Sunday, July 6, 2008

അദ്ധ്യായം 1

ആമുഖം
വലിയൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെയൊക്കെ സമചിത്തതയോടെ നേരിട്ട് ആഗ്രഹസഫലീകരണം
സാധ്യമാക്കിയ ചാണക്യന് അല്‍ഭുത ശക്തികളൊന്നും ഉണ്ടായിരുന്നില്ല. മനോക്കരുത്ത്, ലക്ഷ്യബോധം, വിശ്രമമില്ലാത്ത പരിശ്രമം, അനുയോജ്യമായ അന്തരീക്ഷം ഇവയായിരുന്നു തന്റെ ലക്ഷ്യസാധ്യത്തിന് ചാണക്യന് കൈമുതലായി ഉണ്ടായിരുന്നത്. ചാണക്യന് നന്ദവംശത്തോടുണ്ടായിരുന്ന ഒടുങ്ങാത്ത പകയുടെ പരിണത ഫലമാണ് ബി. സി. 300-ലെ ചന്ദ്രഗുപ്ത മൌരന്റെ മൌര്യസാമ്രാജ്യം. രാക്ഷ്ട്രീയത്തിലും സാമൂഹിക ശാസ്ത്രത്തിലും അദ്ധ്യാത്മിക ചിന്തയിലും ഉയര്‍ന്ന ചിന്തകള്‍ വച്ച് പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗ്രന്ഥമാണ് അര്‍ത്ഥശാസ്ത്രം. ചാണക്യസൂത്രങ്ങളിലൂടെയുള്ള ഒരു ഓട്ട പ്രദിക്ഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാ ശ്ലോകങ്ങളുടെയും വിസ്തരിച്ചുള്ള വിവരണത്തെക്കാള്‍ പ്രാധാന്യമുള്ള കുറേ ശ്ലോകങ്ങളുടെ ആശയങ്ങള്‍ മാത്രമെ പോസ്റ്റാക്കുന്നുള്ളു. ഞാനൊരു സംസ്കൃതപണ്ഡിതനല്ല. താഴ്ന്ന ക്ലാസുകളില്‍ പഠിച്ച അറിവു മാത്രമേയുള്ളൂ. എന്റെ പരിമിതമായ അറിവിനകത്ത് നിന്നു കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. എത്ര കണ്ട് വിജയിക്കും എന്ന് അറിയില്ല. ഇതില്‍ വരാവുന്ന തെറ്റുകുറ്റങ്ങള്‍ സാദരം ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ഉദ്യമത്തിന് ഞാന്‍ അവലംബമായി സ്വീകരിച്ചിരിക്കുന്നത് ശ്രീ. എം പി. നീലകണ്ഠന്‍ നമ്പൂതിരിയുടെ ‘ചാണക്യദര്‍ശനം’ എന്ന വ്യാഖ്യാന ഗ്രന്ഥമാണ്. വ്യാഖ്യാനകാരനോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

അദ്ധ്യായം 1

ദുഷ്ടാ ഭാര്യാ ശാഠ്യ മിത്രം
ഭൃത്യശ്ചോത്തര ദായക:
സസര്‍പ്പേച ഗൃഹേ വാസോ
മൃത്യുരേവ ന സംശയ:

വായില്‍തോന്നിയത് കോതക്ക് പാട്ട് എന്ന കണക്കെ എന്തും വിളിച്ചു പറയുന്നവളും ദു:സ്വഭാവിയുമായ ഭാര്യയുണ്ടെങ്കില്‍, കള്ളനും വഞ്ചകനുമായ സുഹൃത്തുണ്ടെങ്കില്‍, മര്യാദയില്ലാത്ത പരിചാരകനുണ്ടെങ്കില്‍, പാമ്പുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ആ വീട് വാസയോഗ്യമല്ല.

