കസ്യ ദോഷ: കുലേ നാസ്തി
വ്യാധിനാ കോ ന പീഢിത:
വ്യസനം കേന ന പ്രാപ്തം
കസ്യ സൌഖ്യം നിരന്തരം
അപവാദം കേള്‍ക്കാത്ത ഗൃഹമില്ല, രോഗം ബാധിക്കാത്ത മനുഷ്യനില്ല, ദുശീലത്തിന് അടിമപ്പെടാത്ത പുരുഷനുമില്ല; ആര്‍ക്കും ശാശ്വത സന്തോഷം ലഭിച്ചിട്ടുമില്ല.
ആചാര കുലമാഖ്യാതി
ദേശമാഖ്യാതി ഭാഷണം
സംഭ്രമ സ്നേഹമാഖ്യാതി
വപുരാഖ്യാതി ഭോജനം
ഒരാളിന്റെ സ്വഭാവത്തില്‍ നിന്നും ജാതിയും, ഭാഷയില്‍ നിന്ന് ദേശവും, ആതിഥ്യത്തില്‍ നിന്ന് സ്നേഹവും, ശരീരവലിപ്പത്തില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും നമുക്ക് മനസിലാക്കാം.
സുകുലേ യോജയോത്കന്യാം
പുത്രം വിദ്യാസു യോജയേല്‍
വ്യസനേ യോജയേച്ഛത്രു
മിത്രം ധര്‍മ്മേ നിയോചയേല്‍
ബുദ്ധിമാനായ പിതാവ് മകളെ ഉയര്‍ന്ന തറവാട്ടിലേക്ക് അയക്കും, പുത്രന്മാര്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കും, ശത്രുവിനെ ഏറ്റവും ശക്തമായ അപകടത്തില്‍പ്പെടുത്തും, സുഹൃത്തിനെ ഏറ്റവും മാന്യമായ ജോലിക്ക് നിയോഗിക്കും.
പ്രളയേ ഭിന്നമര്യാദ
ഭവന്തി കില സാഗരാ:
സാഗരാ ഭേദമിച്ഛന്തി
പ്രളയേ/പി ന സാധവ:
പ്രളയകാലത്ത് കടല്‍ക്ഷോഭം കാരണം കരമുഴുവന്‍ ഇടിഞ്ഞാലും, മഹാന്മാരുടെ മനസ്സ് ഏതു പ്രളയത്തിലും ശാന്തമായിരിക്കും.
മൂര്‍ഖസ്തു പരിഹര്‍ത്തവ്യ
പ്രത്യക്ഷേ ദ്വിപദ: പശു:
ഭിന്നന്തി വാക്ശല്യേന
അദൃഷ്ട: കണ്ടകോ യഥാ
നാല്‍ക്കാലിയെപ്പോലെ വിഡ്ഢികളാണ് മൂര്‍ഖന്‍മാരെങ്കിലും അവരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്. വിദ്വാന്മാരെപ്പോലും കുത്തി വേദനിപ്പിക്കുന്ന സംസാരം കൊണ്ടേ തിരിച്ചറിയാനാവൂ.
രൂപയൌവ്വന സമ്പന്നാ:
വിശാല കുല സംഭവാ:
വിദ്യാഹീന ന ശോഭന്തേ
നിര്‍ഗ്ഗന്ധാ ഇവ കിംശുകാ:
യുവാവ് അതി സുന്ദരനും, ഉന്നതകുലജാതനും, അത്യുത്സാഹിയും, കഠിനപ്രയത്നം ചെയ്യുന്നവനുമായാലും അയാള്‍ വിദ്യാസമ്പന്നനല്ലെങ്കില്‍ അയാള്‍ക്ക് ആരാധകര്‍ ഉണ്ടാവില്ല; എങ്ങനെയെന്നാല്‍ മണമില്ലാത്ത മുരുക്കിന് പൂവിനെ ശലഭങ്ങള്‍ ആശ്രയിക്കാത്തതു പോലെ..
കോകിലാനാം സ്വരേ രൂപം
സ്ത്രീണാം രൂപം പതിവ്രതം
വിദ്യാ രൂപം കുരൂപാണാം
ക്ഷമാരൂപം തപസ്വിനാം
കുയിലിന്റ്റെ സൌന്ദര്യം ശബ്ദത്തിലാണ് ശരീരത്തിലല്ല, സ്ത്രീ സൌന്ദര്യം ബാഹ്യമല്ല ആന്തരമാണ്, വിരൂപന്റെ സൌന്ദര്യം വിജ്ഞാനത്തിലാണ്, ഋഷിമാരുടെ സൌന്ദര്യം അവരുടെ ദര്‍ശനത്തിലാണ്.
