Tuesday, September 23, 2008

അദ്ധ്യായം 10

ധനഹീനോ ന ഹീനശ്ച
ധനിക: സ സുനിശ്ചയ:
വിദ്യാരത്‌നേന യോ ഹീന:
സ ഹീന: സര്‍വ്വവസ്തുഷു:

പണ്ഡിതന്‍ പണമില്ലെങ്കിലും ദരിദ്രനാകുന്നില്ല, പാണ്ഡിത്യമില്ലാത്തവന്‍ പണമുണ്ടെങ്കില്‍ കൂടി ദരിദ്രന്‍ തന്നെ.

സുഖാര്‍ത്ഥി വാ ത്യജേദ്ധ്വിദ്യാം
വിദ്യാര്‍ത്ഥി വാ ത്യജേല്‍ സുഖം
സുഖാര്‍ത്ഥിന: കുതോ വിദ്യാ
വിദ്യാര്‍ത്ഥിന: കുതോ സുഖം

സുഖിക്കലാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ വിദ്യ നേടുക എന്നത് എളുപ്പമല്ല. വിദ്യയാണ് ലക്ഷ്യമെങ്കില്‍ സുഖത്തെ ത്യജിച്ചേ മതിയാവൂ.

കവയ: കിം ന പശ്യന്തി
കിം ന കുര്‍വന്തി യോഷിത
മദ്യപാ: കിം ന ജല്പന്തി
കിം ന ഭക്ഷന്തി വായസാ:

കവി ഭാവനയില്‍ എന്തെല്ലാം കാണുന്നു, സ്ത്രീകള്‍ എന്ത് മാത്രം അദ്ധ്വാനിക്കുന്നു, മദ്യപാനികള്‍ എന്തെല്ലാം ജല്പനങ്ങള്‍ നടത്തുന്നു, കാക്ക എന്തെല്ലാം ഭക്ഷിക്കുന്നു.

രംഗം കരോതി രാജാനം
രാജാനം രംഗമേവ ച
ധനിനം നിര്‍ധനം ചൈവ
നിര്‍ധനം ധനിനം വിധി:

വിധിയും വിധാതാവും എന്ന ശക്തികള്‍ യോജിച്ചാല്‍ ഭിക്ഷക്കാരന്‍ രാജാവാകും, ഇടഞ്ഞാല്‍ രാജാവ് ഭിക്ഷക്കാരനാവും.

ലുബ്ധാനാം യാചക: ശത്രു
മൂര്‍ഖാനാം ബോധക: രിപു
ജാരസ്ത്രീണാം പതി:ശത്രു‌-
ശ്ചോരാണാം ചന്ദ്രമാ രിപു:

അത്യാഗ്രഹിക്ക് ഭിക്ഷക്കാരന്‍ ശത്രുവാണ്, ബുദ്ധിശൂന്യന് ബുദ്ധിമാന്‍ ശത്രുവാണ്, വേശ്യക്ക് ഭര്‍ത്താവ് ശത്രുവാണ്, കള്ളന് നിലാവ് ശത്രുവാണ്.

യേഷാം ന വിദ്യ ന തപോ ന ദാനം
ന ജ്ഞാനം ന ശീലം ന ഗുണോ ന ധര്‍മ്മ:
തേ മര്‍ത്ത്യലോകേ ഭുവി ഭാരഭൂതാ
മനുഷ്യരൂപേണ മൃഗശ്ചരന്തി

അറിവും, തപോഗുണവും,ദാനധര്‍മ്മങ്ങളും, ജ്ഞാന സമ്പത്തും, സല്‍‌സ്വഭാവവും, ധര്‍മ്മനിഷ്ഠയും ഇല്ലാത്ത ആളെ മനുഷ്യരൂപം പൂണ്ട മൃഗമായേ കാണാന്‍ സാധിക്കൂ.

ആത്മദ്വേഷാല്‍ ഭവേന്മൃത്യു:
പരദ്വേഷാല്‍ ധനക്ഷയ:
രാജദ്വേഷാല്‍ ഭവേന്നാശോ
ബ്രഹ്മദ്വേഷാല്‍ കുലക്ഷയ:

മനസാക്ഷിയെ എതിര്‍ക്കുന്നവന്‍ മരണത്തെ ക്ഷണിച്ചു വരുത്തുന്നു, പരനെ എതിര്‍ക്കുന്നവന് ധന നക്ഷ്ടം സംഭവിക്കുന്നു, രാജാവിനെ എതിര്‍ക്കുന്നവന് നിലനില്‍പ്പില്ലാതാവുന്നു, ബ്രാഹ്മണനെ എതിര്‍ക്കുന്നവന്റെ കുലം മുടിയുന്നു.

വരം വനം വ്യാഘ്രാഗജേന്ദ്ര സേവിതം
ദ്രുമാലയം പത്രഫലാംബു ഭോജനം
തൃണേഷു ശയ്യാ ശതജീര്‍ണവല്‍ക്കലം
ന ബന്ധുമദ്ധ്യേ ധനഹീന ജീവനം

ദാരിദ്ര്യത്തിലായവന്‍ ഒരിക്കലും ബന്ധുക്കളെ ആശ്രയിക്കരുത്. അതിനേക്കാള്‍ നല്ലത് കായ്കനികള്‍ ഭക്ഷിച്ച് പുലിയും ആനയും നിറഞ്ഞ കാട്ടില്‍ മുള്ളുകള്‍ക്കും മരക്കൊമ്പുകള്‍ക്കും മീതെ കിടന്നുറങ്ങുകയാണ്....

