മാംസഭക്ഷൈ: സുരാപാനൈ
മൂര്‍ഖൈശ്ചക്ഷരവര്‍ജ്ജിതൈ
പശുഭി: പുരുഷാകാരൈര്‍
ഭാരാ//ക്രാന്താ ചമേദിനി
മാസംഭക്ഷിക്കുന്നവരും മദ്യപാനികളും ദുഷ്ടന്മാരും അക്ഷരാഭ്യാസമില്ലാത്തവരും പുരുഷവേഷം കെട്ടിയവരുമായ ഇരുകാലി മൃഗങ്ങളുടെ ഭാരം താങ്ങാനാവാതെ ഭൂമി വിലപിക്കുന്നു.
യാവത്സ്വസ്ഥേ ഹൃയം ദേഹോ
യാവന്മൃത്യുശ്ച ദുരത:
താവദാത്മഹിതം കുര്യാല്‍
പ്രാണന്താന്തേ കിം കരിഷ്യതി
യൌവനകാലത്ത് നമുക്ക് നല്ല ആരോഗ്യവും സാമ്പത്തികശേഷിയും ഉണ്ടായിരിക്കും ആപ്പോഴാണ് സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയം. പടികടന്ന് എത്തുന്ന മരണം വാതില്ക്കലെത്തുമ്പോള് സുകൃതം ചെയ്യാന്‍ സമയം കിട്ടാതെ പോകും. നാളെ നാളെ എന്ന ചിന്ത അബദ്ധമാണ്, പകരം ഇന്ന് ഇന്ന് എന്ന് ചിന്തിക്കുക.
കാമധേനു ഗുണാ വിദ്യാ
ഹൃകാലേ ഫലദായിനീ
പ്രവാസേ മാതൃസദൃശീ
വിദ്യാ ഗുപ്തം ധനം സ്മൃതം
വിജ്ഞാനം കാമധേനുവിനെപ്പോലെയാണ് . ഉള്ളു നിറയെ ഫലമൂല്യമുള്ളതാണ് കാമധേനു. വിജ്ഞാനത്തിന്റെ ഫലം സ്വദേശത്തല്ല വിദേശത്താണ് ലഭിക്കുക. അമ്മയുടെ സ്നേഹം പോലെ വിജ്ഞാനവും ധനമാണ്.
വരമേകോ ഗുണി പുത്രോ
നിര്‍ഗുണൈശ്ചൈ: ശതൈരവി
ഏകശ്ചന്ദ്രസ്തമോ ഹന്തി
ന ച താരാ: സഹസ്ര ച
വിഡ്ഢികളായ നൂറു പുത്രന്മാരെക്കാള് നല്ലത് സമര്‍ത്ഥനായ ഒരു പുത്രനെ ആഗ്രഹിക്കുന്നതാണ്. ആകാശത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും നിലാവ് പരക്കണമെങ്കില്‍ ചന്ദ്രന് ഉദിക്കുകതന്നെ വേണം.
കുഗ്രാമവാസ: കുലഹീന സേവാ
കുഭോജനം ക്രോധമുഖീച ഭാര്യാ
പുത്രശ്ച മൂര്‍ഖോ വിധവാ ച കന്യാ
വിനാ/ഗ്നിനാ ഷഢ്പ്രദഹന്തി കായം
ദുസ്വഭാവികളായ അയല്‍ക്കാര്‍, ദുഷ്ടയജമാനന്റെ ദാസ്യവേല, വിശന്നിരിക്കുമ്പോള്‍ കിട്ടുന്ന ദുഷ്ടഭക്ഷണം, കാരണമില്ലാതെ കോപിക്കുന്ന ഭാര്യ, വിഡ്ഢിയായ പുത്രന്, വിധവയായ മകള്‍ ഇതൊക്കെ ജീവിതത്തെ ദുസഹമാക്കുന്നു.
കിം തയാ ക്രിയതേ ധേന്വാ
യാ ന ഭോഗ്ധ്രി ന ഗര്‍ഭിണി
കോ/ര്‍ത്ഥ: പുത്രേണ ജാതേന
യോ ന വിദ്വാന് ന ഭക്തിമാന്
പ്രസവിക്കാത്തതും പാലുനല്‍കാത്തതുമായ പശുവിനെ ആര്‍ക്കും വേണ്ട. അതുപോലെ സ്നേഹശൂന്യനും വിദ്യാശൂന്യനുമായ പുത്രനെ പ്രസവിച്ചിട്ടെന്തു കാര്യം.
സംസാര താപദഗ്ദ്ധാനാം
ത്രയോ വിശ്രാന്തി ഹേതവ:
അപത്യം ച കളത്രം ച
സതാം സംഗതിരേവ ച
ഒരു നല്ല സന്തതി, പതിവ്രതയായ ഭാര്യ, സംസ്കാരമുള്ള സുഹൃത്തുക്കള്‍ ഇവ മൂന്നും പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തില്‍ നമുക്ക് ആശ്വാസം നല്‍കും.