ത്യജദേകം കുലസ്യാ/ര്‍ത്ഥേ
ഗ്രാമസ്യാ/ര്‍ത്ഥേ കുലം ത്യജേല്‍
ഗ്രാമം ജനപദസ്യാ/ര്‍ത്ഥേല്‍
ആത്മാ/ര്‍ത്ഥേ പൃഥിവിം ത്യജേത്
ഒരു ഗൃഹം രക്ഷപ്പെടുമെങ്കില്‍ അതില്‍ ഒരംഗത്തെ പുറത്താക്കാം, ഒരു ഗ്രാമത്തിന്റെ രക്ഷക്കായി ഒരു ഗൃഹത്തെ ബഹിഷ്കരിക്കാം, ഒരു നഗരത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്നു കണ്ടാല്‍ ഒരു ഗ്രാമത്തെ പൂര്‍ണ്ണമായും ബഹിഷ്കരിക്കാം, എന്നാല്‍ സ്വന്തം രക്ഷക്കായി ചിലപ്പോള്‍ ഈ ഭൂമിയെത്തനെ ഉപേക്ഷിക്കേണ്ടി വന്നേക്കാം...
ഉദ്യോഗേ നാസ്തി ദാരിദ്ര്യം
ജപതോ നാസ്തി പാതകം
മൌനേ ച കലഹോ നാസ്തി
നാസ്തി ജാഗരിതോ ഭയം
അദ്ധ്വാനിയായ ഒരള്‍ക്ക് ദാരിദ്ര്യം ഉണ്ടാവില്ല, ഈശ്വരവിശ്വാസിക്ക് ദോഷഭയം ഉണ്ടാവില്ല, നിശബ്ദനായിരുന്നാല്‍ കലഹത്തിനും സാധ്യതയില്ല.. ഇത്രയൊക്കെ ജാഗ്രത നമുക്കുണ്ടെങ്കില്‍ ജീവിത വിജയം സുനിശ്ചയം.
അതിരൂപേണ വൈ സീത
അതിഗര്‍വ്വേണ രാവണ:
അതിദാനാല്‍ ബലിര്‍ ബദ്ധോ
അതി സര്‍വ്വത്ര വര്‍ജ്ജയേല്‍
അതിസൌന്ദര്യം കാരണം സീത അപഹരിക്കപ്പെട്ടു, അളവറ്റ അഹങ്കാരം രാവണനെ അധ:പതിപ്പിച്ചു, അത്യധികമായ ദാനധര്‍മ്മം മഹാബലിയെ സ്ഥാനഭ്രംശനാക്കി...അധികമായാല്‍ എല്ലാം ആപത്താണ്..അതിനെ അകറ്റി നിര്‍ത്തുക.
കോ ഹി ഭാര: സമര്‍ത്ഥാനാം
കിം ദൂരം വ്യവസായിനാം
കോ വിദേശ: സവിദ്യാനാം
ക: പര: പ്രിയവാദിനാം
കരുത്തനും ശക്തനും നേടാന്‍ കഴിയാത്തതായി ഒന്നുമില്ല, കച്ചവടക്കാര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥലവുമില്ല, പണ്ഡിതന്മാര്ക്ക് ഒരു നാടും വിദേശമല്ല, നല്ല ഒരു സംഭാഷണപ്രിയന് അപരിചിതമായ വ്യക്തിയോ വിഷയമോ ഇല്ല.
ഏകേനാ/പി സുവൃക്ഷേണ
പുഷ്പിതേന സുഗന്ധിനാ
വാസിതം തദ്വനം സര്‍വ്വം
സുപുത്രേണ കുലം തഥാ
സുഗന്ധവാഹികളായ പുഷ്പങ്ങളോടുകൂടിയ ഒരു വൃക്ഷത്തിന് കാനന പ്രദേശത്തെ മുഴുവനും സൌരഭ്യപൂര്‍ണ്ണമാക്കാന്‍ കഴിയും. അതേ പോലെ മഹത്വമേറിയ ഒരു പുത്രനാല്‍ കുടുംബവും ബന്ധുക്കളും ബഹുമാനിക്കപ്പെടും.