ബുദ്ധിര്‍‌യസ്യ ബലം തസ്യ
നിര്‍ബുദ്ധേസ്തു കുതോ ബലം
വനേ സിംഹോ മദോന്മത്ത:
ശശകേന നിപാതിത:

ബുദ്ധിയാണ് ശക്തി, അതിനെ തോല്‍പ്പിക്കാനുള്ള ശക്തി ശരീരത്തിനില്ല. മുയല്‍ സിംഹത്തെ തോല്‍പ്പിച്ച കഥ ഉദാഹരണം.

10 comments:

ചാണക്യന്‍ said...

“പണ്ഡിതന്‍ പണമില്ലെങ്കിലും ദരിദ്രനാകുന്നില്ല, പാണ്ഡിത്യമില്ലാത്തവന്‍ പണമുണ്ടെങ്കില്‍ കൂടി ദരിദ്രന്‍ തന്നെ...”

അനില്‍@ബ്ലോഗ് // anil said...

(((((( ഠേ ))))))

മുറതെറ്റണ്ടല്ലോ.

വരം വനം വ്യാഘ്രാഗജേന്ദ്ര സേവിതം
ദ്രുമാലയം പത്രഫലാംബു ഭോജനം
തൃണേഷു ശയ്യാ ശതജീര്‍ണവല്‍ക്കലം
ന ബന്ധുമദ്ധ്യേ ധനഹീന ജീവനം


ഇഷ്ടപ്പെട്ട സൂത്രം.
ആശംസകള്‍

ഓഫ്ഫ്:
ഇതിന്റെ തിരക്കിലാവും അധികം കാണാത്തത് അല്ലെ?

ജിജ സുബ്രഹ്മണ്യൻ said...

വരം വനം വ്യാഘ്രാഗജേന്ദ്ര സേവിതം
ദ്രുമാലയം പത്രഫലാംബു ഭോജനം
തൃണേഷു ശയ്യാ ശതജീര്‍ണവല്‍ക്കലം
ന ബന്ധുമദ്ധ്യേ ധനഹീന ജീവനം

ദാരിദ്ര്യത്തിലായവന്‍ ഒരിക്കലും ബന്ധുക്കളെ ആശ്രയിക്കരുത്. അതിനേക്കാള്‍ നല്ലത് കായ്കനികള്‍ ഭക്ഷിച്ച് പുലിയും ആനയും നിറഞ്ഞ കാട്ടില്‍ മുള്ളുകള്‍ക്കും മരക്കൊമ്പുകള്‍ക്കും മീതെ കിടന്നുറങ്ങുകയാണ്....


ഹോ ! ഈ സൂത്രം എനിക്കിഷ്ട്ടപ്പെട്ടു.ഇതു ചാണക്യനു മുന്നേ മനസ്സിലായിരുന്നു ല്ലേ..

കാപ്പിലാന്‍ said...

ധനഹീനോ ന ഹീനശ്ച
ധനിക: സ സുനിശ്ചയ:
വിദ്യാരത്‌നേന യോ ഹീന:
സ ഹീന: സര്‍വ്വവസ്തുഷു:

പണ്ഡിതന്‍ പണമില്ലെങ്കിലും ദരിദ്രനാകുന്നില്ല, പാണ്ഡിത്യമില്ലാത്തവന്‍ പണമുണ്ടെങ്കില്‍ കൂടി ദരിദ്രന്‍ തന്നെ.

വളരെ സത്യം .
എന്നെ ആ രണ്ടാമത്തെ ഗണത്തില്‍ പെടുത്താം .

ഓടോ -അപ്പൊ നമ്മുടെ പാമരന്‍ ഏതു വകുപ്പില്‍ വരും ചാണക്യ :)

ഹരീഷ് തൊടുപുഴ said...

ഈ കാലഘട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണിത്.. ഇത്തരം അറിവുകള്‍ വിജ്ഞാനം വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്നു. നന്ദി...

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട്‌

siva // ശിവ said...

ഈ ചാണക്യ സൂത്രങ്ങള്‍ ഇന്ന് എന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായകം ആകുന്നു....ഒരുപാട് നന്ദിയുണ്ട്...

kichu / കിച്ചു said...

എത്ര അര്‍ഥവത്താണ് ഈ ചാണക്യ സൂക്തങ്ങള്‍.....

ഗീത said...

എത്ര നല്ല സൂക്തങ്ങള്‍ . എല്ലാവരും അറിഞ്ഞിരിക്കേണ്ടതു തന്നെ ഇതെല്ലാം. വളരെ പ്രയോജനപ്രദമായ ഈ പോസ്റ്റിന് നന്ദിയും ആശംസകളും ......

ഭൂമിപുത്രി said...

നിലാവ് ഇഷ്ട്ടമില്ലാത്ത ഒരു
കൂട്ടരെങ്കിലുമുണ്ടാകുമെന്ന് ഇതുവായിച്ചപ്പോഴാണോർത്തത്.