അനൃതം സാഹസം മായ
മൂര്‍ഖത്വം അതി ലുബ്ധത
അശൌചത്വം നിര്‍ദ്ദയത്വം
സ്ത്രീണാം ദോഷാ: സ്വഭാവജ:
കള്ളം പറയുക, എടുത്തുചാടുക, വഞ്ചിക്കുക, മണ്ടത്തരവും അത്യാര്‍ത്തിയും കാണിക്കുക, ഇതെല്ലാം തന്നെ സ്ത്രീയുടെ അടിസ്ഥാന സ്വഭാവങ്ങളാണ്.
ഭോജ്യം ഭോജന ശക്തിശ്ച
രതി ശക്തിര്‍ വരാംഗനാ
വിഭവോ ദാന ശക്തിശ്ച
നാല്പസ്യ തപസ: ഫലം
കഠിനപ്രയത്നം കൊണ്ടേ എന്തും നേടാനാവൂ. വിഭവ സമൃദ്ധമായ സദ്യ, അതിസുന്ദരിയായ ഭാര്യ, പരിചരണ സാമര്‍ത്ഥ്യമുള്ള പത്നി, സത്ഫലം ഉളവാക്കുന്ന സമ്പത്ത് ഇവയെല്ലം അത്ര എളുപ്പത്തിലൊന്നും സ്വായത്തമാക്കാന്‍ കഴിയില്ല.
യസ്യ പുത്രോ വശീഭൂതോ
ഭാര്യാ ഛന്ദാ:നു ഗാമിനി
വിഭവേ യശ്ഛ സന്തുഷ്ട
സ്തസ്യ സ്വര്‍ഗ്ഗ ഇഹൈവ ഹി
അനുസരണയുള്ള ഒരു മകനുണ്ടെങ്കില്‍, വിശ്വസ്തയായ ഒരു ഭാര്യയുണ്ടെങ്കില്‍, ചെലവിന് ഒപ്പം വരുമാനമുണ്ടെങ്കില്‍- ഈ ലോക ജീവിതം സ്വര്‍ഗമാക്കാം.
തേ പുത്രാ യോ പിതുര്‍ഭക്ത:
സാ പിതാ യസ്തു പോഷക:
തന്മിത്രം യസ്യ വിശ്വാസ:
സാ ഭാര്യാ യത്ര നിര്‍വൃതി:
യഥാര്‍ത്ഥപുത്രന്‍ പിതൃഭക്തനായിരിക്കണം, യഥാര്‍ത്ഥ പിതാവ് പുത്രസംരക്ഷകനായിരിക്കണം, യഥാര്‍ത്ഥ സുഹൃത്ത് വിശ്വസ്തനായിരിക്കണം, യഥാര്‍ത്ഥ ഭാര്യ പതിവ്രതയായിരിക്കണം.
പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്ജ്ജയേത് താദൃശ്യം മിത്രം
വിഷകുംഭം പയോ മുഖം
മുഖത്ത് നോക്കി നല്ലത് പറയുകയും മാറിനിന്ന് ദുഷിച്ച് പറയുകയും ചെയ്യുന്ന സുഹൃത്തുക്കളുണ്ടാവാം, അവരെ ഒരിക്കലും വച്ച് വാഴിക്കരുത്. കാരണം അവര്‍ മുകളില്‍ പരന്ന് കിടക്കുന്ന വെണ്ണയോടും അടിയില്‍ ഊറി നില്ക്കുന്ന വിഷത്തോടും കൂടിയ പാത്രമാണ്.
ന വിശ്വസേല്‍ കുമിത്രേ ച
മിത്രേ ചാ:പി ന വിശ്വസേല്‍
കഥാചില്‍ കുപിതം മിത്രം
സര്‍വ്വ ഗുഹ്യം പ്രകാശയേല്‍
വിശ്വസ്തനല്ല എന്ന് കണ്ടാല്‍ ആ സുഹൃത്തിനെ ഉടന്‍ ഉപേക്ഷിക്കണം. വിശ്വസിക്കാന്‍ കൊള്ളാത്ത ഒരുവനോട് ഒരിക്കലും രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത്, അങ്ങനെ ചെയ്താല്‍ അത് പിന്നീട് അവന്റെ കയ്യില്‍ ഒരു ആയുധമായിതീരും.