മൂര്‍ഖശിഷ്യോപദേശേന
ദുഷ്ടസ്ത്രീ ഭരണേന ച
ദുഖിതൈ: സം‌പ്രയോഗേണ
പണ്ഡിതോ പ്യ വസീദന്തി

മരമണ്ടനായ ശിഷ്യനെ ഉപദേശിക്കുക, വഴിവിട്ട ജീവിതം നയിക്കുന്ന സ്ത്രീയെ സംരക്ഷിക്കാന്‍ മുതിരുക, സമ്പത്തുമുഴുവന്‍ ധൂര്‍ത്തടിക്കുന്നവന്റെ സ്നേഹിതനാവുക. ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നവര്‍ പിന്നീട് ദുഖിക്കും.

ആപദര്‍ത്ഥേ ധനം രക്ഷേല്‍
ദാരാന്‍ രക്ഷേത് ധനേരപി
ആത്മാനം സതതം രക്ഷേത്
ദാരേരൈപി ധനൈരപി

ധനം സൂക്ഷിച്ചു വയ്ക്കുക. ആപത്ത് കാലത്തും സ്ത്രീകള്‍ക്ക് രോഗവും മറ്റ് വ്യധകളും ഉണ്ടാവുമ്പോഴും സൂക്ഷിച്ചു വച്ച പണത്തെ ഉപയോഗപ്പെടുത്തണം. പക്ഷെ തന്നെ സംരക്ഷിക്കേണ്ട അവസരത്തില്‍ അതിനു തടസമാവുന്നത് മുന്‍പ് സൂക്ഷിച്ചു വച്ചിരുന്ന പണവും മുന്‍പ് സംരക്ഷിച്ച സ്ത്രീയുമാണെങ്കില്‍ കൂടിയും(ഭര്യയയാല്‍ക്കൂടി)അവയെ ഉപേക്ഷിച്ച് സ്വയം രക്ഷിക്കുക.

യസ്മിന്ദേശേ ന സമ്മാനോ
ന വൃത്തിര്‍ ന ച ബാന്ധവാ:
ന ച വിദ്യാ ഗമ: കശ്ചില്‍
തം ദേശം പരിവര്‍ജ്ജയേല്‍

നമ്മെ നിരന്തരം പരിഹസിക്കുന്നവരും, നമ്മുടെ അന്തസിന് വിലകല്‍പ്പിക്കാത്തവരും, നമ്മുടെ ഉപജീവനത്തിന് തടസമുണ്ടാക്കുന്നവരും, കുടുംബജീവിതം നയിക്കാന്‍ അനുവദിക്കാത്തവരും ആയ ജനങ്ങള്‍ വസിക്കുന്ന പ്രദേശത്ത് നാം ഒരിക്കലും ജീവിച്ചു കൂട.

ജാനിയാല്‍ പ്രേഷണേ ഭൃത്യാന്‍
ബാന്ധവാന്‍ വ്യസനാ ഗമേ
മിത്രം ചാ പത്തികാലേഷു
ഭാര്യാം ച വിഭവക്ഷണയേല്‍

ധനം മുഴുവന്‍ നഷ്ടപ്പെട്ട അവസരത്തിലാണ് ഭാര്യ, ബന്ധുക്കള്‍, സ്നേഹിതര്‍, പരിചാരകര്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥമുഖം പ്രത്യക്ഷപ്പെടുക.

ആതുരേ വ്യസനേ പ്രാപ്തേ
ദുര്‍ഭിക്ഷേ ശസ്ത്യസങ്കടേ
രാജദ്വാരേ ശ്മശാനേ ച
യസ്തിഷ്ഠതി സ ബാന്ധവ:

രോഗശയ്യയിലാവുമ്പോഴും നിര്‍ഭാഗ്യം വന്നണയുമ്പോഴും ക്ഷാമം നേരിടുമ്പോഴും ശത്രുക്കള്‍ എതിര്‍ക്കുമ്പോഴും നമ്മെ കൈവിടാതെ കൂടെയുണ്ടാവുന്നവനാണ് യഥാര്‍ത്ഥ ബന്ധു.

