് നമ്മുടെ കടമയാണ്“.

ചാണക്യസൂത്രങ്ങള്‍ക്ക് നന്ദി

കാപ്പിലാന്‍ said...

ഈ ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ ഉള്ള മാര്‍ഗം ചാണക്യ സൂത്രത്തില്‍ പറയുന്നുണ്ടോ ചാണക്യ ?

Sarija NS said...

എന്‍റെ കയ്യില്‍ ഈ ബുക്കുള്ളത് കൊണ്ട് ഞാന്‍ സ്ഥിരം വന്നു വായിക്കാറില്ല. പക്ഷെ ആളികള്‍ എങ്ങനെ ഇതിനെ വായിക്കുന്നു എന്നറിയാന്‍ വേണ്ടി ഇവിടെ വരാറുണ്ട്

ഷിജു said...

കൊള്ളാമല്ലോ ചേട്ടാ.....
പക്ഷേ സംസ്കൃതം വായിച്ചെടുക്കാന്‍ കുറെ സമയം എടുത്തു ഒന്നും മനസ്സിലായതുമില്ല. പിന്നെ കാന്താരിചേച്ചി പറഞ്ഞപോലെ ശ്ലോകങ്ങളെ ലളിതമായി വിവരിച്ചതു നന്നായി, എല്ലാവര്‍ക്കും കാര്യം എളുപ്പം പിടികിട്ടുമല്ലോ.

ഭൂമിപുത്രി said...

മണ്ണും പെണ്ണും ചാൺക്യന്റെ കാലത്തും ചൂഷണം ചെയ്യപ്പെടാനുള്ള ഐറ്റംസിൽ വരുന്നുണ്ട്,അല്ലെ?
കൊള്ളാം!

mmrwrites said...

ആദ്യം മുതലേ വായിച്ചിട്ട് അഭിപ്രായം പറയാം.

നരിക്കുന്നൻ said...

ഇവിടെ ആദ്യമായാണ്. ചാണക്യസൂത്രങ്ങൾ വലരെ ഇഷ്ടപ്പെട്ടു.

Unknown said...

മനോഹരം !!...നല്ല അറിവുകൾ