ഗുരുരഗ്നിര്‍ ദ്വിജാദിനാം
വര്‍ണ്ണാനാം ബ്രാഹ്മണോഗുരു:
പതിരേവ ഗുരു: സ്ത്രീണാം
സര്‍വ്വസ്യാ/ഭ്യാഗതോ ഗുരു:
ഉയര്‍ന്ന ജാതിക്കാര്‍ക്ക് അഗ്നിയാണ് ഗുരു(ദൈവം), നാലു ജാതിക്കും ഗുരു ബ്രാഹ്മണനാണ്, സ്ത്രീക്ക് ഭര്‍ത്താവാണ് ഗുരു, അതിഥി എല്ലാവര്ക്കും ഗുരുവാണ്.
യഥാ ചതുര്ഭി: കനകം പരീക്ഷ്യതേ
നിഘര്‍ഷണഛേദന താപതാഢനൈ:
തഥാ ചതുര്ഭി: പുരുഷ പരീക്ഷ്യതേ
ത്യാഗേന ശീലേന ഗുണേന കര്‍മ്മണാ
ഉരച്ചും, മുറിച്ച് പഴുപ്പിച്ച് തല്ലിപതം വരുത്തിയിട്ടുമാണ് സ്വര്‍ണ്ണത്തിന്റെ മാറ്റളക്കുന്നത്. മനുഷ്യന്റെ നന്മ അറിയുന്നത് അവന്റെ ത്യാഗം കൊണ്ടും, സ്വഭാവം കൊണ്ടും, ഗുണം കൊണ്ടും, പ്രവര്‍ത്തി കൊണ്ടുമാണ്.
താവദ് ഭയേഷു ഭേദവ്യം
യാവദ്ഭയമനാഗതം
ആഗതം തു ഭയം ദൃഷ്ട്വാ
പ്രഹര്‍ത്തവ്യം അശങ്കയാ
പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ബുദ്ധിമാനത് നേരത്തെ മനസിലാക്കി നേരിടാന്‍ തയ്യാറെടുക്കും. പ്രശ്നത്തെ നേരിടുമ്പോള്‍ ധൈര്യത്തോടെ ഉറച്ച് നില്‍ക്കുകയും ചെയ്യും
നി:സ്പൃഹോ നാ/ധികാരിസ്യാ-
നാകാമി മണ്ഡനപ്രിയ:
നാ/വിദഗ്ദ്ധ: പ്രിയം ബ്യൂയാത്
സ്ഫുടാവക്താ ന വഞ്ചക്:
ഭരണാധികാരികള്‍ ഒരു കൂസലുമില്ലാതെ അഴിമതി കാണിക്കുന്നു, യുവാക്കള്‍ ലജ്ജയില്ലാതെ അണിഞ്ഞൊരുങ്ങുന്നു. സാമര്ത്ഥ്യമില്ലാത്തവന് സംഭാഷണ വിദഗ്ദ്ധനാവന്‍ കഴിയില്ല. തുറന്ന മനസുള്ളവന് രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ല.
മൂര്‍ഖാണാം പണ്ഡിതാ ദ്വേഷാ:
അധ:മാനാം മഹാധന:
വാരാ//മ്ഗനാ: കുലസ്ത്രീണാം
സുഭഗാനാം ച ദുര്‍ഭഗാ:
പണ്ഡിതന്മാരെ പാമരന്മാര് അസൂയയോടെ നോക്കുന്നു. പണക്കാരെ പാവങ്ങള്‍ അസൂയയോടെ കാണുന്നു. സ്വഭാവശുദ്ധിയുള്ള സ്ത്രീകളെ വേശ്യകള്‍ കോപത്തോടെ നോക്കുന്നു. ഭര്‍തൃമതികളെ വിധവകളും, ഭാഗ്യവാന്മാരെ നിര്ഭാഗ്യവാന്മാരും അസൂയയോടെ വീക്ഷിക്കുന്നു.