യോ ധ്രുവാണി പരിത്യജ്യ
അധ്രുവം പരിഷേവതേ
ധ്രുവാണി തസ്യ നശ്യന്തി
അധ്രുവം നഷ്ടമേവ ച

സങ്കല്പത്തിലുള്ള ലക്ഷ്യം നേടാന്‍ വേണ്ടി കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത്; അങ്ങനെയായാല്‍ രണ്ടും ഒരുപോലെ നഷ്ടപ്പെടും.

നഖീനാം ച നദീനാം ച
ശൃംഗിണാം ശാസ്ത്രപാണിനാം
വിശ്വാസോ നൈവ കര്‍ത്തവ്യ:
സ്ത്രീഷു രാജ കുലേഷു ച

കൊമ്പുള്ളതോ,നഖങ്ങളുള്ളതോ ആയ മൃഗങ്ങളെ, കുത്തിയൊഴുകുന്ന നദീ പ്രവാഹത്തെ, കോപിഷ്ഠനായ ആയുധധാരിയെ, അപമാനിക്കപ്പെട്ട സ്ത്രീയെ- ഒരിക്കലും വിശ്വസിക്കരുത്.

സ്ത്രീണാം ദ്വിഗുണാഹാരോ
ബുദ്ധിസ്ത്സാം ചതുര്‍ ഗുണ
സാഹസം ഷഡ്ഗുണം ചൈവ
കാമോ ഷടഗുണ ഉച്യതേ

പുരുഷനോട് താരതമ്യം ചെയ്താല്‍ സ്ത്രീകള്‍ രണ്ടിരട്ടി ഭക്ഷണം കഴിക്കുന്നു, നാലിരട്ടി സാമര്‍ത്ഥ്യം കാണിക്കുന്നു, ആറിരട്ടി ധൈര്യം പ്രകടിപ്പിക്കുന്നു, എട്ടിരട്ടി സംഭോഗതൃഷ്ണ ഉള്‍ക്കൊള്ളുന്നു.

16 comments:

ചാണക്യന്‍ said...

എന്തും ഏത് സമയത്തും ചോദിക്കാന്‍ മറക്കരുതെ....

siva // ശിവ said...

ചാണക്യാ,

താങ്കള്‍ ചെയ്യുന്നത് ഒരു വലിയ കാര്യമാണ്...

ഈ ശ്ലോകങ്ങളും അവയുടെ വ്യാഖ്യാനവും എല്ലാവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു...

ചാണക്യന്റെ നിരീക്ഷണങ്ങള്‍ ഇവിടെ വായിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷം ഉണ്ട്...

ഈ ഉദ്യമത്തിന് എന്റെ എല്ലാ ആശംസകളും...

സസ്നേഹം,

ശിവ

സുല്‍ |Sul said...

പൊസ്സസ്സീവ്നെസ്സ് കുറച്ച് കൂടുതലാണെങ്കിലും ചാണക്യ സൂത്രങ്ങള്‍ വിവരിച്ചതു നന്നായി. ബാക്കി കൂടി വേഗം പോസ്റ്റുക.

ആശംസകള്‍!

-സുല്‍

ചാണക്യന്‍ said...

ശിവ, സുല്‍
ഇരുവരോടും നന്ദി
ഇവിടെ വന്നതിനും കമന്റിയതിനും...

അഹങ്കാരി... said...

ചാണക്യന്‍...

ചാണൂ...

നന്നായി...
എനിക്കൊരു സഹായം ചെയ്യുമോ???