മനസാ ചിന്തിതം കാര്യം
വാചാ നൈവ പ്രകാശയേല്‍
മന്ത്രേണ രക്ഷയേത് ഗൂഢം
കാര്യേ ചാ:പി നിയോജയേല്‍
ലക്ഷ്യമിട്ട പദ്ധതികള്‍ പുറത്ത് പറയരുത്, മനസില്‍ സൂക്ഷിച്ചു വയ്ക്കുക. അനേകകാലം അത് സൂക്ഷിച്ചു വയ്ക്കുക, മാറ്റങ്ങള്‍ വരുത്തുക, മോടിപിടിപ്പിക്കുക-പിന്നീട് അത് പ്രവൃത്തി പഥത്തിലെത്തിക്കുക.
കഷ്ടം ച ഖലു മൂര്‍ഖത്വം
കഷ്ടം ച ഖലു യൌവ്വനം
കഷ്ടാത് കഷ്ടതരം ചൈവ
പരഗേഹ നിവാസനം
വിഡ്ഡിത്തം വലിയ ശാപമാണ്. യൌവനം അതിലും വലിയ ശാപം- എന്നാല്‍ അന്യ ഗൃഹജീവിതമാണ് അങ്ങേയറ്റത്തെ ശാപം..
ശൈലേ ശൈലേ ന മാണിക്യം
മൌക്തികം ന ഗജേഗജേ
സാധവോ ന ഹി സര്‍വ്വത്ര
ചന്ദനം ന വനേ വനേ
എല്ല പര്‍വ്വതങ്ങളും രത്നം വിളയിക്കുന്നില്ല. എല്ലാ ഗജമസ്തകങ്ങള്‍ക്കുള്ളിലും മുത്തുകള്‍ അടങ്ങുന്നില്ല. എല്ലായിടത്തും അഭിമാനികളെ കണ്ടെത്താനും കഴിയില്ല. എല്ലാ വനങ്ങളിലും ചന്ദനം പൂക്കുന്നുമില്ല.
പുത്രാശ്ച വിവിധൈ: ശീലേര്‍
നിയോജ്യാ: സതതം ബുധൈ:
നീതിജ്ഞാ ശീല സമ്പന്നാ
ഭവന്തി കുല പൂജിതാ:
ബുദ്ധിശാലികളായ മാതാപിതാക്കളുടെ കര്‍മ്മം സന്താനോല്പാദനത്തില് മാത്രം ഒതുങ്ങുന്നില്ല; സമൂഹത്തില്‍ മാന്യമായ സ്ഥാനത്ത് ജനക്ഷേമകരമായ പ്രവൃത്തികള്‍ ചെയ്യുന്നവനാക്കി പുത്രനെ വളര്‍ത്തിയെടുക്കുക എന്നതും അവരുടെ കടമയാണ്.
ലാളനാത് ബഹതോ ദോഷാ-
സ്താഢനാത് ബഹതോ ഗുണ:
തസ്മാത് പുത്രം ച ശിഷ്യം ച
താഢയേത് ന തു ലാളയേത്
കുട്ടികളെ വളരെ ലാളിക്കരുത്,അവര്‍ ചീത്തയാകും, ശാസനകൊണ്ടും ശിക്ഷകൊണ്ടും അവരെ വളര്‍ത്തുക.
കാന്താവിയോഗ: സ്വജനാപമാന:
ഋണസ്യ ശേഷ: കുനൃപസ്യ സേവാ
ദരിദ്രഭാവോ വിഷമാ സഭാ ച
വിനാഗ്നിനൈതേ പ്രദഹന്തി കായം
കളത്രവിരഹം, കുട്ടികളില്‍ നിന്നുള്ള വാത്സല്യ നഷ്ടം, കടം, ദാരിദ്ര്യം, മോഷ്ടാക്കളുമായുള്ള കൂട്ടുകെട്ട് ഇവ ഒരു മനുഷ്യനെ തീ തീറ്റിക്കുകയും , ആയാളെ ക്രമേണ നശിപ്പിക്കുകയും ചെയ്യും.