ആലസ്യേആപഹതാ വിദ്യാ
പരഹസ്തഗതാ: സ്ത്രീയ:
അല്പബീജം ഹതം ക്ഷേത്രം
ഹന്തം സൈന്യം അനായകം
പണ്ഡിതന്മാര് അലസരാകുമ്പോള്‍ പാണ്ഡ്യത്യം നശിക്കുന്നു. ഗൃഹനാഥ പരപുരുഷനെ സ്വീകരിക്കുമ്പോള്‍ സല്പേരില്ലാതാവുന്നു. കളകള്‍ കാരണം വയലിലെ വിളവ് നശിക്കുന്നു. നായകനില്ലാത്ത സൈന്യം പരാജയപ്പെടുന്നു.
അഭ്യാസാദ്ധ്യാര്യതേ വിദ്യാ
കുല ശീലേന ധാര്യതേ
ഗുണേന ജ്ഞായതേ ത്വാര്യ:
കോപോ നേത്രേണ ഗമ്യതേ
വിജ്ഞാനം പരിശീലനത്തെ ആശ്രയിച്ചിരിക്കുന്നു. കുടുംബമഹിമ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഉന്നത വ്യക്തികള്‍ അവരുടെ ഗുണങ്ങളെ ആശ്രയിക്കുന്നു. അതുപോലെ കോപം നേത്രങ്ങളെ ആശ്രയിച്ച് പ്രകടമാകുന്നു.
വിത്തേന രക്ഷതേ ധര്‍മ്മാ
വിദ്യാ യോഗേന രക്ഷതേ
മൃദുനാ രക്ഷതേ ഭുപ:
സസ്ത്രിയാ രക്ഷതേ ഗൃഹം
ധനത്താല്‍ ധര്‍മ്മം രക്ഷിക്കപ്പെടുന്നു. അഭ്യാസം കൊണ്ട് ജ്ഞാനം രക്ഷിക്കപ്പെടുന്നു. വിനയം രാജാവിനെ രക്ഷിക്കുന്നു. വീടിന്റെ രക്ഷ സ്ത്രീയുടെ പരിശുദ്ധിയാണ്.
അന്യഥാ വേദപാണ്ഡിത്യം
ശാസ്ത്രമാചാരമന്യഥാ
അന്യാഥാ കുവച: ശാന്തം
ലോകാ: ക്ലിശ്യന്തി ചാന്യഥാ
അറിവിനെയും വേദത്തെയും അപമാനിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ്. പരിശുദ്ധനായ ഒരളെ അകാരണമായി ആക്ഷേപിക്കരുത്. തെറ്റുകളെക്കൊണ്ട് ജനങ്ങള്‍ അനാവശ്യമായി കഷ്ടപ്പെടുന്നു.
ദാരിദ്ര്യനാശനം ദാനം
ശീലം ദുര്‍ഗ്ഗതി നാശനം
അജ്ഞാന നാശിനി പ്രജ്ഞാ
ഭാവനാ ഭയ നാശിനി
ദാനം കൊണ്ട് ദാരിദ്ര്യത്തെ കുറച്ചൊക്കെ അകറ്റി നിര്‍ത്താം. സല്‍സ്വഭാവം കൊണ്ട് ആപത്തുകള്‍ ഒഴിവാക്കാം. ബുദ്ധിശക്തികൊണ്ട് അജ്ഞത അകറ്റാം. ഭയമില്ലാതാക്കാന് ഈശ്വരസേവ കൊണ്ട് കഴിയും.
‘ജന്മമൃത്യു ഹി യാത്യേകോ
ഭുനക്ത്യേക: ശുഭാ/ശുഭം
നരകേഷു പതത്യേക
ഏകോ യാതി പരാം ഗതിം‘
മനുഷ്യന് ഏകനായി ജനിക്കുന്നു, ഏകനായി സുഖമോ ദു:ഖമോ അനുഭവിക്കുന്നു, ഏകനായി ഈ ലോകത്തോട് വിട പറയുന്നു.