ഏകേന ശുഷ്ക വൃക്ഷേണ
ദഹ്യമാനേന വന്‍ഹിനാ
ദഹ്യതേ തദ്വനം സര്‍വ്വം
കുപുത്രേണ കുലം തഥാ
ഉണങ്ങിയ വൃക്ഷത്തിന് തീ പിടിച്ചാല്‍ അത് ആ വനപ്രദേശത്തെയാകെ നശിപ്പിക്കും. അതുപോലെ ഒരു ദുഷ്ടസന്തതിയുടെ പ്രവര്‍ത്തികള്‍ അയാളുടെ കുടുംബത്തിനു മാത്രമല്ല വംശത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കും.
ഏകേനാ/പി സുപുത്രേണ
വിദ്യായുക്തേന സാധൂനാ
ആഹ്ലാദിതം കുലം സര്‍വ്വം
യഥാ ചന്ദ്രേണ ശാര്‍വ്വരി
അന്ധകാരത്തില്‍ ആകാശം നിറയെ പൂനിലാവ് പരത്താന്‍ ഒരു ചന്ദ്രന് മതി. അതുപോലെ കുടുംബത്തിനും ദേശത്തിനും പ്രസിദ്ധി വിതറാന്‍ ഒരു സല്പുത്രന് കഴിയും.
കിം ജാതൈര്‍ ബഹുഭി:പുത്രൈ:
ശൊകസന്താപ കാരകൈ:
വരമേക: കുലാ/ /ലംബി
യത്ര വിശ്രാമ്യതേ കുലം
ദു:ഖമുണ്ടാക്കുന്ന ആയിരം പുത്രന്മാരേക്കാള് ,സമര്‍ത്ഥനായ ഒരു പുത്രന് വശം ശ്രേഷ്ടമാക്കാന്‍ കഴിയും.
ലാളയേല്‍ പഞ്ച വര്‍ഷാണി
ദശാവര്‍ഷാണി താഢയേല്‍
പ്രാപ്തേഷു ഷോഡശേ വര്‍ഷേ
പുത്രം മിത്രവദ് ആചരേല്‍
പുത്രനെ അഞ്ചുവയസ്സുവരെ ലാളിക്കുക, അഞ്ച് മുതല്‍ പത്ത് വരെ ശിക്ഷിക്കുക, പത്ത് മുതല്‍ പതിനാറുവരെ ഉപദേശിക്കുക, പതിനാറുമുതല്‍ പിന്നീട് സുഹൃത്തായി കണക്കാക്കുക.
Thursday, July 17, 2008
Subscribe to:
Post Comments (Atom)
13 comments:
അപവാദം കേള്‍ക്കാത്ത ഗൃഹമില്ല, രോഗം ബാധിക്കാത്ത മനുഷ്യനില്ല, ദുശീലത്തിന് അടിമപ്പെടാത്ത പുരുഷനുമില്ല; ആര്‍ക്കും ശാശ്വത സന്തോഷം ലഭിച്ചിട്ടുമില്ല.
വോള്ള ..വെരി നൈസ് ..കോയിസ് ..തമാം ..അല്ഹമ്ദുലില്ല
'വോള്ള ..വെരി നൈസ് ..കോയിസ് ..തമാം ..അല്ഹമ്ദുലില്ല'-
കാപ്പിലാന് സ്വാമി ഈ മന്ത്രത്തിന്റെ അര്‍ത്ഥം കൂടി പറഞ്ഞിട്ടു പോകൂ... പ്ലീസ്
ഗുരുവെ പ്രണാമം
ഇനി ഇവിടെ വന്നൊളാം
ചിന്തകളെ സ്വാധിനിക്കുകയും മനസ്സിനെ അസ്വസ്ഥമായ അവസ്ഥകളില്‍ നിന്നും.
തിരിച്ചു വിടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന
നല്ലൊരു സന്ദേശമാണ് ചാണക്യ സൂത്രത്തിലൂടെ
താങ്കള്‍ പങ്കു വയ്കുന്നത്
ഇതൊക്കെ എഴുതി എനിക്ക വായനയ്ക്ക് അവസരം തരുന്നതിന് ഒരുപാട് നന്ദി....
ഇപ്പോള്‍ ഈ ചാണക്യ സൂത്രങ്ങള്‍ എന്നെ ഒരുപാട് സ്വാധീനിക്കുന്നു....
ഇനിയും കൂടുതല്‍ ചാണക്യ സൂത്രങ്ങള്ക്കായ് കാത്തിരിക്കുന്നു....
സസ്നേഹം,
ശിവ.