നദീതീരെ ച യേ വൃക്ഷാ
പരഗേഹേഷു കാമിനീ
മന്ത്രി ഹീനാംശ്ച രാജാന:
ശീഘ്രം നശ്യന്തൃസംശയം
പുഴക്കരയില്‍ നില്ക്കുന്ന വൃക്ഷം, അന്യന്റെ വീട്ടിലെ താമസക്കാരി, ദുര്‍മന്ത്രികളുടെ ഇടയില്‍പ്പെട്ട രാജാവ്- ഇവ നാശമാവും..
നിര്‍ദ്ധനം പുരുഷം വേശ്യാ
പ്രജാ ഭഗ്നം നൃപം ത്യജേല്‍
ഖഗാ വീതഫലം വൃക്ഷം
ഭൂക്ത്വാ ചാഭ്യാഗതാ ഗൃഹം
പതിവുകാരന് സാമ്പത്തികരഹിതനാവുമ്പോള്‍ വേശ്യ അവനെ ഉപേക്ഷിക്കുന്നു, രാജാവിന് രക്ഷിക്കാന്‍ കഴിയാതെയാവുമ്പോള്‍ പ്രജകള്‍ അയാളെ വിട്ടൊഴിയുന്നു, പൂവും കായുമില്ലാത്ത മരങ്ങളെ പക്ഷികള്‍ ഉപേക്ഷിക്കുന്നു, യാദൃശ്ചികമായി വന്നു ചേരുന്ന അതിഥിയും ഭക്ഷണം കഴിഞ്ഞാലുടനെ പടിയിറങ്ങുന്നു..
ദുരാചാരി ദൂരദൃഷ്ടിര്‍
ദൂരാ:വാസി ച ദുര്‍ജ്ജന:
യന്‍മൈത്രീ ക്രിയതേ പുംഭിര്‍
നര: ശീഘ്രം വിനശൃതി
ദുഷിച്ച ആചാരങ്ങളോട് കൂടിയവന്, ദുഷ്ട ലക്ഷ്യങ്ങളോട് കൂടിയവന്, ദൂരദേശത്ത് താമസിക്കുന്നവന് എന്നിവരെ ഉപേക്ഷിക്കുക- കാരണം ഇത്തരക്കാരോട് കൂടുന്നവര്‍ പെട്ടെന്ന് നശിക്കും.
സമാനേ ശോഭതേ പ്രീതി:
രാജ്ഞി സേവാ ച ശോഭതേ
വാണിജ്യം വ്യവഹാരേഷു
ദിവ്യാ സ്ത്രീ ശോഭതേ ഗൃഹേ
ഏറ്റവും നല്ല കൂട്ടുകെട്ട് സമാനജോലിക്കാര്‍ തമ്മിലാണ്. ഏറ്റവും നല്ല സേവനം രാജാവിന്റെ കീഴിലാണ്. ഏറ്റവും നല്ല തൊഴില്‍ വ്യാപാരമാണ്, ഗൃഹസൌഖ്യത്തിന് ഏറ്റവും അത്യാവശ്യം ഭാര്യയാണ്.
Saturday, July 12, 2008
Subscribe to:
Post Comments (Atom)
12 comments:
ഹായ് ചാണക്യാ,
എന്നെ സംബന്ധിച്ചിടത്തോളം താങ്കള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണ്...ഈ നാളുകളില്‍ ഇങ്ങനെയൊരു പഠനം എനിക്ക് ആവശ്യമായിരുന്നു....നന്ദി....
സസ്നേഹം,
ശിവ.
നന്നായി....നല്ലൊരു സംരഭം...