തൃണം ബ്രഹ്മവിദ: സ്വര്‍ഗ്ഗ-
സ്തൃണം ശൂരസ്യ ജീവിതം
ജിതാ/ശസ്യ തൃണം നാരി
നി:സ്പൃഹസ്യ തൃണം ജഗല്
വലിയ ലക്ഷ്യം നേടിയാല്‍ മറ്റ്പലതും നിസാരങ്ങളായി തീരും. ആത്മസാക്ഷാത്കാരം നേടിയവന് സ്വര്‍ഗ്ഗം വേണ്ട. യോദ്ധാവ് ജയിക്കാന്‍ വേണ്ടി ജീവന് വെടിയുന്നു. ഏറ്റവും വലിയ വേദാന്തിക്ക് സ്ത്രീ നിസാരയാണ്. വികാരങ്ങളെ കീഴടക്കിയവന് ലോകം ഒന്നുമല്ല.
‘വിദ്യാമിത്രം പ്രവാസേഷു
ഭാര്യാമിത്രം ഗ്രഹേഷു ച
വ്യാധിതസ്യൌഷധം മിത്രം
ധര്‍മ്മേ മിത്രം മൃതസ്യ ച
വിദേശത്ത് വിദ്യ നിങ്ങള്‍ക്ക് തുണയാകും, സ്വദേശത്ത് സല്‍സ്വഭാവിയായ ഭാര്യ തുണയേകും, രോഗിക്ക് തുണ ഔഷധങ്ങള്‍, മരിക്കുമ്പോള്‍ ധര്‍മ്മം മാത്രമായിരിക്കും നിങ്ങള്‍ക്ക് തുണയാകുന്നത്.
വൃഥാ വൃഷ്ടി: സമുദ്രേഷു
വൃഥാ തൃപ്തേഷു ഭോജനം
വൃഥാ ദാനം ധനാഢ്യേഷു
വൃഥാ ദിപോ ദിപാ/പി ച
സമുദ്രത്തില്‍ മഴപെയ്യുന്നതും, വയറു നിറഞ്ഞയാള്‍ക്ക് ഭക്ഷണം ലഭിക്കുന്നതും, ധനികന് സംഭാവന ലഭിക്കുന്നതും, പകല്‍ വിളക്ക് കത്തിച്ചുവെയ്ക്കുന്നതും വിഫല പ്രയത്നങ്ങളാണ്.
നാ/സ്തി മേഘസമം തോയം
നാ/സ്തി ചാത്മസമം ബലം
നാ/സ്തി ചക്ഷു: സമം തേജോ
നാ/സ്തി ധാന്യസമം പ്രിയം
മേഘജലം പോലെ പരിശുദ്ധ ജലം വേറൊന്നുമില്ല, മനക്കരുത്ത് പോലെ അസാമാന്യ ബലം വേറൊന്നുമില്ല, നേത്രതേജസ് പോലെ മറ്റൊരു തേജസുമില്ല, ധാന്യങ്ങളെപ്പോലെ തൃപ്തി തരുന്ന മറ്റ് വസ്തുക്കളുമില്ല.
അധനാ ധനമിച്ഛന്തി
വാചം ചൈവ ചതുഷ്പദാ:
മാനവാ: സ്വര്‍ഗ്ഗമിച്ഛന്തി
മോക്ഷമിച്ഛന്തി ദേവതാ:
ധനമില്ലാത്തവന് ധനവും മൃഗങ്ങള്‍ ഭാഷയും മനുഷ്യര്‍ സ്വര്‍ഗ്ഗവും ദേവന്മാര് മോക്ഷവും ആഗ്രഹിക്കുന്നു.