എനിക്ക് ചാണക്യന്റെ അര്‍ത്ഥശാസ്ത്രം പഠിച്ചാല്‍ കൊള്ളാം എന്ന് ആഗ്രഹം വളരെ നാളാ‍ായി ഉണ്ട്....പക്ഷേ ആ പുസ്തകം ഇതുവരെ കിട്ടിയില്ല....അതിനാല്‍ താങ്കള്‍ക്ക് ആ പുസ്തകം ലഭിച്ചതെവിടെ നിന്നെന്ന് (അല്ലെങ്കില്‍ ആ പുസ്തകത്തിന്റെ പബ്ലിഷിംഗ് കമ്പനിയുടെ പേരും അഡ്രസോ ഫോണോ ഉണ്ടെങ്കില്‍ അതും വിലയും ) ഒന്നെഴുതി അറിയിക്കുക....

മെയിലില്‍ അറിയിച്ചാലും മതി...

sasthamcotta@gmail.com

ദയവായി ഉപേക്ഷ വിചാരിക്ക്കരുത്...

ചാണക്യന്‍ said...

അഹങ്കാരീ
ആമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു ശ്രീ. എം പി നീലകണ്ഠന്‍ നമ്പൂതിരിയുടെ ‘ചാണക്യദര്‍ശനം’ എന്ന വ്യാഖ്യാന ഗ്രന്ഥമാണ് അവലം‌ബമായി സ്വീകരിച്ചിരിക്കുന്നതെന്ന്.
Dhronacharya Publications
1/20 Moffusil Bus Station, Kozhokode- 673004
ph: 9847307993, 9349113810
0495 3953826, 0495 2744371
ഇവരെ സമീപിച്ചാല്‍ പുസ്തകത്തിന്റെ കോപ്പി ലഭിക്കും.
അഹങ്കാരി ഇവിടെ വന്നതിനും കമന്റിട്ടതിനും നന്ദിയുണ്ട്....

vishnu വിഷ്ണു said...

പ്രിയ ചാണൂ.......
ഞാനും അദ്ദേഹത്ത്ഘിന്റെ ഒരാരാധകനാണു.
മഹത്തായ തക്ഷശിലയിലെ രാഷ്ട്രതന്ത്ര അദ്ധ്യാപകനായിരുന്നു അദ്ദേഹം എന്നതും ഒരു പ്രധാന കാര്യമല്ലേ ?

ചാണക്യന്‍ said...

വിഷ്ണു,
നന്ദി ഇവിടെ വന്നതിനും, കമന്റിയതിനും.
ചാണക്യന്‍ തക്ഷശിലയിലെ ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു എന്നത് ശരിയാണ്.

shankara said...

ചാണക്യാ,

താങ്കള്‍ ചെയ്യുന്നത് നല്ലൊരു കാര്യമാണ്...

പക്ഷെ, ഒരു സംശയമുണ്ട്. ഇത് ചാണക്യനീതിയല്ലേ? ചാണക്യസൂത്രങ്ങള്‍ സൂത്രരൂപത്തിലാണല്ലോ. വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ച ഓര്‍മ്മയുണ്ട്. കോഴിക്കോടുള്ള ഏതോ പ്രസാധകരാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്.

ഈ ശ്ലോകങ്ങള്‍ ചാണക്യ നീതി ദര്‍ശനം എന്നോ നീതിശാസ്ത്രം എന്നോ ആണ് അറിയപ്പെടുന്നത്.

ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുമെന്ന് വിശ്വസിക്കുന്നു.

താങ്കളുടെ പ്രയത്നത്തിനും സന്മനസ്സിനും മുന്‍പില്‍ നമോവാകങ്ങള്‍.

simplan said...

വ്യാഖ്യാനത്തില്‍ തെറ്റുണ്ട്........

simplan said...

വ്യാഖ്യാനത്തില്‍ തെറ്റുണ്ട്........

Anonymous said...

ഈ ബ്ലോഗ്‌. എനിക്കിഷ്ടമായി. വളരെ വളരെ നന്ദി :)

NANDHAN said...

pdf undallo nettil ardhasahitham

Unknown said...

Kalaki budhiman

Unknown said...

Kalaki

ഉണ്ണികൃഷ്ണൻ വളയംകുന്നത്ത് said...

ഉപകാരപ്രദം