സമാനേ ശോഭതേ പ്രീതി:
രാജ്ഞി സേവാ ച ശോഭതേ
വാണിജ്യം വ്യവഹാരേഷു
ദിവ്യാ സ്ത്രീ ശോഭതേ ഗൃഹേ
ചാണക്യന് ആശാനേ,
പഴയ സംസ്കൃത ക്ലാസ്സ് മുറിയെ ഓര്‍മ്മപ്പെടുത്തി.
നല്ല ശ്രമം...
നല്ല ഉദ്യമം...
തുടരട്ടെ...
ആശംസകള്‍.....
ഹരിശ്രീ
പ്രിയ സുഹൃത്തേ
ശ്ലോകങ്ങളില്‍ കടന്നു കൂടിയിട്ടുള്ള അക്ഷരപ്പിശകുകള്‍ കൂടി ഒഴിവാക്കിയാല്‍ നന്നായിരുന്നു.
ഉദാഹരണത്തിന്-
"അനൃതം സാഹസം മായാ (ദീര്‍ഘം വേണം)
മൂര്ഖത്വമതിലുബ്ധതാ--"
"--ഭാര്യാ ഛന്ദാനുഗാമിനീ--" വിസര്‍ഗ്ഗം ആവശ്യമില്ല
--"സഃ പിതാ യസ്തു പോഷകഃ--" സാ എന്നത് സ്ത്രീലിംഗമാണ്
എന്നു തുടങ്ങി ധാരാളമുണ്ട്.
പിന്നെ-"--മിത്രേ ചാതി ന വിശ്വസേത് --" മിത്രത്തിലായാല് പോലും അമിതമായി വിശ്വസിക്കരുത് എന്നതാണ് പ്രസിദ്ധമായ പാഠം
ഏതായാലും നല്ല സംരംഭം, തുടര്‍ന്നു പ്രതീക്ഷിക്കുന്നു
പ്രിയ സുഹൃത്തേ
ഇവിടെ ഞാനും ചാണക്യ സൂത്രത്തിലെ കുറെ ശ്ലോകങ്ങള്‍ കൊടുത്തിരുന്നു. പ്രകരണത്തിലെ ശ്ലോകങ്ങള്‍ ഇവിടെ കാണാം
പ്രിയ സുഹൃത്തേ
"--തന്മിത്രം യത്ര വിശ്വാസഃ--"
"-ലാളനാത് ബഹവോ ദോഷാഃ
താഡനാത് ബഹവോ ഗുണാഃ-
--താഡയേത്"
"--വര്ജ്ജയേത്താദൃശം മിത്രം-"
"--കദാചിത് കുപിതം മിത്രം"
"മനസാ ചിന്തിതം കാര്യം
വചസാ ന പ്രകാശയേത്" എന്ന് പ്രശസ്തമായ പാഠം
"-ചാ:പി-" യില്‍ വിസര്‍ഗ്ഗം തെറ്റാണ്
"-- മന്ത്രഹീന--" എന്നാണ് രാജാവിന്റെ വിശേഷണം (മന്ത്രിഹീനനല്ല)
ഇവയൊക്കെ ഒരു കല്ലുകടി പോലെ തോന്നിയതിനാല്‍ കുറിയ്ക്കുന്നു
ശിവ, മലമൂടന്‍, ഹരിശ്രീ,
ഏറെ നന്ദിയുണ്ട്, ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന്......
ഇന്‍ഡ്യാഹെറിറ്റേജ്,
നന്ദി മാഷെ നന്ദി......
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്.......
ചാണക്ക്യ തന്ത്രങ്ങള്‍ ആന്‍ഡ് മന്ത്രംസ് എനിക്കും സ്വായത്തമാക്കണം :) വളരെ നല്ല ശ്രമം .ഞാന്‍ ഇവിടെ ഇടയ്ക്കിടെ വരാം
കാപ്പിലാനന്ദ സ്വാമികള്‍ക്ക്,
വണക്കം മഹാനുഭവന്,
ഇവിടെ വന്നതിനും അടിയനെ അനുഗ്രഹിച്ചതിനും നന്ദി .....
അങ്ങയുടെ പാദസ്പര്‍ശം ഇനിയുമിവിടെ ഉണ്ടാവട്ടെ..
higly interesting
Post a Comment