അനൂപ് കോതനല്ലൂര്‍,
നന്ദി ഇവിടെ വന്നതിനും കമന്റിയതിനും....
ശിവ,
നന്ദി പറയേണ്ടത് ഞാനാണ്,
കാരണം ഈ പോസ്റ്റ് എഴുതാനുള്ള ഉത്തേജകം താങ്കളായിരുന്നു...
നന്ദി ശിവ, വീണ്ടും കാണാം...
വണക്കം അവര്‍കളേ വണക്കം
അദ്ദേഹത്തിന്റെ കൃതികള്‍ അര്‍ത്ഥശാസ്ത്രം, ലഘുചാണക്യം, വൃദ്ധചാണക്യം, ചാണക്യനീതി, ചാണക്യസൂത്രം എന്നിവയാണ്. ഇവയില്‍ ചാണക്യനീതി എന്ന ഗ്രന്ഥത്തിലുള്ള ശ്ലോകങ്ങളാണ് ആ പോസ്റ്റില്‍ കാണുന്നത്.
ചാണക്യസൂത്രം എന്നത്
"സുഖസ്യ മൂലം ധര്‍മ്മഃ:" എന്നു തുടങ്ങി
"തസ്മാത് സര്‍വേഷാം കാര്യസിദ്ധിര്ഭവതി" എന്നവസാനിക്കുന്ന 571 സൂത്രങ്ങള്‍ ആണ്.
ചാണക്യസൂത്രം
"ലാളയേല്‍ പഞ്ച വര്‍ഷാണി
ദശാവര്‍ഷാണി താഢയേല്‍
പ്രാപ്തേഷു ഷോഡശേ വര്‍ഷേ
പുത്രം മിത്രവദ് ആചരേല്‍
പുത്രനെ അഞ്ചുവയസ്സുവരെ ലാളിക്കുക, അഞ്ച് മുതല്‍ പത്ത് വരെ ശിക്ഷിക്കുക,
പത്ത് മുതല്‍ പതിനാറുവരെ ഉപദേശിക്കുക, പതിനാറുമുതല്‍ പിന്നീട് സുഹൃത്തായി കണക്കാക്കുക. "
Dear Friend, Please check the meaning once more. (Since you are not editing the posts to make corrections , would like to know if you are interested in creative criticisms or not also)
നല്ല സംരംഭം തന്നെ; അഭിനന്ദനങ്ങള്‍. ചില ശ്ലോകങ്ങളുടെ വിവര്‍ത്തനത്തില്‍ ചെറിയ സംശയം
ഭോജ്യം ഭോജന ശക്തിശ്ച
രതി ശക്തിര്‍ വരാംഗനാ
വിഭവോ ദാന ശക്തിശ്ച
നാല്പസ്യ തപസ: ഫലം
എന്നതിന്-താഴെ കാണുന്ന വിവര് ത്തനമല്ലേ കുറച്ചുകൂടി യുക്തം , എന്നൊരു സംശയം ?
ഭക്ഷണവും ഭക്ഷണം കഴിക്കുവാനുള്ള ശക്തിയും, അഭികാമ്യയായ ഭാര്യയും രതിശക്തിയും, സമ്പത്തും അതു ദാനം ചെയ്യാനുള്ളശക്തിയും അത്ര എളുപ്പത്തിലൊന്നും സ്വായത്തമാക്കാന്‍ കഴിയില്ല.
രണ്ടും തമ്മില്‍ പ്രത്യക്ഷത്തില്‍ വ്യത്യാസമില്ല എങ്കിലും ഒന്ന് പുറമെ നിന്ന് നേടുന്നതാണെന്നാല് മറ്റൊന്ന് വക്തിക്കുള്ളിലാകുന്നു.
ആനുകാലികസമൂഹത്തില് വെളിയില്‍ നിന്നു നേടാവുന്നതു സാമാഹരിക്കാന്‍ ജീവിതത്തില്‍ ഓടി അലഞ്ഞുനേടിയിട്ടും അനുഭവിക്കാനാകാതെ കഷ്ടപ്പെടുന്നത് കുറെ കാണുന്നത് കൊണ്ട് പറയുന്നു എന്നുമാത്രം.
വേറിട്ടൊരഭിപ്രായം പറയുന്നതില്‍ പരിഭവമില്ല എന്നു കരുതുന്നു
ലാളയെത്....
till 5 laalana
then 10 years ie till 15 strict upbringing
when 16, consider him friend
Post a Comment