സകൃജ്ജല്പന്തി രാജാന:
സകൃജ്ജല്പന്തി പണ്ഡിതാ:
സകൃല്‍ കന്യാ: പ്രതീയന്തേ
ത്രീണേയ്താനി സകൃല്‍ സകൃല്‍
ചക്രവര്‍ത്തി ഒരിക്കല്‍മാത്രം കല്പന പുറപ്പെടുവിക്കുന്നു, പണ്ഡിതന്മാര് ഒരിക്കല്‍മാത്രം പ്രഭാഷിക്കുന്നു, പുത്രികള്‍ ഒരിക്കല്‍മാത്രം വരണമാല്യം അണിയുന്നു. ലോകത്തില്‍ ഒട്ടേറെ കാര്യം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുമുണ്ട്, എന്നാലും ഈ മൂന്ന് കാര്യങ്ങള്‍ ആവര്‍ത്തിക്കാറില്ല.
ഏകാകിനാ തപോ ദ്വാഭ്യാം
പഠനം ഗായനം ത്രിഭി:
ചതുര്‍ഭിര്‍ ഗമനം ക്ഷേത്രം
പഞ്ചഭിര്‍ ബഹുഭിര്‍ രണ:
ധ്യാനവും അദ്ധ്വാനവും ഒരാളെക്കൊണ്ട് ചെയ്യാന്‍ കഴിയും, രണ്ട് ശിഷ്യന്മാര് ഒന്നിച്ചിരുന്നാല്‍ വിജ്ഞാനം വര്‍ദ്ധിക്കും. മൂന്ന് ഗായകര്‍ സമ്മേളിച്ചാല്‍ ഗാനരംഗം ഹൃദ്യമാവും, നാലുപേരൊരുമിച്ച് യാത്ര ചെയ്താല്‍ മംഗളമാവും. എന്നാല്‍ സൈന്ന്യം രൂപീകരിക്കുമ്പോള്‍ ആധികം ആളുകള്‍ ഉണ്ടായിരിക്കണം.
സാ ഭാര്യാ യാ ശുചിര്‍ ദക്ഷാ
സാ ഭാര്യാ യാ പതിവ്രതാ
സാ ഭാര്യാ യാ പതിപ്രീതാ
സാ ഭാര്യാ സത്യവാദിനി
യഥാര്‍ത്ഥ ഭാര്യ തപസ്വിനിയും ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ ശ്രദ്ധാലുവും സന്തതികളുടെ സംരക്ഷകയും കള്ളം പറയാത്തവളും ആയിരിക്കും.
അപുത്രസ്യ ഗൃഹം ശൂന്യം
ദിശാ: ശൂന്യാസ്ത്വ ബാന്ധവാ:
മൂര്‍ഖസ്യ ഹൃദയം ശൂന്യം
സര്‍വശൂന്യാ ദരിദ്രതാ
കുട്ടികളില്ലാത്ത കുടുംബം ശൂന്യമാണ്. ബന്ധങ്ങളില്ലാത്ത ഗൃഹനാഥന് ലക്ഷ്യമില്ലാത്തവനാണ്. ദുഷ്ടബുദ്ധികള്‍ക്ക് ഹൃദയമേ കാണില്ല. എന്നാല്‍ ഒരു ദരിദ്രനാവട്ടെ ഇത് മൂന്നും- ഗൃഹവും ലക്ഷ്യബോധവും ഹൃദയവിശാലതയും- ഇല്ലാത്തവനായിരിക്കും.
അനഭ്യാസേ വിഷം ശാസ്ത്രം
അജീര്‍ണേ ഭോജനം വിഷം
ദരിദ്രസ്യ വിഷം ഗോഷ്ഠി
വൃദ്ധസ്യ തരുണീ വിഷം
അഭ്യാസം കൂടാതെയുള്ള പഠനം വിഷമയമാണ്. വിശക്കാതെ ഭക്ഷണം കഴിക്കുന്നത് വിഷമയമാവും. സഭയില്‍ ദരിദ്രന്റെ സ്ഥാനം വിഷതുല്യം. യുവതിക്ക് വൃദ്ധന്റെ ഭാര്യാപദം വിഷസമം.
അദ്ധ്വാ ജരാ മനുഷ്യാണാം
വജിനാം ബന്ധനം ജരാ
അമൈഥുനം ജരാ സ്ത്രീണാം
വസ്ത്രാണാമാതപോ ജരാ
കൂടുതല്‍ സഞ്ചരിക്കുന്നയാള്‍ക്ക് വാര്‍ദ്ധക്യം പെട്ടെന്ന് വരുന്നു. രാവും പകലും വണ്ടിയില്‍ പൂട്ടുന്ന കുതിര പെട്ടെന്ന് ക്ഷീണിക്കുന്നു. ലൈഗീകതൃഷ്ണ ശമിപ്പിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ പെട്ടെന്ന് വയസാകും. എപ്പോഴും വെയിലത്ത് കിടക്കുന്ന വസ്ത്രങ്ങള്‍ പെട്ടെന്ന് പഴയതാവും.