ചലാ ലക്ഷ്മിശ്ചലാ: പ്രാണ-
ശ്ചലം ജീവിത യൌവ്വനം
ചലാചലേ ച സംസാരേ
ധര്‍മ്മ ഏകോ ഹി നിശ്ചല:
ഐശ്വര്യമില്ലെങ്കില്‍ ലക്ഷ്മി ചഞ്ചലയാണ്. ജീവന് എപ്പോഴും ചലിച്ച് കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതവും യൌവ്വനവും ചലിച്ച് കൊണ്ടിരിക്കുന്നു. പ്രപഞ്ചം തന്നെ ചലനാത്മകമാണ്. ചലനം ചലനം സര്‍വ്വത്ര; എന്നാല്‍ ഒരു വസ്തുമാത്രം അചഞ്ചലമാണ്- അതാണ് ധര്‍മ്മം.
നരാണാം നാപിതോ ധൂര്‍ത്ത:
പക്ഷീണാംചൈവ വായസ:
ചതുഷപദാം ശ്രിഗാലസ്തു
സ്ത്രീണാം ധൂര്‍ത്താ ച മാലിനി
പുരുഷന്മാരില് ഏറ്റവും സമര്‍ത്ഥനായി ക്ഷുരകനെ കണക്കാക്കാം, പക്ഷികളില്‍ സമര്ത്ഥന് കാക്കയാണ്, മൃഗങ്ങളില്‍ സമര്ത്ഥന് കുറുക്കനാണ്, സ്ത്രീകളില്‍ പൂ വില്ക്കുന്നവള് ഈ പദവിക്ക് അര്‍ഹയാണ്.
Saturday, July 26, 2008
Subscribe to:
Post Comments (Atom)
6 comments:
‘മനുഷ്യന് ഏകനായി ജനിക്കുന്നു, ഏകനായി സുഖമോ ദു:ഖമോ അനുഭവിക്കുന്നു, ഏകനായി ഈ ലോകത്തോട് വിട പറയുന്നു.....’
വായിക്കുന്നുണ്ടു.
ഹലോ....
ഞാന്‍ ഇത് മുടങ്ങാതെ വായിക്കുന്നു...കാരണം എനിക്കും ജീവിക്കണം നല്ലൊരു മനുഷ്യനായി...
എന്നെ പിരിഞ്ഞു പോകുമ്പോള്‍ ഒരാള്‍ പറഞ്ഞത് , “ ഇതു വരെ ഞാന്‍ നിന്നൊപ്പം ഇവിടെയുണ്ടായിരുന്നു...നീ ഒരിക്കലും എന്നെ അനുസരിച്ചിരുന്നില്ലല്ലോ...ഇനി നീ പഠിക്കും എങ്ങനെയാ ജീവിക്കാനെന്ന്.”
ശരിയായിരുന്നു ആ വാക്കുകള്‍...ഇവിടെ ഞാന്‍ ഏറെ ക്ലേശിക്കുകയായിരുന്നു...എത്ര പ്രയാസമാണെന്നോ ഇവിടുത്തെ ഈ ലോകത്തില്‍ ഈ മനുഷ്യരോടൊപ്പമുള്ള ജീവിതം...
എന്നാല്‍ ഇന്ന് ഇതൊക്കെ വായിക്കുമ്പോള്‍ ഏറെ ആശ്വാസം തോന്നുന്നു....
ദയവായി ഇത് തുടര്‍ന്നും എഴുതുക...
സസ്നേഹം,
ശിവ.
ഹരേ വാഹ്......
ഇവിടെയെത്തിപ്പെടാന്‍ താമസിച്ചു...
വളരെ മൂല്യവത്തായ പോസ്റ്റ്.....
പ്രിന്റ് എടുക്കുന്നതില്‍ പ്രശ്നമുണ്ടോ, മാഷേ?
നട്ടപിരാന്തന്,
എടുത്തോളൂ മാഷെ....
ചാണക്യന് ഇത് തുടരുക
മനസ്സിനെ തണുപ്പിക്കൂന്ന ഒരു നല്ല ഔഷധമാണ്
ഈ ചാണക്യ സൂത്രങ്ങള്‍
Post a Comment