ക: കാല: കാനി മിത്രാണി
കോ ദേശ: കൌ വ്യയാ//ഗമൌ
കശ്ചാ/ഹം കാ ച മേ ശക്തി:
ഇതി ചിന്ത്യം മുഹൂര്‍മുഹു:
ബുദ്ധിമാനായ മനുഷ്യന് എപ്പോഴും സമയത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും, സുഹൃത്തുക്കളുടെ ആനുകൂല്യത്തെപ്പറ്റിയും, വാസസ്ഥലത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും, വരുമാനത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും കരുതലോടെയിരിക്കും. എല്ലറ്റിനുമൊടുവില്‍ തന്നെപ്പറ്റിയും തന്റെ കഴിവുകളെപ്പറ്റിയും ഇടയ്ക്കിടക്ക് പരിശോധിക്കേണ്ടതാണ്.
ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയഛതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ പിതര: സ്മൃതാ:
ജന്മം നല്കിയ പിതാവ്, ജാതകര്‍മ്മം ചെയ്ത പുരോഹിതന്, വിദ്യാഭ്യാസം നല്കിയ ഗുരു, വിശന്നപ്പോള്‍ ആഹാരം തന്നയാള്‍, ആപത്തില്‍ സംരക്ഷണം നല്കിയ ആള്- ഇവരാണ് അഞ്ചുതരം പിതാക്കന്മാര്.
രാജപത്നി ഗുരോ പത്നി
മിത്രപത്നി തഥൈവ ച
പത്നിമാതാ സ്വമാതാ ച
പഞ്ചൈതാം മാതര: സ്മൃതാ:
രാജപത്നി, ഗുരുപത്നി, സുഹൃത്തിന്റെ പത്നി, ഭാര്യാ മാതാവ്, സ്വന്തം മാതാവ്- ഇവരെ അഞ്ച് അമ്മമാരായി കണക്കാക്കണം.
അഗ്നിര്‍ദേവോ ദ്വിജാദീനാം
മുനീനാം ഹൃദി ദൈവതം
പ്രതിമാ സ്വല്പബുദ്ധിനാം
സര്‍വ്വത്ര സമദര്‍ശിന:
ബ്രാഹ്മണര്‍ക്ക് അഗ്നി ദൈവമാണ്, മഹര്‍ഷികള്‍ക്ക് സങ്കല്പമാണ് ദൈവം, അല്പബുദ്ധികളായ ആരാധകര്‍ക്ക് പ്രതിമയോ വിഗ്രഹമോ ദൈവമാകാം, പ്രപഞ്ചത്തെ ഒന്നായി കാണുന്നവര്‍ക്ക് പ്രപഞ്ചമാണ് ദൈവം.
Tuesday, July 22, 2008
Subscribe to:
Post Comments (Atom)
8 comments:
'മാംസഭക്ഷൈ: സുരാപാനൈ
മൂര്‍ഖൈശ്ചക്ഷരവര്‍ജ്ജിതൈ
പശുഭി: പുരുഷാകാരൈര്‍
ഭാരാ//ക്രാന്താ ചമേദിനി'
വായിക്കുന്നുണ്ടു.
chaanakyan
Malayalam kittunnilla athu kondaanu manglishil comment. kshamikkanam
vijnjaanapradavum, aakarshakavumaayirikkunnu ee blog. thaankalude swantham vyaakhyaanamaano ithu?. enthaayaalum valare informative aanu itharam sramangal...
abhinandikkuvaan njaan aalalle enkilum...
aasamsakal
Jayakrishnan Kavalam
ഞാന്‍ വായിക്കുന്നു ഇവ...എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു ഈ ചാണക്യ സൂത്രങ്ങള്‍...
കുറച്ച് പേരെങ്കിലും ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര സുന്ദരമാകുമായിരുന്നു ഈ ലോകം...
സസ്നേഹം,
ശിവ.
vaayikkunnundu maashe ...its really interesting :) and good to know .Thank you so much for sharing these soothrangal
ചാണക്യസൂത്രങ്ങള്‍ ശരിയായ് ഉള്‍കൊണ്ട് ജീവിച്ചാല്‍ നമ്മുടെ ജീവിതത്തില്‍ ഒരുപ്പാട് ന്നല്ല
ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും
കൃത്യമായി വായിക്കുന്നുണ്ട്. വളരെ നല്ല ഒരു കാര്യം ചെയുന്നതിന് അഭിനന്ദനങ്ങള്‍.
kamadhenu....
learning is like kamadhenu, it is like a (protective) mother when one is abroad ie in unfamiliar circumstances.
lot of mistakes in translation, i feel
Post a Comment